Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

മന്ത്രി പി.എ മുഹമ്മദ് റിയാസ് കോട്ടൂളിയിലും ശ്രീധരൻ പിള്ള തിരുത്തിയാടും വോട്ട് ചെയ്തു

കോഴിക്കോട്: മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള തിരുത്തിയാട് ഐ.എച്ച്‌.ആർ.ഡിയിലും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തോട്ടുമ്മല്‍ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എല്‍.ഡി.എഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ വെള്ളിയൂർ നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ട്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മൊടക്കല്ലൂർ എ.യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും. എം.കെ രാഘവൻ എം.പി കോഴിക്കോട് സിവില്‍ സ്റ്റേഷൻ മാതൃബന്ധു വിദ്യാലയത്തില്‍ വോട്ടു ചെയ്യും. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാല എല്‍.പി സ്‌കൂളിലും സി.പി.എം കേന്ദ്ര […]
Read more

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക് സർവീസ്’

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങി ഉല്ലാസത്തിനോ ബന്ധുവീട് സന്ദർശനത്തിനോ ചികിത്സയ്ക്കോ ഇൻ്റർവ്യൂവിനോ ഒക്കെ പോകണോ? ബസ് കാത്തുനിന്ന് വലയേണ്ട. ഓട്ടോചേട്ടന്മാരും ടാക്സിക്കാരും അമിതചാർജ് വാങ്ങുമെന്ന പേടിവേണ്ട. സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സർവീസ് തുടങ്ങി. ഈ സർവീസിൽ 30 ഏതർ ഇലക്ട്രിക് സ്കൂട്ടറുകളാണുള്ളത്. ആദ്യഘട്ടത്തിൽ ഏതറിന്റെ എട്ട് ഇലക്ട്രിക് സ്കൂട്ടറുകളാണുള്ളത്. ഒരുമണിക്കൂറിന് 50 രൂപമാത്രമേ വാടകവരൂ. ഒരുദിവസത്തേക്ക് 750 രൂപയും 12 മണിക്കൂറിന് 500 രൂപയുമാണ് ചാർജ്. റെന്റ് എ ബൈക്ക് സർവീസിന്റെ […]
Read more

യന്ത്രതകരാറും വെളിച്ചക്കുറവും; വിവിധയിടങ്ങളിൽ പോളിംഗ് തടസ്സപ്പെട്ടു

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ കട്ടിപ്പാറ പഞ്ചായത്തിലെ ചുണ്ടംകുഴി, ആര്യംകുളം വാർഡുകളിലും, പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ വാർഡിലും യന്ത്രതകരാറുമൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു. കാവുംപുറം വാർഡിൽ വെളിച്ചക്കുറവ് മൂലവും ഏറെ നേരം പോളിംഗ് തടസ്സപ്പെട്ടു. നിലവിൽ പ്രശ്നനങ്ങൾ പരിഹരിച്ച് ഈ വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
Read more

ഫ്രഷ്ക്കട്ട് വിരുദ്ധപ്രക്ഷോഭം; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട്‌ അറവുമാലിന്യ സംസ്‍കരണ പ്ലാന്റിലേക്ക് നടന്ന ഫ്രഷ് കട്ട് വിരുദ്ധ  പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആക്രമ കേസിൽ  ഒരാളെ കൂടി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. കൂടത്തായി കരിമ്പാലക്കുന്ന് കുറുന്തോട്ടികണ്ടി അബ്ദുൽ ബഷീർ (49) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്, താമരശ്ശേരി മജിസ്‌ട്രെറ്റിന് മുന്നിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു, ഇതോടെ ഫ്രഷ് കട്ട്‌ അക്രമ സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 31 ആയി.  
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ എന്തിന് വോട്ട് ചെയ്യണം

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നാൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേക്കുള്ള നമ്മുടെ പ്രാദേശിക ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. ഇത് സംസ്ഥാന അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പുകളെപ്പോലെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ടാണ് നമ്മൾ നിർബന്ധമായും ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതെന്ന് നോക്കാം: 1.നമ്മുടെ അടുത്ത കാര്യങ്ങൾ തീരുമാനിക്കാൻ: നമ്മുടെ വീടിനോടും അയൽപക്കത്തോടും ഏറ്റവും അടുത്ത് നിൽക്കുന്ന ഭരണ സംവിധാനമാണിത്. നമ്മുടെ പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. ശുദ്ധജലം, വൈദ്യുതി, നമ്മുടെ പ്രദേശത്ത് കുടിവെള്ളം എത്തുന്നുണ്ടോ, […]
Read more

യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്ക്

കോഴിക്കോട്: കൂടരഞ്ഞിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരുക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജെയിംസ് വേളശ്ശേരിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. മീറ്റിംഗ് കഴിഞ്ഞ് മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഹെൽമെറ്റ് വെച്ച രണ്ടുപേർ ആക്രമിക്കുകയായിരുന്നെന്ന് ജെയിംസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജെയിംസിന്റെ മുഖത്തും കൈക്കുമാണ് പരുക്കേറ്റത്. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്

കോഴിക്കോട് : കൊട്ടിക്കലാശത്തിനിടെ കോൺഗ്രസ് നേതാവ് കെ ജയന്തിന് പ്രചാരണ വാഹനത്തിൽ നിന്ന് വീണു പരിക്കേറ്റു. വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാളയത്ത് കൊട്ടിക്കലാശത്തിനിടെയാണ് സംഭവം. പാളയത്തെ സ്ഥാനാർത്ഥിയുടെ ഒപ്പം രാവിലെ മുതൽ പ്രചാരണത്തിലായിരുന്നു ജയന്ത്. ഇന്നലെ വൈകിട്ടോടെ പാളയത്ത് വെച്ച് വാഹനത്തിന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണ് പരിക്കേറ്റത്.
Read more

മത്സരചൂടിൽ നരിക്കുനി; 17 വാർഡുകളിൽ നിന്ന് 61 സ്ഥാനാർഥികൾ

കോഴിക്കോട് : നരിക്കുനി പഞ്ചായത്തിലെ 17 വാർഡുകൾ ഉൾക്കൊള്ളുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ വ്യത്യസ്ത മുന്നണികളിൽ നിന്നായി 61 സ്ഥാനാർഥികൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, ബിജെപി , എസ്.ഡി.പി.ഐ , ആം ആദ്മി, വെൽഫെയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വാതന്ത്ര സ്ഥാനാർഥി കളും ഉൾപ്പെടെ 61 സ്ഥാനാർഥികൾ മത്സരത്തിനിറങ്ങുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പരിചയ സമ്പന്നരും , യുവ സാന്നിദ്ധ്യങ്ങളും ഏറെ ഉണ്ടെന്നതാണ് നരിക്കുനിയിൽ ഈ തെരഞ്ഞെടുപ്പിൻ്റെ പ്രധാന ആകർഷണീയത. ഇനിയുള്ള മണിക്കൂറുകൾ ആർക്കുള്ളതെന്ന് […]
Read more

കോളജ് ക്യാംപസിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് : ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണം. അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ. ക്ലാസ് മുറിയിലേക്കു നടന്നുപോകുമ്പോഴാണു വേദാന്തം അധ്യാപകനായ ഡോ. എ.മനോജിനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുന്നത്. ഓടി മാറാൻ സമയം കിട്ടുന്നതിനു മുൻപേ പന്നി കുതിച്ചുചാടി തല കൊണ്ട് ഇടിച്ചു. പക്ഷേ നേരിയ വ്യത്യാസത്തിൽ ഇടി കൊണ്ടത് ചുമരിൽ ആയതിനാൽ അധ്യാപകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് അധ്യാപകൻ. കാട്ടു പന്നി ക്ലാസ് മുറിയിൽ കയറാതിരുന്നതും […]
Read more

നരിക്കുനിയിൽ പ്രചാരണം ചൂടേറുന്നു; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയായിരിക്കെ, നരിക്കുനി ഗ്രാമപഞ്ചായത്ത് മുഴുവൻ പ്രചാരണത്തിന്റെ ചൂടിലാണ്. എല്ലാ മുന്നണികളും അവസാനഘട്ട പോരാട്ടത്തിനിറങ്ങുമ്പോൾ, ഇന്ന് നടക്കാനിരിക്കുന്ന കൊട്ടിക്കലാശ പരിപാടികൾക്ക് നരിക്കുനി സാക്ഷിയാവും. “നരിക്കുനിയിൽ ആര്?” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഗ്രാമം മുഴുവൻ ആവേശത്തിലാണ്. കൊട്ടിക്കലാശത്തിനുള്ള അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ :പാർട്ടികളുടെ പരസ്പര ധാരണയും പോലീസ് നിയന്ത്രണവും പ്രകാരം കൊട്ടിക്കലാശം നടത്താവുന്ന ഔദ്യോഗിക പ്രദേശങ്ങൾ. UDF – കുമാരസാമി ജംഗ്ഷൻ LDF – ബസ് സ്റ്റാൻഡ് പരിസരം NDA […]
Read more

Recent News

Advertisement
WhiteswanTV Footer