Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍ക്കുന്നു; കേസുകളിൽ വൻ വര്‍ധന

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് ടെലഗ്രാം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കേസുകൾ വർധിക്കുന്നു. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിരവധി കേസുകളാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാസര്‍കോട് മുപ്പത്തിരണ്ട് പേരുടെ ചിത്രങ്ങളാണ് ഒരാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. പുരുഷന്മാരുടെ ഫോട്ടോകളും സ്ത്രീകളുടേതിനൊപ്പം ചേര്‍ത്ത് വച്ചാണ് പ്രചരണം നടത്തുന്നത്. എഐ ടൂളുകള്‍ ഉപയോഗിച്ചാണ് ഇത്തരത്തിൽ മോര്‍ഫിങ് നടത്തുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തിൽ. നിലവില്‍ സ്ത്രീകള്‍ നേരിട്ട് തന്നെ പൊലീസ് സ്റ്റേഷനുകളിലെത്തി പരാതിയില്‍ […]
Read more

തിരുവള്ളൂരിലെ പൊലീസ് അതിക്രമം;മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: തിരുവള്ളൂരിൽ പ്രസവിച്ച് 20 ദിവസം മാത്രം പ്രായമായ യുവതിയുടെ വീട്ടിൽ പാതിരാത്രി പൊലീസ് കയറി അതിക്രമം കാട്ടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പ്രദേശത്തെ രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് പൊലീസ് സംഘം യൂത്ത് ലീഗ് പ്രവർത്തകനായ തിരുവള്ളൂർ സിദ്ദീഖിന്റെ വീട്ടിലെത്തിയത്. എന്നാൽ, കൈക്കുഞ്ഞുമായി കിടക്കുകയായിരുന്ന സിദ്ദീഖിന്റെ ഭാര്യ അസ്മിറയുടെ മുറിയിൽ ഉൾപ്പെടെ കയറി പൊലീസ് അതിക്രമം […]
Read more

ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലം തള്ളി

കോഴിക്കോട്: ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളിയതായി പരാതി. നാദാപുരം തൂണേരിയിലാണ് സംഭവം നടന്നത്. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീടിന്റെ കിണറിലാണ് മാലിന്യം കണ്ടെത്തിയത്. മനോജനും സഹോദരനും ഉപയോഗിക്കുന്ന കിണറിൽ നിന്നാണ് ഞായറാഴ്ച രാവിലെ വെള്ളം കോരിയെടുത്തപ്പോൾ മലിനീകരണം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും പ്രതിഷേധവും ഉയർന്നു. ആർ.എം.പി രൂപീകരണ കാലം മുതൽ സജീവ പ്രവർത്തകനായിരുന്ന മനോജൻ യു.ഡി.എഫിനായി പ്രവർത്തിച്ചതിന്റെ പ്രതികാരമാണെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപാനികളുടെ ആക്രമണം

കോഴിക്കോട്: കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും മദ്യപാനികളുടെ ആക്രമണംഓഫീസ. മെഡിക്കൽ കോളജ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അനിൽകുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു സംഭവം.കോഴിക്കോട് ചെറുകുളത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആറ് പേർക്കെതിരെ ഏലത്തൂർ പൊലീസ് കേസെടുത്തു. അനിൽകുമാറും കുടുംബവും കാറിൽ വേങ്ങേരിയിലേക്ക് യാത്ര പോകവെയായിരുന്നു ആക്രമണം. ചെറുകുളത്ത് വെച്ച് എതിരെ മറ്റൊരു വാഹനം വന്നപ്പോഴുണ്ടായ ബ്ലോക്കിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. ബ്ലോക്കിൽ നിന്നൊഴിവാകാൻ വേണ്ടി പിന്നിലുള്ള വാഹനങ്ങൾ പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടതോടെ ആറംഗ മദ്യപസംഘം അനിൽകുമാറിനെ […]
Read more

ചാനിയംകടവ് സംഘർഷം; പൊലീസിൽ കീഴടങ്ങി പ്രതികൾ

കോഴിക്കോട്: ചാനിയംകടവിൽ മുസ്‌ലിം ലീഗ്–സി.പി.എം സംഘർഷത്തിനിടെ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ വടകര പൊലീസിൽ കീഴടങ്ങി. താഴെ കുറ്റിയിൽ യൂസഫിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ചാനിയംകടവ് നിടുംകുനിയിൽ സുരേഷ് (45), മൂന്നാം പ്രതി കൈതവളപ്പിൽ രഞ്ജിത്ത് (43), അഞ്ചാം പ്രതി മലയിൽ അശ്വന്ത് (31) എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ ഇതേ കേസിൽ ചാനിയംകടവ് തേവരോട്ട് താഴകുനി ബബിൻ എന്ന സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. […]
Read more

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾക്കും വയോധികയ്ക്കും നീർനായയുടെ കടിയേറ്റു

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയിൽ താമസിക്കുന്ന ഖദീജ, അനീഷിന്റെ മകൻ ആദിദേവ് (15), കാരശ്ശേരി സ്വദേശി ഫിദൽ അഹമ്മദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ കാലിൽ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്. ഞായറാഴ്ച തുമ്പോണ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശത്ത് നീർനായയുടെ ശല്യം […]
Read more

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടം നടന്നത്. പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ മുറിക്കായി ചുമർ കെട്ടുന്നതിനിടെ ഭാസ്കരൻ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ സഹപ്രവർത്തകർ ഉടൻ തന്നെ ഭാസ്കരനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Read more

കൊടും ചൂട്; കൊടിയത്തൂരിൽ യുവാവിന് സൂര്യതാപമേറ്റു

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ യുവാവിന് സൂര്യതാപമേറ്റു. കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ബൈക്കിൽ പോകുമ്പോളായിരുന്നു സൂര്യതാപമേറ്റത്. അബ്ദുൽ ജലീലിന്റെ രണ്ട് കൈകളിലും കാലിലും ഗുരുതരമായ പൊള്ളലുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ എല്ലാരും ജാഗ്രത പാലിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേർക്ക് സൂര്യതാപമേൽക്കുന്നുണ്ട്. ചൂട് സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അറിയിപ്പുണ്ട്.
Read more

താമരശ്ശേരിയിൽ 19കാരിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമം; പ്രതി രക്ഷപ്പെട്ടു

കോഴിക്കോട്: താമരശ്ശേരിയിൽ 19കാരിയായ ബിരുദ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി അജ്ഞാതൻ ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി. കാരാടി പാൽ സൊസൈറ്റിക്ക് സമീപമുള്ള നേത്രാവതി എന്ന വാടകവീട്ടിലാണ് സംഭവം. വൈകിട്ട് 6.30ഓടെ വീടിന്റെ പിറകുവശത്തെ വാതിലിലൂടെ അകത്തെത്തിയ അജ്ഞാതൻ, മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച് യുവതിയെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മാതാവും ഇളയ മകളും മാത്രമാണ് ഉണ്ടായിരുന്നത്. ആക്രമണത്തെതിരെ യുവതി ശക്തമായി പ്രതിരോധിച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിവരം ലഭിച്ച താമരശ്ശേരി പൊലീസ് […]
Read more

പന്തീരങ്കാവിൽ മൂന്ന് കോടിയുടെ MDMA വേട്ട; ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും യുവാവും പിടിയിൽ

കോഴിക്കോട്:പന്തീരങ്കാവ് ടോൾ ബൂത്തിന് സമീപം കാറിൻ്റെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഏകദേശം മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന എം.ഡി.എം.എയുമായി കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീക്ക് പി.കെ (35), ഫാത്തിമ നെസ്‌റിൻ (21) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിയിലായ ഫാത്തിമ നെസ്‌റിൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ്. ഇൻസ്റ്റാഗ്രാമിൽ റിലേഷൻഷിപ്പ് റീലുകളിലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix