കോഴിക്കോട്: കോഴിക്കോട് സൗത്തിലും നോർത്തിലും എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ. എണ്ണായിരത്തോളം വോട്ടുകകളാണ് ബിജെപിയിലേക്ക് പോയതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ തരത്തിലായിരുന്നു. അതിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിന് മാറ്റമുണ്ടായിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ദേവർകോവിൽ പറഞ്ഞു. വിഷയം ഗൗരവമായി പരിശോധിക്കണമെന്നും അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു.
പത്ത് വർഷം തുടർച്ചയായി ഭരിക്കാനുള്ള അവസരം ലഭിച്ചു. സ്വാഭാവിമാകമായും ഒരു മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചുകാണും. അതോടൊപ്പം തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ചില പ്രശ്നങ്ങളും അതിന് കാരണമായിട്ടുണ്ട്. വോട്ടുകളിൽ കുറവായിട്ടുണ്ട്, ക്ഷീണമുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് ഗൗരവകരമായി കാണാനും തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തിക്കൊണ്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.




