Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

‘ചുരത്തിൽ ക്രെയിനും വർക്ക്‌ഷോപ്പും വേണം’: താമരശ്ശേരി ചുരം ഗതാഗതക്കുരുക്കിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലാകളക്ടർമാർ അടിയന്തരമായി ഇടപെട്ട് ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചൊവ്വാഴ്ച ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി കേടായതിനെത്തുടർന്ന് ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കിനെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.2024 ഏപ്രിൽ 24-ന് കമ്മിഷൻ ചുരത്തിലെ ഗതാഗതക്രമീകരണങ്ങൾ സംബന്ധിച്ച് വിശദമായ ഉത്തരവ് വയനാട്, കോഴിക്കോട് ജില്ലാകളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ […]
Read more

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ ചരിത്ര വിജയം; അധ്യക്ഷ സ്ഥാനം പങ്കിടാൻ കോൺഗ്രസ്– ലീഗ് ധാരണ

കോഴിക്കോട് : കോഴിക്കോടിന്റെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് നേടിയ ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാൻ കോൺഗ്രസ്– മുസ്‌ലിം ലീഗ് പാർട്ടികൾ തമ്മിൽ ധാരണ. ആദ്യ രണ്ടര വർഷം കോൺഗ്രസും പിന്നീടുള്ള രണ്ടര വർഷം മുസ്‌ലിം ലീഗും എന്ന ധാരണയിലാണ് എത്തിയത്. കോൺഗ്രസ് നോമിനി പ്രസിഡന്റ് ആകുമ്പോൾ വൈസ് പ്രസിഡന്റായി ലീഗും രണ്ടര വർഷത്തിനു ശേഷം തിരിച്ചും പദവികൾ കൈമാറാനാണ് ധാരണ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാകണം എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും വനിതാ സംവരണമുള്ള […]
Read more

അറിയാം വളരാം വളർത്താം; പുതിയ പാഠ്യപദ്ധതിയും രക്ഷാകർതൃ സംഗവും നടത്തി

കോഴിക്കോട്: കെ.പി എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നരിക്കുനിയിൽ വെച്ച് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേണ്ടി അറിയാം വളരാം വളർത്താം എന്ന പേരിൽ പുതിയ പാഠ്യപദ്ധതിയും രക്ഷാകർതൃ സംഗമവും നടത്തി സംഗമം സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത് സ്വാഗതവും സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ബി.സുനിൽകുമാർ മുഖ്യപ്രഭാഷണവും നടത്തി. പ്രശസ്ത ട്രൈനെർ സുരേഷ് […]
Read more

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടിയ പ്രതി പിടിയില്‍

കോഴിക്കോട്: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32) ആണ് പിടിയിലായത്. കോഴിക്കോട് സ്വദേശിശിയെ വാട്‌സാപ് വഴി ബന്ധപ്പെട്ട് 76.35 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്കായി കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടിസ് പ്രകാരം മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് സൈബര്‍ […]
Read more

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 20ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. ടെലികോളര്‍, മെക്കാനിക്കന്‍ ടീച്ചിങ് ഫാക്കല്‍റ്റി, സെയില്‍സ് എക്സിക്യൂട്ടീവ് റിലേഷന്‍ഷിപ് മാനേജര്‍, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ഇവാല്വേറ്റര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ ട്രെയിനി, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ട്രെയിനി, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ട്രെയിനി, ഇലക്ട്രീഷ്യന്‍ ട്രെയിനി, ഷിഫ്റ്റ് എഞ്ചിനീയര്‍, എന്‍.എ.പി.എസ് ട്രെയിനി (ഷിഫ്റ്റ് എഞ്ചിനീയര്‍), മെഷീന്‍ ഓപറേറ്റര്‍ തസ്തികകളിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയന്‍ […]
Read more

കോഴിക്കോട് ജില്ലാ പഞ്ചായത്ത്; അധ്യക്ഷപദവി ലീഗും കോൺഗ്രസും പങ്കിടും

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി രണ്ടരവർഷംവീതം മുസ്ലിംലീഗും കോൺഗ്രസും പങ്കിടാൻ ധാരണയായി. വൈസ് പ്രസിഡന്റ് പദവി മുസ്ലിംലീഗിനാണ്. തിങ്കളാഴ്‌ ഡോ. എം.കെ. മുനീറിൻറെ വസതിയിൽച്ചേർന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമായത്. ആദ്യ രണ്ടരവർഷം കോൺഗ്രസായിരിക്കും. കോടഞ്ചേരി ഡിവിഷനിൽനിന്നുള്ള മില്ലി മോഹനനെയും പയ്യോളി ഡിവിഷനിൽനിന്നുള്ള പി.ടി. ഷീബയെയുമാണ് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ ബുധനാഴ്ച പ്രഖ്യാപനമുണ്ടാവും. വൈസ് പ്രസിഡൻ്റ് പദവിയിലേക്ക് മുസ്ലിംലീഗ് ജില്ലാസെക്രട്ടറി നാദാപുരം ഡിവിഷനിൽനിന്നുള്ള കെ.കെ. നവാസ്, തിരുവമ്പാടി മണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറിയും യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് […]
Read more

ആട്യാ- പാട്യാ നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ

കോഴിക്കോട്: ഡിസംബർ 12,13,14 തീയ്യതികളിലായി ചണ്ഡീഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തിയ 36മത് നാഷണൽ ജൂനിയർ വിഭാഗം ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മികച്ച നിലവാരം പുലർത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും,ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.ജോസ് ജോസഫ് ജി.ജെ യാണ് മുഖ്യ പരിശീലകൻ. സംസ്ഥാന ടീമംഗങ്ങളായ എഡ് വിൻ സെബാസ്റ്റ്യൻ ജിനോയി,എൽന ടെസിൻ ജിനോയി, അനീറ്റ എം റോബി, ഹിബ മറിയം […]
Read more

സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ അസ്ഥികൾ വിജിലിന്റേതെന്ന് ഡിഎൻഎ ഫലം

കോഴിക്കോട്: സരോവരത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ അസ്ഥികൾ ആറുവർഷം മുൻപ് കാണാതായ വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ ഫൊറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് അസ്ഥികൾ വിജിലിന്റേതാണെന്ന് കണ്ടെത്തിയത്. 2019 മാർച്ചിലാണ് വെസ്റ്റ്ഹിൽ സ്വദേശി വിജിലിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. അന്ന് പോലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് അന്വേഷണം നിലച്ചു. ഒടുവിൽ വർഷങ്ങൾക്ക് ശേഷം കേസ് വീണ്ടും പൊടിതട്ടിയെടുത്തതോടെയാണ് അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തിയത്. അമിതമായ ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നാലെ മൃതദേഹം സരോവരത്തെ […]
Read more

വയനാട് തുരങ്ക പാത നിർമ്മാണം തുടരാം: ഹൈക്കോടതി

വയനാട്: വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിയാണ് തള്ളിയത്. തുരങ്ക പാത നിർമ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കിഫ്ബി ധനസഹായത്താൽ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിർമാണം നടക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം […]
Read more

പെരുമ്പളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: ദേശീയ പാത 766 കോഴിക്കോട് – കൊല്ലഗൽ റോഡിൽ പെരുമ്പള്ളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി ഗവർമെൻറ് ഹോസ്പിലും, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer