Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LDF

സ്റ്റാർട്ട് അപ്പ് കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്; 2026 ഓടെ 15000 സ്റ്റാർട്ട് അപ്പുകൾ ലക്ഷ്യം

തിരുവനന്തപുരം: സ്റ്റാർട്ട് അപ്പ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ശശി തരൂരിൻ്റെ ലേഖന വിവാദത്തിൽ യുഡിഎഫിൽ വിമർശനം തുടരുന്നതിനിടെയാണ് സ്റ്റാർട്ട് അപ്പ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർദ്ധിച്ചു. അതെസമയം 5800 കോടിയുടെ നിക്ഷേപമുണ്ടായി. 2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കുറിച്ചു.
Read more

പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എൽഡിഎഫ്

പാലക്കാട്: കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെ സംഘർഷം. നവീകരിച്ച റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. വിളംബര ജാഥയുമായെത്തിയ എൽഡിഎഫ് പ്രവർത്തകർ ജനകീയ വേദിപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ തുടങ്ങിയതോടെയാണ് സംഘർഷാവസ്ഥയായത്. പിന്നീട് പൊലീസ് നിർദേശത്തെത്തുടർന്ന് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു. എട്ട് കിലോമീറ്റർ എട്ടു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. ജനകീയ വേദി നടത്തിയ സമരങ്ങളുടെ […]
Read more

വികസനം വരണമങ്കില്‍ ടോള്‍ പിരിവ് വേണം; ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ അനുകൂല നിലപാടുമായി ഇടതുമുന്നണി. വികസനം വരണമെങ്കില്‍ ടോള്‍ പിരിവ് വേണമെന്നും ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നതയില്ല. പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്. ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ പിരിവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചുവെന്നും ടി പി […]
Read more

രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങൾ കണ്ണൂരിൽ

കണ്ണൂർ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലയായി ഇത്തവണയും കണ്ണൂര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട്. ആറ് വര്‍ഷം മുന്‍പ് ബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസ് ജില്ലയെ പിന്നിലാക്കിയാണ് കണ്ണൂര്‍ ഒന്നാമതായി എത്തിയത്. കണ്ണൂരിലെ ബ്രാഞ്ചുകളുടെയും ലോക്കല്‍ കമ്മിറ്റികളുടെയും എണ്ണം മൂന്ന് വര്‍ഷത്തിനിടെ 174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മിറ്റികളും കൂടിയതോടെ 3862 പേര്‍ കൂടി അംഗത്വം നേടി. 1,36,275 പേര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വര്‍ഗ ബഹുജന സംഘടനകളില്‍ ചേര്‍ന്നപ്പോള്‍ 29,51,370 പേര്‍ വിവിധ […]
Read more

കൊട്ടാരക്കരയിലും ട്വിസ്റ്റ്; അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകും

കൊല്ലം ജില്ലയിൽ ഇടതിനെ തുടർച്ചയായി പിന്തുണയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊട്ടാരക്കര. നിലവിൽ ധനമന്ത്രി കൂടിയായ പി ബാലഗോപാലാണ് കൊട്ടാരക്കരയിലെ എംഎൽഎ. ഇതിന് മുൻപും തുടർച്ചയായി സിപിഎം തന്നെയാണ് കൊട്ടാരക്കരയിൽ വിജയിച്ചു കയറിയതും. ബാലഗോപാലിന് മുമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് അയിഷ പോറ്റി ആയിരുന്നു. മികച്ച ജനസ്വീകാര്യത ഉണ്ടായിരുന്നിട്ടും അയിഷയെ പരിഗണിക്കാതെ പാർട്ടി സീറ്റ് ബാലഗോപാലിന് നൽകുകയായിരുന്നു. ഇതോടെ സിപിഎമ്മിന്റെ പാർട്ടി പരിപാടികളിൽ നിന്നുപോലും അവർ അകലം പാലിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും പുതിയ തലമുറ കടന്നു […]
Read more

ഇടുക്കിയിൽ അടുത്തതവണ എൽഡിഎഫ് സംപൂജ്യമാകും

ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒരിടത്ത് ഒഴികെ മറ്റെല്ലായിടത്തും കഴിഞ്ഞതവണ ഇടതുമുന്നണിയാണ് വിജയിച്ചുവന്നത്. തൊടുപുഴയിലെ പിജെ ജോസഫിന്റെ വിജയം മാത്രമാണ് യുഡിഎഫിന് ജില്ലയിൽ ലഭിച്ചത്.എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ യുഡിഎഫ് അട്ടിമറിക്കുന്നതിനുള്ള സാധ്യതകളാണ് പലരും ചൂട്ടിക്കാട്ടുന്നത്.ഇതിൽ ഇടുക്കി മണ്ഡലത്തിലെ റോഷി അഗസ്റ്റിന് മാത്രമാണ് എന്തെങ്കിലും സാധ്യതയെങ്കിലും ഇടതുപക്ഷത്ത് ഉള്ളത്. ബാക്കി എല്ലാ മണ്ഡലങ്ങളിലും ഇടതു സ്ഥാനാർത്ഥികൾ പരാജയപ്പെടുന്നതിനാണ് സാധ്യത. കർഷകരോടും മലയോര പ്രദേശത്തെ ജനങ്ങളോടും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നയങ്ങൾ […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ 10 ന് ആരംഭിക്കും. 11 ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ,3 മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93454 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
Read more

മന്ത്രിയുടെ മണ്ഡലങ്ങളില്‍ പോലും എല്‍ഡിഎഫ് ബിജെപിക്കും പിന്നില്‍: പി കെ കുഞ്ഞാലികുട്ടി

മുസ്ലിം ലീഗിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി. വോട്ടുചോര്‍ച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിന് ആണെന്നും എസ്ഡിപിഐ ജമാത്തെ ഇസ്ലാമി ബന്ധത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടിലും പാലക്കാടും യുഡിഫിന് വന്‍ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണ്. എല്‍ഡി എഫ് പലയിടത്തും മൂന്നാമതാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മന്ത്രിയുടെ മണ്ഡലങ്ങളില്‍ പോലും എല്‍ഡിഎഫ് ബിജെപിക്കും പിന്നിലാണ്. കാര്‍ഡ് മാറ്റി […]
Read more

പാലക്കാടന്‍ ജനതയുടെ മനസ്സ് തനിക്കൊപ്പം: പി സരിന്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ വിധിയെഴുത്തുമ്പോള്‍ ജനതയുടെ മനസ്സ് തങ്ങള്‍ക്കൊപ്പമെന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടര്‍മാരുടെ മുഖഭാവങ്ങളില്‍ നിന്ന് മനസിലാവുമെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് ശതമാനം കുറയുകയുമില്ല. ഇരട്ടവോട്ടുള്ളവരാരും പോളിംഗ് ബൂത്തിലേക്ക് എത്തില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. പാലക്കാടന്‍ ജനതയുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവര്‍ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിന്‍ പറഞ്ഞു. വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലുണ്ടാവും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. […]
Read more

പാലക്കാട് വിധിയെഴുതുന്നു

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു.യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. മൂന്ന് മുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഏറെ നാടകീയ സംഭവങ്ങളാണ് പാലക്കാട് ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് നടന്നത്. പി സരിന്‍ കോണ്‍ഗ്രസ് പാളയം വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായത് ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം സന്ദീപ് വാര്യരുടെ സസ്‌പെന്‍സ് വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ […]
Read more
Advertisement
WhiteswanTV Footer