Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KuwaitPolice

തുറിച്ച് നോട്ടത്തെച്ചൊല്ലിയുള്ള തർക്കം; കുവൈത്തിൽ നാല് യുവാക്കൾ പിടിയിൽ

കുവൈത്ത് സിറ്റി: നിസ്സാരമായ ഒരു നോട്ടത്തെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലും തെരുവ് സംഘർഷത്തിലും കലാശിച്ചു. കുവൈത്തിലെ സുലൈബികാത്തിൽ സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ചാണ് നാല് കുവൈത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. മേഖലയിൽ യുവാക്കൾ തമ്മിൽ വലിയ തോതിൽ സംഘർഷം നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. ആക്രമണത്തിൽ ഉൾപ്പെട്ട നാല് യുവാക്കളെയും പൊലീസ് കണ്ടെത്തി. ഇവരിൽ രണ്ടുപേർക്ക് മുഖത്തും നെഞ്ചിലും പരിക്കേറ്റിരുന്നു. സ്പോർട്സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എതിർഭാഗത്തുള്ളയാൾ തങ്ങളെ […]
Read more

സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്. കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നിരവധി വ്യാജ സർക്കാർ സ്റ്റാമ്പുകൾ പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ […]
Read more

ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണ പദ്ധതി; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരുമായി ഇവർ ആശയവിനിമയം നടത്തിയെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നേടിയെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനും പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. ആരാധനാലയത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇവരെ ബന്ധപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix