Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

പോത്തിനെ തീറ്റുന്നതിനിടെ പാമ്പുകടിയേറ്റു; പാമ്പുമായി യുവാവ് ആശുപത്രിയിലെത്തി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ യുവാവിന് പാമ്പ് കടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് ആണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. ആരോഗ്യ നില തൃപ്തികരമാണ്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന്റെ വിരൽ കടിച്ചുമുറിച്ച് കള്ളൻ മുങ്ങി

കോഴിക്കോട്: വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിന്റെ ഇടയിൽ ഗൃഹനാഥന്റെ വിരല്‍ കടിച്ചുമുറിച്ച് രക്ഷപ്പെട്ടോടി കള്ളൻ. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. കോഴിക്കോട് മുക്കത്താണ് സംഭവം. നെല്ലിക്കാപ്പറമ്പ് അങ്ങാടിക്ക് സമീപം താമസിക്കുന്ന താളത്തില്‍ കോട്ടമ്മല്‍ വീട്ടില്‍ ഹാരിസിനെയാണ് മോഷ്ടാവ് അക്രമിച്ചത്. രാത്രിയിൽ എഴുന്നേറ്റ ഹാരിസ് ഡൈനിംഗ് ഹാളിന് സമീപം ഒരാളെ കാണുകയും, മകനാണെന്ന് കരുതി വിളിച്ചപ്പോള്‍ ഇയാള്‍ അടുക്കള ഭാഗത്തേക്ക് ഓടിപോകുകയും ചെയ്തു. ന്നാലെയെത്തിയ ഹാരിസ് ഇയാളെ പിടികൂടുകയായിരുന്നു. അതിന് പിന്നാലെയാണ് ഇയാൾ ഹാരിസിന്റെ വിരൽ […]
Read more

കൊയിലാണ്ടിയിൽ വീട്ടിൽ എത്തിയ കള്ളൻ കിണറ്റിൽ വീണു

കോഴിക്കോട്: കൊയിലാണ്ടി നന്തി ബസാറിൽ മോഷണത്തിനിടെ കള്ളൻ വീട്ടിലെ കിണറ്റിൽ വീണു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ ഒരാളെ കണ്ടെത്തിയത്. അസം സ്വദേശിയായ അഗസ്റ്റിൻ ബിർല എന്നയാളാണ് കിണറ്റിൽ വീണത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി പുറത്തെടുത്തു. തുടർന്ന് കൊയിലാണ്ടി പൊലീസ് കേസെടുത്തു. നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം. രാവിലെ വീട്ടമ്മ മുറ്റമടിക്കുന്നതിനിടെ കിണറിന്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നീട് പരിശോധിക്കുമ്പോഴാണ് കിണറ്റിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. […]
Read more

എക്‌സിറ്റ് പോള്‍ വസ്തുതാ വിരുദ്ധം; ഭരണത്തുടര്‍ച്ച ഉണ്ടാകും: ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുൻപ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം യുഡിഫിന് അനുകൂലമാണ്. എന്നാൽ, എക്‌സിറ്റ് പോള്‍ വസ്തുതാ വിരുദ്ധമാണെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ തെറ്റായിരുന്നു. അന്ന് ശൈലജ ടീച്ചര്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നു. ഇത്തവണത്തേതിലും വസ്തുതാ വിരുദ്ധതയുണ്ട്. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണമാറ്റം വേണം എന്ന് പറയുന്നവര്‍ എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു എന്നത് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ 100 ശതമാനം […]
Read more

റിയാസിനെതിരെ വെല്ലുവിളിയുമായി പി വി അൻവർ; വിജയിച്ചാൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും

കോഴിക്കോട്: കേരളം തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ബേപ്പൂരിലെ സ്ഥാനാർഥിയായ പി വി അൻവർ തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മുഹമ്മദ് റിയാസിനെതിരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പി വി അൻവർ. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും. മറിച്ചായാൽ, റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചു. കോഴിക്കോട്ടെ എൽ ഡി എഫ് തോൽവിക്ക് കാരണം റിയാസ് ആണെന്നും പി വി അൻവർ പറഞ്ഞു. […]
Read more

എക്‌സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ട്, എക്‌സാറ്റ് പോള്‍ നാലാം തിയ്യതി അറിയാം: മുഹമ്മദ് റിയാസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം. എക്സിറ്റ് പോൽ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. എക്‌സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും എക്‌സാറ്റ് പോള്‍ എന്താണെന്ന് നാലാം തിയ്യതി അറിയാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. സ്ത്രീ വോട്ടര്‍മാരും […]
Read more

കോഴിക്കോട് ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു

കോഴിക്കോട്: കോഴിക്കോട് ചെക്യാട് പാറക്കടവിൽ ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു. രോഗിയുമായി പോയ ആംബുലന്‍സ് ഓവര്‍ ഹീറ്റ് ആയതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ നിർത്തുകയായിരുന്നു. യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സിന്റെ റേഡിയേറ്ററാണ് അജ്ഞാതന്‍ തകര്‍ത്തത്. വളയം പൊലീസില്‍ പരാതി നല്‍കി അന്വേഷണം ആരംഭിച്ചു.
Read more

വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണം; ഡോളര്‍ അനില്‍ പിടിയില്‍

കോഴിക്കോട്: സൈബര്‍ വിദഗ്ധന്‍ പി വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിലിൽ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പതിനെട്ടര പവന്‍ ആഭരണമായിരുന്നു നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍പ്പൂട്ട് പൊളിച്ച് മുകള്‍നിലയിലെ അലമാരയില്‍ സൂക്ഷിചിരുന്ന ആഭരങ്ങളാണ് മോഷ്ടിച്ചത്. നെക്ലേസ്, മാല, വള, ബ്രെയിസ്ലെറ്റ്, കമ്മല്‍, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടിരുന്നു. ടൗണ്‍ ക്രൈം സ്‌ക്വാഡ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരുമാസത്തിന് ശേഷമാണ് പ്രതി വലയിലാവുന്നത്.
Read more

വെള്ളം കോരുന്ന കയറിൽ ശംഖുവരയൻ; സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കിണറ്റിൽ നിന്ന് വെള്ളം കോരുന്ന കയറിൽ ശംഖുവരയന്‍ തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. ള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോളാണ് പാമ്പിനെ കണ്ടെത്തിയത്. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. പലയിടങ്ങളിലും പാമ്പ് കടിയേറ്റ് മരണം സംഭവിക്കുന്നുണ്ട്.
Read more

ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പന; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി

കോഴിക്കോട്: പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിൽപ്പന നടത്തിയതിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെതിരെ പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിന്‍ മോഹന്‍ദാസിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദന്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്. യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വില്‍പന നടത്തുന്നത്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളുമുണ്ടെന്ന് പോലീസ് കണ്ടെത്തി. കൊച്ചു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix