Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

കോഴിക്കോട് ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനിടയിൽ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. വ്യാഴാഴ്ച‌ രാവിലെ ബീച്ചിലെത്തിയവരാണ് കടൽഭിത്തിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആസിഫിനെ ബുധനാഴ്‌ച വൈകീട്ട് ബീച്ചിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അസ്വാഭാവികമരണത്തിന് […]
Read more

സിപിഐഎം പൊതുയോഗവും സ്വീകരണവും നടത്തി

കോഴിക്കോട്: മാവൂരിൽ കേരള ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോഹനൻ മാസ്റ്റർക്കുള്ള ആദരവും സിപിഎമ്മിലേക്ക് പുതുതായി കടന്നുവന്ന അംഗത്തിനുള്ള സ്വീകരണയോഗവും സംഘടിപ്പിച്ചു.  കൈത്തുട്ടി മുക്കിൽ വെച്ചാണ്  മാവൂർ പഞ്ചായത്തിലെ 8, 9, 7 വാർഡുകൾ ചാത്തമംഗലം പഞ്ചായത്തിലെ 12ാം വാർഡ്  കമ്മറ്റികൾ സംയുക്തമായായി പരിപാടി സംഘടിപ്പിച്ചത്. കേരള പ്രവാസി സംഘം  ജില്ലാ കമ്മിറ്റി അംഗം  മോയിൻ ഓളിക്കൽ മോഹനൻ മാസ്റ്ററെ ഷോൾ അണിയിച്ചു.പുതിയ അംഗമായ സലാമുട്ടിക്ക് മോഹനൻ മാസ്റ്റർ പതാക നൽകി പാർട്ടിയിലേക്ക്  സ്വീകരിച്ചു. എം ധർമ്മജൻ അധ്യക്ഷത വഹിച്ചു. […]
Read more

നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി. നാദാപുരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട കാലിക്കൊളുമ്പിലാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. രാവിലെ ഒമ്പത് മണിയോടെയാണ് കൂട്ടായിനാണു എന്നയാളുടെ വീട്ടുപറമ്പിൽ കാട്ടുപോത്തുകൾ എത്തിയത്.  പല കൃഷിയിടങ്ങളിൽ കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നു കൊണ്ടിരുന്ന പറമ്പിലൂടെ ഓടി. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി.  കണ്ണൂർ ജില്ലയിലെ […]
Read more

കാരശേരി സര്‍വ്വീസ് സഹകരണ ബാങ്ക് അട്ടിമറി; അബ്ദുറഹ്‌മാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: കാരശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം അട്ടിമറിക്കാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ശ്രമം നടത്തിയെന്നാരോപിച്ച് ബാങ്ക് ചെയര്‍മാനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അംഗംകൂടിയായ എന്‍ കെ അബ്ദുറഹ്‌മാനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പുറത്താക്കിയത്. എന്‍ കെ അബ്ദുറഹ്‌മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് രാത്രി തന്നെ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് ഉത്തരവിട്ടത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ […]
Read more

അന്തരിച്ച എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്; ആദര സൂചകമായി കൊയിലാണ്ടി ടൗണിൽ ഹര്‍ത്താല്‍ ആചരിക്കും

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്ക്കാരം ഇന്ന് അത്തോളി കുനിയിൽ കടവിൽ നടക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. തുടർന്ന് രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനം നടക്കും. തുടർന്ന് അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ച് മണിക്കാണ് […]
Read more

നിയോഗ പ്രാർത്ഥന ബൈബിൾ കൺവെൻഷൻ സംഘടപ്പിച്ചു

കോഴിക്കോട് : മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത കോഴിക്കോട് വൈദീക ജില്ല നടത്തുന്ന 5-ാ മത് ബൈബിൾ കൺവെൻഷൻ സംഘടപ്പിച്ചു. പ്രമുഖ സുവിശേഷ പ്രഘോഷകൻ ഫാ. മാത്യു വയലാമണ്ണിൽ സി എസ് ടി യുടെ സാന്നിദ്ധ്യത്തിൽ ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ വെച്ച് ബത്തേരി രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ജില്ലാ വികാരി ഫാ. തോമസ് മണ്ണിത്തോട്ടം സ്വാഗതം ആശംസിച്ചു. സഭാനവീകരണത്തിൻ്റെ കാലഘട്ടത്തിൽ നമ്മുടെ […]
Read more

സ്ഥാനാർത്ഥി സംഗമവും യുഡിഎഫ് കൺവെൻഷനും സംഘടിപ്പിച്ചു

കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കാർഷിക മേഖലയുടെ പ്രശ്നങ്ങൾക്കും വന്യമൃഗ ശല്യത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എംഎൽഎ. കോടഞ്ചേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമവും യുഡിഎഫ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെഎം പൗലോസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടെന്നിസൺ ചാത്തൻകണ്ടം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഇൻ […]
Read more

എൻ. ഡി. എ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ ബിജെപി – എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കോടഞ്ചേരി വ്യാപാരി ഭവനിൽ നടന്ന പരിപാടി ബിജെപി റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ പി രാമദാസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികൾ കേരളത്തിലെ ജനമനസുകളിൽ ഇടം നേടിയിട്ടുണ്ട്. ഭാരതത്തിന്റെ ഉയർച്ചയിൽ ഇടത് – വലത് മുന്നണികൾ പരിഭ്രാന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും […]
Read more

ഫ്രഷ് കട്ട് പ്ലാന്റ്; ജില്ലാ കലക്ടർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് വിഷയത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നോട്ടീസ്. കരിമ്പാലക്കുന്ന് ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാർ എ.എം ഫൈസൽ നൽകിയ റിട്ട് പെറ്റീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഇടപെടൽ. ജില്ലയിൽ എന്തുകൊണ്ട് പുതിയ റെൻഡറിങ് പ്ലാന്റുകൾ അനുവദിക്കുന്നില്ലെന്ന് ഹരജി പരിഗണിക്കവേ കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി അറിയിക്കാനും ഇടക്കാല ഉത്തരവിൽ നിർദേശമുണ്ട്. ഫ്രഷ് കട്ട് വിഷയത്തിൽ നിർണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചല്ല […]
Read more

കൊയിലാണ്ടി എം.എൽ.എ കാനത്തില്‍ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer