Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

ആരാമ്പ്രം ജി എം യു പി സ്കൂളിന് 25 ലക്ഷത്തിന്റെ പുതിയ ഓഡിറ്റോറിയം; നിർമ്മാണം ഈ മാസം ആരംഭിക്കും

കോഴിക്കോട്: ഭൗതിക സാഹചര്യങ്ങളിൽ ഏറെ മുന്നിലാണെങ്കിലും സ്വന്തമായി ഒരു ഓഡിറ്റോറിയം എന്ന കുറവ് പരിഹരിക്കാനൊരുങ്ങി ആരാമ്പ്രം ജി.എം.യു.പി സ്കൂൾ. ഡോ. എം.കെ. മുനീർ എം.എൽ.എയുടെ 2025-26 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂളിൽ പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നത്. 2000 സ്ക്വയർ മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ ഓഡിറ്റോറിയം പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയങ്ങളിൽ ഒന്നായി ഇത് മാറും. ഈ മാസം അവസാനത്തോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് […]
Read more

ബാലുശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട്: ബാലുശ്ശേരിയിൽ വാഹനാപകടം. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു. രമേശനാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ ബാലുശ്ശേരി മുക്കിൽ സ്വകാര്യ ചിട്ടി കമ്പനിയിലെ കലക്ഷൻ ഏജന്റ് ആണ്. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ്, ബസ് സ്റ്റാൻഡിന് മുൻവശത്ത് വച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ബസിനുള്ളിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആണ് ബാലുശ്ശേരി താലൂക്ക് […]
Read more

കൊടുവള്ളി പാലക്കുറ്റി മന്തി കടയിൽ തീപിടുത്തം

കോഴിക്കോട്: കൊടുവള്ളി- താമരശ്ശേരി റൂട്ടിൽ പാലക്കുറ്റിയിലെ അൽ റയ്ദാൻ എന്ന മന്തി കടക്കാണ് തീ പിടിച്ചത്, കട പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനിയിൽ നിന്നും രണ്ട് യൂണിറ്റ് വാഹനം മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്. നരിക്കുനി ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഫയർ സേഫ്റ്റി ഓഫീസർ രാഗിൻ , ലതിഷ് , ഫയർ സേഫ്റ്റി ഓഫീസർ സജിത്ത്, നിതിൻ ദാസ് , അബീഷ് , ജിനുകുമാർ , ഷാഫി, ഷനിൽ , അനൂപ് […]
Read more

വീട്ടിൽ നിന്നും ചാടി പോയ നായയുമായി മൂന്നു പേർ കടന്നുകളഞ്ഞു; പരാതി നൽകി ഉടമ

കോഴിക്കോട്: താമരശ്ശേരി മദർ മേരി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ നിന്നും ചാടി പോയ നായയെ പിടികൂടി മൂന്നു യുവാക്കൾ രക്ഷപെട്ടു. കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് നായ പുറത്തു ചാടിയത്. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. പിന്നീട് ചുങ്കം ജംഗ്ഷനിലെത്തിയ പട്ടിയെ മൂന്നു യുവാക്കൾ ചേർന്ന് കഴുത്തിൽ കയർ കെട്ടി കൊണ്ടു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞിട്ടുണ്ട്. ഉടമ താമരശ്ശേരി പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന […]
Read more

താമരശ്ശേരി ചുരം യാത്രക്കാരുടെ ശ്രദ്ധക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് (ജനുവരി 5) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത ഉപവിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. ചുരം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്ന തിനും ചുരം റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും പ്രവർത്തികൾ നടക്കുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ രാവിലെ എട്ടിന് മുമ്പും വൈകിട്ട് ആറിന് ശേഷവുമായി […]
Read more

കക്കാടംപൊയിലിൽ മിനി ടൂറിസ്റ്റ് ബസ്സ് അപകടം, തമഴ്നാട് സ്വദേശികൾക്ക് പരുക്ക്

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യാത്രികര്‍ക്ക് പരിക്കേറ്റു. കക്കാടംപൊയിലിന് സമീപം പീടികപ്പാറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. തമിഴ്‌നാട് ട്രിച്ചിയില്‍ നിന്നുള്ളവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കക്കാടം പൊയിലിലേക്ക് മിനി ബസ്സില്‍ എത്തിയ സംഘം തിരികേ കൂടരഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്നു. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് തകരാര്‍ സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഡ്രൈവര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു നിരക്കിയും മറ്റും ഒരുവിധത്തില്‍ വാഹനം നിര്‍ത്തുകയായിരുന്നു. […]
Read more

മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല; താമരശ്ശേരി ചുരത്തില്‍ ജനങ്ങൾ വലയുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നും കനത്ത ഗതാഗതക്കുരുക്കിന് സാധ്യത. അവധി ദിവസങ്ങളായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഗതാഗത തടസ്സം വൈകുന്നേരത്തോടെയാണ് മാറിയത്. അതേസമയം, ചുരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു, എന്നാല്‍ അത് ഇതുവരെയും നടപ്പിലാക്കാത്തതും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആംബുലൻസുകള്‍ വരെ മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിക്കിടന്നു. അതേസമയം, നാളെ മുതല്‍ […]
Read more

ഗ്രാമോത്സവം സംഘടിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി, പള്ളിപ്പുറം പൊടുപ്പിൽ പ്രദേശത്ത് തിരുവാതിരയോടനുബന്ധിച്ച് പൊടുപ്പിൽ ഗ്രൂപ്പേഴ്സ് കലാസമിതി ഗ്രാമോത്സവം സംഘടിപ്പിച്ചു. സിനിമാറ്റിക് ഡാൻസുകൾ തിരുവാതിര, മാർഗ്ഗം കളി ,ഒപ്പന, ക്ലാസിക്കൽ ഡാൻസുകൾ , കോലാട്ടം ,കരോക്കെ , ആദിവാസി നൃത്തം, തുടങ്ങിയ ഒട്ടനവധി കലാപരിപാടികൾ അരങ്ങിൽ അവതരിപ്പിച്ചു. വി.പി. ബിജു അദ്ധ്യക്ഷത വഹിച്ച ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം സംഗീത അദ്ധ്യാപകനും , ഗായകനുമായ സി. ജി.സുമേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഖദീജ സത്താർ ,രജിന സുനിൽകുമാർ , എന്നിവരും കെ എം ബാബു, […]
Read more

ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ്; വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു

കോഴിക്കോട്: ഗുജറാത്ത് സൈബർ പോലീസ് റജിസ്റ്റർ ചെയ്ത സൈബർ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ താമരശ്ശേരി വെളിമണ്ണ തെക്കിടിച്ചാലിൽ ഷഫീജ് (32) നെയാണ് ഗുജറാത്ത് സൈബർ പോലീസ് താമരശ്ശേരിയിൽ എത്തി അറസ്റ്റു ചെയ്തതത്. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗുജറാത്ത് പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു, ഇയാളെ പോലീസ് ഗുജറാത്തിലേക്ക് കൊണ്ടുപോയി. ഗുജറാത്തിൽ നിന്നും ജീപ്പിൽ താമരശ്ശേരിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് പുറമെ കർണാടക, തമിഴ്നാനാട് സ്വദേശികളും കേസിൽ പ്രതികളാണ്.
Read more

പെരുവള്ളൂർ എംഡിഎംഎ കേസ്; പെരുംപള്ളി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ 239 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കോഴിക്കോട് പുതുപ്പാടി പെരുംപള്ളി സ്വദേശികളായ പൈനാട്ടു കിലയിൽ വീട്ടിൽ മുഹമ്മദ് സലിം, കാവുംപുറത്ത് വീട്ടിൽ ആഷിഖ് എന്നിവരാണ് പിടിയിലായത്. വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് രാസ ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ലോറി ഡ്രൈവറായ സലിം ഉൾപ്പെടുന്ന സംഘം. പിടിയിലായ സലിം വയനാട് സുഗന്ധഗിരി മരംമുറി കേസിൽ പ്രതിയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer