Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Lakshadweep

കടലില്‍ കാണാതായിട്ട് 7 ദിവസം, ലക്ഷദ്വീപിലെ പൊലീസുകാർക്കായ് തെരച്ചിൽ തുടരുന്നു

കൊച്ചി: ലക്ഷദ്വീപിൽ തോണി മറിഞ്ഞ് കടലിൽ കാണാതായ രണ്ട് പോലീസുകാരെ ഏഴ് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ പോലീസ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന ആന്ത്രോത്ത് സ്വദേശി ഹിദയത്തുള്ള, കവരത്തി സ്വദേശി നബീൽ എന്നിവരെയാണ് കാണാതായത്. പട്രോളിംഗിനിടെ തോണി മറിഞ്ഞതിനെ തുടർന്നാണ് ഇരുവരും കടലിൽ അകപ്പെട്ടത്. തുടർന്ന് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഇരുവരെയും കണ്ടെത്താനായിട്ടില്ല. തിരച്ചിൽ കൂടുതൽ ശക്തമാക്കണമെന്നും കൂടുതൽ കപ്പലുകളും സംവിധാനങ്ങളും എത്തിച്ച് കടലിൽ പരിശോധന വ്യാപിപ്പിക്കണമെന്നുമാണ് ആവശ്യം. ദിവസങ്ങൾ പിന്നിട്ട […]
Read more

ലക്ഷദ്വീപിലെ കടലിൽ പെട്രോളിങ്ങിന് പോയ പൊലീസ് ബോട്ട് മറിഞ്ഞു; രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

കവരത്തി: ലക്ഷദ്വീപിൽ പട്രോളിങ്ങിനിടെ പൊലീസ് ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പൊലീസുകാരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അമിനി ദ്വീപ് സ്വദേശിയായ ഉമ്മർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഉദ്യോഗസ്ഥനെ കവരത്തിയിലെത്തിച്ച് ചികിത്സ നൽകി വരികയാണ്. കവരത്തി സ്വദേശിയായ നബീലിനെയും ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ഹിദായത്തിനെയുമാണ് കാണാതായത്. ഇരുവർക്കുമായി കടലിൽ തെരച്ചിൽ തുടരുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. അപകടത്തിന്റെ കൂടുതൽ […]
Read more

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദ്വീപ് നിവാസികൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ലക്ഷദ്വീപിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി ദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നാണ് പരാതി. ടൗൺ പ്ലാനിങ്ങിന്റെ പേരിൽ ലക്ഷദ്വീപ് ഭരണകൂടം വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. വീടുകളുടെ നിർമാണം പൂർത്തീകരണ ഘട്ടത്തിലെത്തിയവർക്കും നടപടി നേരിട്ടതായാണ് ആക്ഷേപം. നിർമാണം തുടർന്നാൽ നിർമാണ […]
Read more

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമായി അറബിക്, മഹല്‍ ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ലക്ഷദ്വീപില്‍ തിങ്കളാഴ്ച സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ പത്മാകാര്‍ റാം ത്രിപാഠിയാണ് പദ്ധതി നടപ്പാക്കാന്‍ ഉത്തരവിട്ടത്.
Read more

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനം രാജ്യത്തിന്‍റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്നതിന് ഉദാഹരണമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിന്‍റെ മറവിൽ എടുത്ത ഈ നീക്കം, വിദ്യാഭ്യാസത്തിൽ മാതൃഭാഷകളും പ്രാദേശിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപിത […]
Read more

ലക്ഷദ്വീപിലെ സ്കൂളുകളിൽ കേന്ദ്രസർക്കാർ ‘മഹൽ’. ഭാഷ നീക്കം ചെയ്യുന്നതായ് ആരോപണം

കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങളോട് വീണ്ടും ക്രൂരതയുമായി കേന്ദ്ര സർക്കാർ നീക്കമെന്ന് ആരോപണം. മിനിക്കോയ് ദ്വീപിലെ സ്കൂളുകളിൽ നിന്ന് ഇപ്പോൾ കുട്ടികൾ പഠിച്ചു വരുന്ന ‘മഹൽ’ ഭാഷ നീക്കം ചെയ്യുന്നതായ് പരാതി ഉയരുന്നു. പാഠ്യപദ്ധതിയുടെ പരിഷ്കാര മറവിൽ ഭാഷ ഒഴിവാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. ഒരു നാടിന്റെ സംസ്കൃതിയും സംസ്ക്കാരവുമാണ് അവരുടെ ഭാഷ. ഒരു ജനതയുടെ വായ അടപ്പിക്കാനാണ് സർക്കാർ നീക്കം. വർഷങ്ങളായി വിദ്യാർത്ഥികൾ പഠിച്ച് വരുന്ന ഭാഷയാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. ഒരു നാടിനെയും , ജനതയെയും […]
Read more

ലക്ഷദ്വീപില്‍ 4ജി അവതരിപ്പിച്ച് വി

കൊച്ചി: കേരളത്തിലെ മുന്‍നിര മൊബൈല്‍ നെറ്റ് വര്‍ക്കായ വി ലക്ഷദ്വീപിലെ ദ്വീപുകളില്‍ 4ജി നെറ്റ് വര്‍ക്കായ കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നിര്‍ണായകമായ നീക്കമാണിത്. ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും 20,000-ത്തില്‍ ഏറെ വരുന്ന ജനങ്ങളേയും സന്ദര്‍ശകരേയും കണക്ടഡ് ആക്കുന്നതിനു സഹായകമായ വിധത്തില്‍ ഏറ്റവും ഫലപ്രദമായ 900 മെഗാഹെര്‍ട്സ് സ്പ്രെക്ട്രവും 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ് സ്പെക്ട്രവുമാണ് […]
Read more

ലക്ഷദ്വീപിന് മുകളില്‍ ചക്രവാതചുഴി: അടുത്ത 7 ദിവസം ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തില്‍ ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ലക്ഷദ്വീപിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, ഇടത്തരം മഴക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ തീരദേശ ആന്ധ്രയ്ക്കും വടക്കന്‍ തീരദേശ തമിഴ്‌നാടിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 6 മണിക്കൂറില്‍ […]
Read more

കടലിലും ഉഷ്ണതരംഗം;പവിഴപ്പുറ്റുകള്‍ നശിക്കുന്നതായി പഠനറിപ്പോര്‍ട്ട് പുറത്ത്

കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനങ്ങള്‍ പുറത്ത്.ഉഷ്ണതരംഗങ്ങള്‍ സമുദ്ര ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നത്.ദ്വീപുമേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയപങ്കും ബ്ലീച്ചിങ്ങിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം പഠനത്തില്‍ കണ്ടെത്തി.അന്തരീക്ഷത്തിലെ അമിത ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ.ഷല്‍ട്ടണ്‍ പാദുവ പറഞ്ഞു.താപസമ്മര്‍ദം നാലാഴ്ച തുടര്‍ച്ചയായി ഒരു ഡിഗ്രി സെല്‍ഷ്യസിനുമുകളില്‍ വന്നാല്‍ പവിഴപ്പുറ്റുകള്‍ നശിക്കും. ലൈംഗിക വിദ്യാഭ്യാസം;ഏഴ്,ഒമ്പത് ക്ലാസുകളില്‍ അടുത്ത വര്‍ഷം മുതല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix