കോഴിക്കോട്: ജപ്പാന്‍ ജ്വരത്തെ ചെറുക്കാന്‍ പ്രതിരോധ വാക്സിനുമായി ആരോഗ്യവകുപ്പ്. ജെന്‍വാക് എന്ന പേരിലുള്ള വാക്സിനേഷന്‍ ഒന്ന് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളില്‍ നടത്താന്‍ തീരുമാനം. മലപ്പുറം,കോഴിക്കോട് ജില്ലകളിലായാണ് വാക്സിനേഷന്‍ തുടങ്ങുന്നത്.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 2009 മുതൽ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന വാക്‌സിൻ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിൻ്റെ ആദ്യപടിയായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. നിലവിൽ സംഘടിത പ്രവർത്തനമായി നടത്തുന്ന വാക്‌സിനേഷൻ സ്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ചാണ് നടപ്പാക്കുക. വാക്‌സിനേഷൻ വിജയകരമായി നടത്താൻ ആരോഗ്യവകുപ്പിന് വിദ്യാലയ അധികൃതരുടെയും രക്ഷിതാക്കളുടെയും സമ്പൂർണ്ണ സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശിച്ചു.
സിംഗിൾ ഇൻഞ്ചക്ഷനായ വാക്സിനേഷൻ ജനുവരി മുതൽ മെയ് വരെ ക്യാംപയിനായാണ് നടത്തുക. ജനുവരി മുതൽ സ്‌കൂളുകൾ വഴിയും മാർച്ചിൽ അങ്കണവാടികൾ വഴിയും നടത്തും. അഞ്ച് ലക്ഷത്തോളം വാക്‌സിൻ ജില്ലയിൽ എത്തിക്കഴിഞ്ഞു.




