Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

നരിക്കുനിയിൽ കെപിഎസ്ടിഎ പൊതുയോഗം ഇന്ന്

കോഴിക്കോട് : കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നരിക്കുനിയിൽ “അറിയാം വളരാം വളർത്താം പുതിയ വിദ്യാഭ്യാസ സൗഹൃദ രക്ഷാകർത്തവ്യം” എന്നപേരിൽ നടത്തുന്ന ക്ലാസും പൊതുയോഗവും ഇന്ന് വൈകുന്നേരം നാലു മണിക്ക് നരിക്കുനി ഓപ്പൺ സ്റ്റേജിൽ നടക്കുന്നു. ഉദ്ഘാടനം നിർവ്വഹിക്കുന്നത് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് ആണ് തുടർന്ന് “അറിയാം വളരാം വളർത്താം പുതിയ വിദ്യാഭ്യാസ സൗഹൃദ രക്ഷാകർത്തവ്യം” എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നത് സുരേഷ് രാമനാട്ടുകരയാണ്.
Read more

നരിക്കുനി കുന്ദമംഗലം- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: നരിക്കുനി ബസ്സ് സ്റ്റാൻഡിൽ നിന്നും ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ കയറ്റാത്തതുമായുള്ള സംഭവത്തിൻ്റെ തുടക്കം.പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഏതാനും പേരെ മാത്രം കയറ്റി പുറപ്പെടാനൊരുങ്ങിയപ്പോൾ വിദ്യാർത്ഥികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനോട് പരാതിപ്പെടുകയും അദ്ദേഹം ഇടപെട്ട് ബസ്സിൽ കയറ്റാൻ നോക്കുമ്പോഴാണ് സംഭവത്തിന് തുടക്കം. ആ സമയം വിദ്യാർത്ഥികളെ ഡ്രൈവർ ഇറങ്ങി വന്ന് കഴുത്തിന് പിടിച്ചതായി ആരോപണമുണ്ട്. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന യാത്രക്കാരെയും മറ്റു ജീവനക്കാരെയും തൊഴിലാളികളെയും ബുദ്ധിമുട്ടിച്ച ഈ […]
Read more

പൂനൂർ പുഴ ശുചീകരണത്തിന് കെഎംസിടി വിദ്യാർത്ഥികൾ; സുരക്ഷയൊരുക്കി ടിഡിആർഎഫ്

കോഴിക്കോട് : പൂനൂർ പുഴയുടെ സംരക്ഷണത്തിനായി പൂനൂർ പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ശുചീകരണ യജ്ഞം ഇന്ന് നടക്കും. പരിപാടിയുടെ പ്രധാന ആകർഷണം കെഎംസിടി കോളേജിൽ നിന്നുള്ള അമ്പതോളം വിദ്യാർത്ഥികളുടെ പങ്കാളിത്തമാണ്. രാവിലെ 9:30-നാണ് ശുചീകരണ പരിപാടി ആരംഭിക്കുന്നത്. കുന്നമംഗലം 10-ാം മൈൽ പണ്ടാരപറമ്പ് പാലത്തിനടുത്ത് വെച്ചാണ് വിദ്യാർത്ഥികളും വളണ്ടിയർമാരും എത്തിച്ചേരുക. ശുചീകരണത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി TDRF വളണ്ടിയർമാർ രംഗത്തുണ്ടാകും. പുഴയിലിറങ്ങിയുള്ള ജോലികളിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് ശുചീകരണം നടത്തുക.
Read more

മടവൂരിൽ സഫിയ മുഹമ്മദ് പ്രസിഡന്റായേക്കും

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരം നിലനിർത്തിയ മടവൂർ ഗ്രാമപഞ്ചായത്തിന്റെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ പഞ്ചായത്ത് അംഗം കൂടിയായ സഫിയ മുഹമ്മദിന്റെ പേര് സജീവമായി പരിഗണിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ്സിന്റെ സി.കെ. ഗിരീഷ് കുമാറിനെയാണ് പരിഗണിക്കുന്നത്. മുസ്ലിം ലീഗ് ടിക്കറ്റിൽ ആരാമ്പ്രം ചക്കാലക്കൽ 13-ാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് സഫിയ മുഹമ്മദ് വീണ്ടും പഞ്ചായത്ത് അംഗമായത്. പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള പരിചയത്തിന് പുറമെ, മുൻ സിഡിഎസ് ചെയർപേഴ്സൺ, വനിതാ ലീഗ് […]
Read more

മുക്കത്ത് ആഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം നേതാക്കൻമാർക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകരുടെ കൊലവിളി

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുക്കത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ കൊലവിളിയുമായി മുസ്‌ലിം ലീഗ്. സിപിഐഎം നേതാവും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിയുമായിരുന്ന നാസർ കൊളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുല്ലയെയും കൊല്ലുമെന്നാണ് മുദ്രാവാക്യം. ഒന്നും രണ്ടും പ്രതികൾ ഞങ്ങൾ ആയിരിക്കും എന്നും മുദ്രാവാക്യത്തിൽ പറയുന്നുണ്ട്. കൊടിയത്തൂർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ എം ടി റിയാസും യൂത്ത് ലീഗ് നേതാവ് ചാലക്കൽ ഷമീറും ആണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് കാരശ്ശേരി […]
Read more

നരിക്കുനി- വെള്ളാരംകണ്ടി മലയിൽ കാണപ്പെട്ട അസ്ഥികൾ കാണാതായ ഭരതൻ്റെത് എന്ന് സംശയം; തീരുമാനം സയൻ്റിഫിക് പരിശോധനകൾക്ക് ശേഷം

കോഴിക്കോട്: നരിക്കുനി വെള്ളാരംകണ്ടി മലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാട് വെട്ടാൻ വന്നവർ കണ്ട അസ്ഥികൾ മൂന്ന് മാസം മുമ്പ് നരിക്കുനി നിന്ന് കാണാതായ ഭരതൻ്റെതാനെന്ന് നിഗമനം. കുന്നമംഗലം പോലീസ് പ്രദേശത്ത് തിരച്ചിലും അന്വേഷണവും നടത്തി, സമീപത്തുനിന്ന് ലഭിച്ച ബാഗ് മരണം സംശയിക്കപെടുന്ന ആളുടേത് ആണെന്നാണ് സുഹൃതുക്കൾ പറയുന്നത്. സയൻ്റിഫിക് പരിശോധനകൾക്ക് ശേഷം സ്ഥിരീകരണം ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബൈത്തുൽ ഇസ മലയുടെ മുകൾ ഭാഗത്തേക്ക് ആയി വെള്ളാരംകണ്ടി മലയിലായിട്ടാണ് സംഭവസ്ഥലം.
Read more

ഭാര്യയുടെ ഓർമദിവസം സമ്മാനങ്ങൾ നൽകി ഗോപാലൻ

കോഴിക്കോട്: കൂളിപ്പുറത്ത് മീത്തൽ ഗോപാലൻ, തന്റെ ഭാര്യയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രദേശത്തെ സ്ഥാപനങ്ങൾക്ക് സമ്മാനങ്ങൾ നൽകി ശ്രദ്ധേയനായി. നേരത്തെയും നിരവധി തവണ അദ്ദേഹം ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ നടത്തി മാതൃകയായിട്ടുണ്ട്. കൂളിപ്പുറത്ത് അംഗനവാടിയിൽ ഒരു പ്രഷർ കുക്കർ, ആത്തൂട്ടയിൽ അംഗനവാടി & ആരാമ്പ്രം യു.പി. അംഗനവാടി ഇരു സ്ഥാപനങ്ങളിലേക്കും കുട്ടികൾക്ക് പായസം, ആരാമ്പ്രം ജി.എം. യു.പി. സ്കൂളിലെ കുട്ടികൾക്ക് മിഠായികൾ എന്നിവ നൽകി തന്റെ പ്രിയതമയുടെ ഓർമ്മകൾ നിലനിർത്താൻ, പ്രദേശത്തെ കുട്ടികൾക്കും പൊതുസ്ഥാപനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ സമ്മാനങ്ങൾ നൽകുന്ന […]
Read more

നരിക്കുനി ബൈത്തുൽ ഇസ മലയിൽ മനുഷ്യ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

കോഴിക്കോട് : നരിക്കുനി ബൈത്തുൽ ഇസ കോളേജ് സ്ഥിതി ചെയ്യുന്ന ആളൊഴിഞ്ഞ മലയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അൽപസമയം മുമ്പാണ് കണ്ടത്. ഇതിന് സമീപത്ത് വസ്ത്രവും ഷൂവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല, പോലീസ് സ്ഥലത്ത് പരിശോധന നടത്തി വരുകയാണ്.
Read more

ഇൻഫാം രജത ജൂബിലി; താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥ ഇന്ന്

കോഴിക്കോട്: ഇൻഫാം രജത ജൂബിലിയോടനുബന്ധിച്ച് താമരശേരി കാർഷിക ജില്ലയിൽ വിളംബര ജാഥയും ദീപശിഖ പ്രയാണവും ഇന്ന് നടക്കും. കൂരാച്ചുണ്ട്, പുല്ലൂരാംപാറ, കോടഞ്ചേരി എന്നിവിടങ്ങളിലാണ് ജാഥാ പ്രയാണം. രാവിലെ 6.30 ന് കുരാച്ചുണ്ട് ഫൊറോന ദേവാലയത്തിൽ ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് ‌മാർ റെമിജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ഇൻഹാം മുൻ ദേശീയ ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാലിൻ്റെ കബറിട്ത്തിൽ ഒപ്പീസ്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ജാഥാ ക്യാപ്റ്റൻ സ്ക‌റിയ നെല്ലംകുഴിക്ക് ദീപശിഖ കൈമാറുന്നതോടെ […]
Read more

ആരാമ്പ്രം യുഡിഎഫ് വിജയാഘോഷം

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യു.ഡി.എഫ്. മെമ്പർമാർക്ക് ആരാമ്പ്രം നൽകിയ സ്വീകരണം ചരിത്രമായി. വാർഡ് 12, 13, 14, 15 എന്നിവിടങ്ങളിൽ നിന്ന് വിജയിച്ച അസറുദ്ദീൻ (12), സഫിയ മുഹമ്മദ് (13), സാലിഹ ഇബ്രാഹിം (14), സക്കീന മുഹമ്മദ് (15) എന്നിവരുടെ ആഹ്ലാദ പ്രകടനത്തിൽ നൂറുകണിക്കിന് ആളുകളാണ് അണിനിരന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആമിന മുഹമ്മദ്, ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച മുഹമ്മദൻസ്, കൂടാതെ പത്താം വാർഡ് മെമ്പർ സോഷ്മ […]
Read more

Recent News

Advertisement
WhiteswanTV Footer