Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട; ഭാര്യയുടെ അസാധാരണ തീരുമാനം

കോഴിക്കോട് : നീണ്ട കാലത്തെ ദാമ്പത്യ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന ഭാര്യയുടെ തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കാനും ഭാര്യ തയ്യാറായി. ഇത് അപൂര്‍വമായ ഒത്തുതീര്‍പ്പാണെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി രേഖപ്പെടുത്തി. ഭാര്യ ഭര്‍ത്താവിനോട് ഒരു സാമ്പത്തിക ക്ലെയിമുകളും ആവശ്യപ്പെടാത്തത് ഇത്തരം കേസുകളില്‍ അപൂര്‍വമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. ദമ്പതികള്‍ […]
Read more

കോഴിക്കോട് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ആതിര മാധവൻ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ്ഫലം വന്നപ്പോൾ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ണികുളം പഞ്ചായത്തിൽ പത്താം വാർഡിൽ (ചോയിമഠം) മത്സരിച്ച ആതിര മാധവൻ (മുസ്ലിം ലീഗ്) നേടി. മൊത്തം പോൾ ചെയ്ത 1564 ൽ 1123 വോട്ട് നേടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആതിര മാധവൻ തെരഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി യു.ഡി.എഫ്. ജയിച്ച് വരുന്ന വാർഡാണ്. 2010ൽ 917 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ നജീബ് കാന്തപുരം എം.എൽ.എ വിജയിച്ച വാർഡാണിത്. ആതിര മാധവൻ 1997 ഡിസംബർ 30-ന് കോഴിക്കോട് […]
Read more

ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാൻ കുടുക്കിൽ; ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചു

കോഴിക്കോട് : അമ്പായത്തോട് ഫ്രഷ് കട്ട് സംഘർഷ കേസിൽ കുടുക്കിൽ ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫ്രഷ്കട്ട് വിരുദ്ധ സംയുക്‌ത സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു സംഘർഷം നടന്ന ദിവസം വിദേശത്തേക്ക് പോയതാണ്. പോലീസിന് നേരെ നടന്ന ആക്രമണം,പ്ലാന്റിന് തീവയ്പ്പ് എന്നിങ്ങനെ ചാർജ് ചെയ്ത എട്ടോളം കേസിൽ പ്രതിയാണ് കുടുക്കിൽ ബാബു.തദ്ദേശ തിരഞ്ഞെടുപ്പിൽ താമരശ്ശേരി കരിങ്ങമണ്ണ വാർഡിൽ മത്സരിച്ച ബാബു വൻഭൂരിപക്ഷ ത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Read more

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂന്ന് ​പ​തി​റ്റാ​ണ്ടി​ന്റെ​ ​ച​രി​ത്രം​ ​ തിരുത്തി​ ​യു​ഡി​എ​ഫ്, ബ്ലോക്കിൽ ഇളകാതെ ഇടതു കോട്ട

കോഴിക്കോട്: 1995ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതിന് ശേഷം ആദ്യമായി യു.ഡി.എഫിന് ഭരണം. മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആകെയുള്ള 28 സീറ്റിൽ 15 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയക്കൊടി പാറിച്ചത്. കോൺഗ്രസ് എട്ട് സീറ്റുകൾ നേടി കരുത്തുകാട്ടി. മുസ്ലിംലീഗ് ആറ് സീറ്റുകൾ നേടിയപ്പോൾ അഴിയൂർ സീറ്റ് ആർ.എം.പി.ഐ പിടിച്ചെടുത്തു. എൽ.ഡി.എഫിന് 13 സീറ്റ് മാത്രമാണ് നേടാനായത്. സി.പി.എം 12 സീറ്റ് നേടിയപ്പോൾ സി.പി.ഐ ഒരു സീറ്റ് നേടി. 2020ൽ 27 സീറ്റിൽ 18 സീറ്റുകളോടെയായിരുന്നു […]
Read more

കോഴിക്കോട് ജില്ലയിൽ യുഡിഎഫിന്റെ സർജിക്കൽ സ്ട്രൈക്ക്

കോഴിക്കോട്: ഏത് തരംഗത്തിലും ആടിയുലയാതെനിന്ന കോഴിക്കോടിന്റെ ഇടതുകോട്ട യുഡിഎഫ് ഇടിച്ചുനിരത്തി യുഡിഎഫിന്റെ സർജികൽ സ്ട്രൈക്ക്. എന്നും എൽഡിഎഫിനൊപ്പം നിന്നിരുന്ന ഗ്രാമപ്പഞ്ചായത്തുകളിലടക്കം കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി യുഡിഎഫ് ആധിപത്യം നേടി. 42 പഞ്ചായത്തുകളിലാണ് ഇത്തവണ യുഡിഎഫ് ഭരണം നേടിയത്. എൽഡിഎഫ് 24-ലും. ഇടതുമുന്നണിയുടെ 19 ഗ്രാമപ്പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് ഭരിച്ചിരുന്ന മൂന്നു പഞ്ചായത്തുകളിൽ ഇരുമുന്നണികളും തുല്യനിലയിലാണ്. അഞ്ച് പഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് നഷ്ടമായത്. യുഡിഎഫ് ഭരിച്ചിരുന്ന ഒരിടത്ത് തുല്യനിലയിൽ തുടരുന്നു. കഴിഞ്ഞതവണ 43 ഗ്രാമപ്പഞ്ചായത്തുകളിൽ എൽഡിഎഫും 27 ഇടത്ത് […]
Read more

ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് : തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ ബാലുശ്ശേരി കുറുമ്പൊയിലിൽ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദ് മാഷിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയില്‍ രാത്രിയോടെയാണ് സംഭവം നടന്നത്. ദേവാനന്ദ് മാഷിന്റെ ബന്ധു സന്ദീപാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പടക്കവുമായി പോകുകയായിരുന്ന സ്‌കൂട്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴ്‌സും, ബാലുശ്ശേരിയില്‍ […]
Read more

എൽഡിഎഫ് കുത്തകയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്

കോഴിക്കോട് : എൽഡിഎഫ് കുത്തകയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്. 18 വാർഡുകളിലായി നടന്ന മത്സരത്തിൽ ഏഴുവാർഡുകളിൽ വിജയിച്ചാണ് 50 വർഷത്തെ എൽഡിഎഫ് കോട്ട തകർത്ത് യുഡിഎഫ് ഭരണം പിടിച്ചത്. ആറു സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ എൻഡിഎയും മൂന്നു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു. കോഴിക്കോട് കോർപറേഷനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 28 സീറ്റുകളിൽ ലീഡുമായി എൽഡിഎഫും 26 സീറ്റുകളിൽ ലീഡുമായി യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Read more

നരിക്കുനിയിൽ യുഡിഎഫ്ന് തുടർ ഭരണം

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ നരിക്കുനി പഞ്ചായത്ത്‌ ഭരണം യു ഡി എഫ് നില നിർത്തി. കഴിഞ്ഞതവണ 15 വാർഡുകളിൽ നിന്ന് 10 സീറ്റ് നേടി ആയിരുന്നു യുഡിഎഫ് ഭരിച്ചത് എന്നാൽ ഈ തവണ വാർഡ് വിഭാജനത്തിന്റെ ഭാഗമായി 17 വാർഡുകളാണ് ഉള്ളത് അതിൽ 15 സീറ്റുകൾ നേടിയാണ് ഭരണതുടർച്ച നേടിയത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായ 4,5,6 വാർഡുകളിൽ അട്ടിമറി വിജയം നടത്തിയാണ് ഇത്തവണ നരിക്കുനിയിൽ യുഡിഎഫ് മുന്നേറ്റം നടത്തിയത്. പഞ്ചായത്തിലെ 14,15 വാർഡുകൾ ഒഴികെ മറ്റെല്ലാവാർഡുകളും […]
Read more

ഫ്രഷ്ക്കട്ട് സമരം; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്ക്കട്ട് അറവുമാലിന്യ സംസ്കകരണ ഫാക്ടറിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി സി ഐയായിരുന്ന സായൂജ്കുമാറിനെ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ച കേസിൽ ഒരാളെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. മൂലത്തു മണ്ണിൽ ഷഫീഖ് (37) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അമ്പലമുക്കിൽ വെച്ച് അറസ്റ്റു ചെയ്ത ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 31 ആയി.
Read more

എംഎസ്എം സംസ്ഥാന സമ്മേളനം; പന്തൽ നിർമാണം തുടങ്ങി

കോഴിക്കോട്: 2025 ഡിസംബർ 25, 26, 27, 28 തീയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന എംഎസ്എം സംസ്ഥാന സമ്മേളനത്തിന്റെ പന്തൽ നിർമാണോദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നടന്നു. പന്തൽ നിർമ്മാണോദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡൻ്റ് ടി. പി. അബ്ദുല്ലക്കോയ മദനി നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗർ അലി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, എം.എസ്.എം സംസ്ഥാന പ്രസിഡൻ്റ് അമീൻ അസ്‌ലഹ്, ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ, […]
Read more

Recent News

Advertisement
WhiteswanTV Footer