Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ

കോഴിക്കോട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് ഡിസംബര്‍ 9 വൈകിട്ട് ആറു മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കലാശക്കൊട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. ആറു മണിയോടെ പരിപാടികള്‍ അവസാനിപ്പിക്കണം. പൊതുജനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാര്‍ഗ തടസം സൃഷ്ടിച്ച് സമാപന പരിപാടി പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ

കോഴിക്കോട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് (ഡിസംബര്‍ 9) വൈകിട്ട് ആറു മണിക്ക് അവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കലാശക്കൊട്ട് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. ആറു മണിയോടെ പരിപാടികള്‍ അവസാനിപ്പിക്കണം. പൊതുജനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മാര്‍ഗ തടസം സൃഷ്ടിച്ച് സമാപന പരിപാടി പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള […]
Read more

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയ പാതയിൽ കൊട്ടി കലാശമില്ല

കോഴിക്കോട് : താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഷണൽ ഹൈവേ 766 ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊട്ടിക്കലാശവും അതിനോട് അനുബന്ധിച്ചുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും ഉണ്ടാകില്ലെന്ന് ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിച്ചു. താമരശ്ശേരി സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട, താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766 കടന്നു പോകുന്നത്. ദേശീയ പാതയിൽ ഗതാഗത തടസ്സവും, സംഘർഷവും ഒഴിവാക്കാനാണ് ഈ നടപടി.
Read more

ഫ്രഷ്ക്കട്ട് സമരം; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട് : ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് അക്രമസംഭവങ്ങളിൽ പങ്കെടുത്ത ഒരാൾ കൂടി പിടിയിലായി. പ്രതിയെ പിടികൂടിയത് രാജസ്ഥാനിലെ ജയ്പൂർ എയർപോർട്ടിൽ വെച്ച്. കൂടത്തായി അമ്പലക്കുന്നുമ്മൽ റാമിസിനെയാണ് ജയ്പൂർ എയർപോർട്ടിൽ തടഞ്ഞുവെച്ചതിനു ശേഷം താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം 30 ആയി. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. വിദേശത്തേക്ക് പോയ ഇയാൾ തിരികെ […]
Read more

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം; കോഴിക്കോട് ജില്ലാ കളക്ടര്‍

കോഴിക്കോട് : ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍, അഡീഷണല്‍ എസ് പി (റൂറല്‍)എ പി ചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ ആകെ 26,82,682 വോട്ടര്‍മാര്‍പുരുഷന്‍മാര്‍ […]
Read more

കൊടുവള്ളി മുനിസിപ്പാലിറ്റി ഭരണ സമിതിയെക്കുറിച്ച് ഇടതു കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണയെന്ന് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിച്ചിരിക്കെ കൊടുവള്ളിയിൽ ഉടനീളം ഇടതു കേന്ദ്രങ്ങൾ മുനിസിപ്പാലിറ്റി ഭരണസമിതിക്കെതിരെ നടത്തുന്നത് നുണപ്രചാരണമാണെന്ന് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി.നഗരസഭ കാര്യാലയമായി ബന്ധപ്പെട്ട് 2019ൽ അന്നത്തെ ഭരണസമിതി പുതിയ കെട്ടിടവുമായി മുന്നോട്ടു വന്നപ്പോൾ അതിനെ വിലങ്ങുതടിയായത് ഇടതുപക്ഷ കൗൺസിലർമാരുടെ ഇടപെടൽ ആണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. നിയമവിരുദ്ധമായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയിക്കാൻ തക്ക രീതിയിൽവാർഡുകൾ വെട്ടി മുറിച്ചിട്ടും പാർട്ടി ചിഹ്നം ഒഴിവാക്കി സ്വതന്ത്ര ചിഹ്നങ്ങളിൽ വോട്ട് നേടിയിട്ടും കൊടുവള്ളി മുനിസിപ്പാലിറ്റി ഭരണം പിടിക്കാൻ ഇടതുപക്ഷത്തിന് […]
Read more

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടർമാർ ശ്രദ്ധിക്കേണ്ടത്

കോഴിക്കോട്: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 11-ന് നടക്കാനിരിക്കെ, വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ. ഈ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന വോട്ടർക്ക് മൂന്ന് വോട്ടുകൾ രേഖപ്പെടുത്താൻ സാധിക്കും. ഓരോ തലത്തിലേക്കുമുള്ള സ്ഥാനാർത്ഥികൾക്കായി മൂന്ന് വ്യത്യസ്ത വോട്ടിംഗ് മെഷീനുകൾ (EVM) പോളിംഗ് ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി മെഷീനുകൾക്ക് പ്രത്യേകം നിറങ്ങളും നൽകിയിട്ടുണ്ട്. • വെള്ള കളർ വോട്ടിംഗ് മെഷീൻ: ഗ്രാമ പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ […]
Read more

വീതംവെപ്പല്ല വികസനമാണ് നരിക്കുനിക്ക് വേണ്ടത്: സിപിഐഎം നരിക്കുനി ലോക്കൽ സെക്രട്ടറി

കോഴിക്കോട് : നരിക്കുനി പഞ്ചായത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാറി വന്ന മൂന്ന് പ്രസിഡന്റ്മാർ വലതുപക്ഷത്തിന്റെ അധികാര മോഹം തുറന്നു കാണിക്കുന്നതാണെന്നും അധികാര വീതംവെപ്പല്ല വികസനമാണ് നരിക്കുനിയിലെ ജനങ്ങൾക്ക് വേണ്ടതെന്നും സിപിഐഎം നരിക്കുനി ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് 5ാം വാർഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു. കഴിഞ്ഞ 5 വർഷത്തെ ഭരണ കാലയളവിൽ നരിക്കുനി പഞ്ചായത്ത്‌ ഭരിച്ചത് യു.ഡി.എഫിലെ തന്നെ മൂന്ന് പ്രസിഡന്റ്മാരാണ്. ആദ്യത്തെ രണ്ടര വർഷം മുസ്ലിം ലീഗ് പ്രസിഡന്റ് ഭരിച്ചപ്പോൾ മുന്നണിക്കുള്ളിൽ ഉണ്ടായിരുന്ന […]
Read more

കിഴക്കോത്ത് പഞ്ചായത്ത്‌ 15ാം വാർഡിൽ കളം നിറയുന്ന കോൺഗ്രസ് വിമതൻ

കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്തിലെ 15 ആം വാർഡിൽ ഈ തവണ മത്സരം കടുപ്പത്തിലാണ്, ത്രികോണ മത്സരം ഉണ്ടെങ്കിലും ബിജെപി സ്ഥാനാർഥി വലിയ ഓളത്തിലേക്ക് വരുന്നില്ല എൽഡിഎഫ് സ്വാതന്ത്രനും ലീഗ് സ്ഥാനാർഥിയും കോൺഗ്രസ് വിമതനുമാണ് മത്സര രംഗത്ത് സജീവം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും സ്ഥാനാർഥി പ്രഖ്യാപന സമയത്ത് സീറ്റ് നിഷേധിക്ക പെട്ടതിനെ തുടർന്ന് സ്വാതന്ത്ര സ്ഥാനാർഥിയായി നോമിനേഷൻ സമർപ്പിക്കുകയും മറ്റ് സ്ഥാനാർഥികൾക്ക് മുന്നേ പ്രചാരണം ആരംഭിക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് […]
Read more

നരിക്കുനിയെ നരകക്കുനിയാക്കിയവർക്കെതിരെ എൽഡിഎഫ് വരണം: ജില്ലാപഞ്ചായത്ത് സ്ഥാനാർഥി ജീജദാസ്

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി എൽഡിഎഫ് ഭരണസമിതി നിലവിൽ വരണമെന്ന് ജില്ല പഞ്ചായത്ത്‌ നരിക്കുനി ഡിവിഷൻ സ്ഥാനാർഥി ജീജദാസ് നരിക്കുനിയിലെ പ്രചാരണ പരിപാടിയിൽ പറഞ്ഞു. നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി ശ്രമിക്കു മെന്നും വികസനം മുരടിച്ച് നരിക്കുനിയെ നരകക്കുനിയാക്കിയ മുൻകാല ജനപ്രധിനിധികളെ പോലെ ആകില്ലെന്ന ഉറപ്പും നൽകിയാണ് എൽഡിഎഫ് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങൾ പിന്നിടുന്നത്. രാവിലെ പാലോളിതാഴത്ത് നിന്ന് ആരംഭിച്ച പര്യടനം കൽകുടുംബ്, ചെങ്ങോട്ട്പൊയിൽ, കാന്തപുരം, നെരോത്ത്, വള്ളിയോത്ത്, അരുമണി പൊയിൽ, […]
Read more

Recent News

Advertisement
WhiteswanTV Footer