കോഴിക്കോട്: മുക്കത്ത് സമീപ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കൂൾബാർ ജീവനക്കാരനായ മുനവ്വർ താജും ഹോട്ടൽ ജീവനക്കാരനായ ഫിലിപ്പും തമ്മിലാണ് ഏറ്റുമുട്ടിയത്.
കൂൾബാറിലെത്തിയ ഉപഭോക്താക്കളെ ഹോട്ടലിലേക്ക് ക്ഷണിച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് മുനവ്വർ ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.






