തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,965 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11,720 രൂപ നൽകണം.
ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം പവന് 1,120 രൂപയാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുന്നതാണ് കേരളത്തിലും വില വർധിക്കാൻ പ്രധാന കാരണം. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് വർധനയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ വില.




