Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kpcc

കെപിസിസി പുനസംഘടന മാധ്യമസൃഷ്ടി മാത്രം; കെ സുധാകരൻ

ന്യൂഡൽഹി: കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്തയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് അധ്യക്ഷമാറ്റം മാധ്യമ വാർത്ത മാത്രമാണെന്നും കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് എവിടെ നിന്നാണ് ഇത്തരം വാർത്തകൾ ലഭിക്കുന്നതെന്നും തോന്നിയ പോലെ വാർത്ത കൊടുത്തിട്ട് തന്നോട് ചോദിക്കുന്നോ എന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി ആന്റോ ആന്റണി എംപിയും രംഗത്തെത്തി.
Read more

സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. നിലവിലെ കോൺഗ്രസ് പാർട്ടി വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ഇനി കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്.
Read more

കെ സുധാകരന്‍ കണ്ണുരുട്ടി ഹൈക്കമാന്റ് പത്തിമടക്കി

കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്ക് താല്കാലിക വിരാമം. തല്‍ക്കാലം നേതൃമാറ്റമില്ലെന്നും കെ സുധാകരന്‍ തല്‍ക്കാലം തുടരുമെന്നുമാണ് ഹൈക്കമാന്റിന്റെ അറിയിപ്പ്. കെ സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ തുടരവേയാണ് ഹൈക്കമാന്റിന്റെ തീരുമാനം. കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് പുരോഗമിക്കവേയാണ് സുധാകരൻ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. അവഹേളിച്ച് ഇറക്കിവിട്ടാല്‍ എം പി […]
Read more

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; കെപിസിസി അന്വേഷണ കമ്മീഷൻ ഇന്ന് വയനാട്ടിൽ

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം അന്വേഷിക്കുന്നതിനായി കെപിസിസി ചുമതലപ്പെടുത്തിയ സമിതി ഇന്ന് കൽപ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങൾ സന്ദർശനം നടത്തും. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ മുൻ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ […]
Read more

പെരിയ ഇരട്ടക്കൊല വിധി: പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെ.സുധാകരന്‍ എംപി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ പത്തു പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം സിബി ഐ കോടതി വിധിച്ചെങ്കിലും അതില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഏറെ പ്രത്യേകതയുള്ള വിധിയാണിത്. പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം കിട്ടിയെന്നത് ആശ്വാസകരമാണ്. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ്. എന്നാല്‍ അതുണ്ടായില്ലെങ്കിലും കൃപേഷിനെയും ശരത്‌ലാലിനെയും അരിഞ്ഞുതള്ളിയതിലെ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞു. കേസിലെ 24 പ്രതികളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കും […]
Read more

കോൺഗ്രസിൽ ‘വർക്കിങ് ജനറൽ സെക്രട്ടറിമാർ’ വരുന്നു

ആയുസ്സ് തീരാറായിട്ടും ആശ തീരാത്ത മുതിർന്ന നേതാക്കളുടെ വാശികൾക്ക് മുൻപിൽ കോൺഗ്രസിനുള്ളിലെ പുനസംഘടന നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമായും പുനസംഘടന വൈകുന്നതിന്റെ കാരണം മുതിർന്ന ആളുകളെ ഒഴിവാക്കാനുള്ള നീക്കങ്ങൾ നടക്കാത്തത് തന്നെയാണ്. കൂടുതൽ ചെറുപ്പക്കാരെയും വനിതകളെയും ഉൾപ്പെടുത്തുവാൻ നേതൃത്വം പരമാവധി ശ്രമിക്കുമ്പോഴും പഴയ താപ്പാനകൾ മാറാത്തത് തിരിച്ചടിയായി മാറുകയായിരുന്നു. ഇതോടെ നേതൃത്വം പ്രതിസന്ധിയിലായി. ജനങ്ങൾക്കിടയിൽ യാതൊരു സ്വീകാര്യതയും ഇല്ലെങ്കിലും ഗ്രൂപ്പിന്റെയും ഗോത്രത്തിന്റെയും പേരിൽ എല്ലാകാലത്തും കെപിസിസി ഭാരവാഹിയായി ലിസ്റ്റിൽ ഇടം പിടിക്കുന്ന ചിലരുണ്ട്. അവരുടെ വാശികൾക്ക് മുൻപിൽ ആണ് […]
Read more

ത്രിമൂർത്തികളെ തുരത്താൻ തൃശ്ശൂരിൽ യുവതുർക്കികൾ കോൺഗ്രസിന്റെ തലപ്പത്തേക്ക്

ഒരുകാലത്ത് കോൺഗ്രസിന്റെ കുത്തക ജില്ലയായിരുന്നു തൃശ്ശൂർ. സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങി നിന്ന ഒട്ടേറെ ആളുകളെ സംഭാവന ചെയ്ത ജില്ല കൂടിയാണ് തൃശ്ശൂർ. സാക്ഷാൽ കെ കരുണാകരൻ വരെ തൃശ്ശൂരിന്റെ ജനഹൃദയങ്ങളിൽ നിന്നാണ് കേരളത്തിന്റെ രാഷ്ട്രീയ വിഗതികൾ നിർണയിക്കപ്പെടുന്ന വൻ ശക്തിയായി മാറിയത്. അന്നും ഇന്നുമെല്ലാം കോൺഗ്രസിനുള്ളിൽ പലതരത്തിലുള്ള വിഭാഗീയതകളും തൃശ്ശൂർ ഉൾപ്പെടെ നിലനിന്നിട്ടുണ്ട്. പക്ഷേ അന്നൊന്നും വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനങ്ങളും പാർട്ടിയുടെ മുന്നേറ്റത്തെ തെല്ലും ബാധിച്ചിട്ടില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഗ്രൂപ്പ് പ്രവർത്തനവും വിഭാഗീയതയും ജില്ലയിലെ […]
Read more

മാടായി കോളേജ് നിയമന വിവാദം: ഇടപെട്ട് കെപിസിസി, രമ്യമായി പരിഹരിക്കുമെന്ന് വിഡി സതീശന്‍

കണ്ണൂര്‍: മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരുന്ന പ്രശ്‌നങ്ങളില്‍ ഇടപെടലുമായി കെപിസിസി. വിഷയം അതീവ ഗൗരവതരമെന്നാണ് കെപിസിസി വിലയിരുത്തല്‍. തര്‍ക്കപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. സമിതി ചെയര്‍മാനെ ഉള്‍പ്പെടെ ഇന്ന് തന്നെ തീരുമാനിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിസിസി കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. വിഷയത്തില്‍ എംകെ രാഘവന്‍ എംപിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഡിസിസി നേതൃത്വത്തിന്റേത്. കോളേജിലെ നിയമനകാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം എംകെ രാഘവന്‍ മാനിച്ചില്ലെന്ന് ഡിസിസി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മാടായിയിലേത് […]
Read more

കെപിസിസി പുനസംഘടന പരസ്യപ്രതികരണങ്ങളില്‍ എഐസിസി നേതൃത്വത്തിന് അതൃപ്തി

ഡല്‍ഹി: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു. ഒരിടവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാകുന്നതിലും എഐസിസിക്ക് നീരസമുണ്ട്. ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ അന്തരീക്ഷം നേതാക്കള്‍ തകര്‍ക്കുന്നെന്നാണ് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ രണ്ടാഴ്ചയോളമായി കെപിസിസി പുനസംഘടന സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ വാര്‍ത്തകളോടെല്ലാം പ്രായഭേദമന്യേ എല്ലാ നേതാക്കളും പരസ്യപ്രതികരണങ്ങളും നടത്തുന്നുണ്ട്. ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍ […]
Read more

സംഘടനാപരമായ കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്ന് വിഡി സതീശന്‍

കണ്ണൂര്‍: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചര്‍ച്ചകളെന്നത് മാധ്യമസൃഷ്ടിയാണ്. താനുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചര്‍ച്ച നടക്കുന്നതായി തനിക്ക് ഒരു വിവരവുമില്ല. നേതൃമാറ്റവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ചോദിച്ചാല്‍ അവരോട് പറയും, മാധ്യമങ്ങളോട് പറയില്ലെന്നും സതീശന്‍ വ്യക്തമാക്കി. സംഘടനാപരമായ കാര്യങ്ങള്‍ അതിന്റേതായ വേദികളില്‍ പറയും. എല്ലാവര്‍ക്കും അതിനുള്ള വേദിയുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച വാര്‍ത്തകളോട് യുവാക്കള്‍ ഉള്‍പ്പെടെ പല നേതാക്കളും പരസ്യപ്രതികരണങ്ങള്‍ […]
Read more
Advertisement
WhiteswanTV Footer