Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

സ്ത്രീ ശാക്തീകരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയഫലം: ടി. ശശിധരൻ

തൃശ്ശൂർ: കേരളത്തിൽ ഇന്ന് അധ്വാനിക്കുന്ന ഏറ്റവും വലിയ ജനവിഭാഗം സ്ത്രീകളാണെന്നും, അതിന് പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീ ശാക്തീകരണ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പിലാക്കിയതാണെന്നും ടി. ശശിധരൻ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തിനിലെ കുഞ്ഞുങ്ങളുടെ വേദനയിൽ പങ്കുചേർന്ന് ജീവിതത്തിലെ ആഘോഷങ്ങൾ ഉപേക്ഷിച്ച ലീലാവതി ടീച്ചറും, ആയിരക്കണക്കിന് ലിറ്റർ വെള്ളം എത്തിക്കാൻ മുന്നിട്ടിറങ്ങിയ ലക്ഷ്മിക്കുട്ടിയേയും പോലെയുള്ളവർ കേരളീയ സ്ത്രീകളുടെ ചിന്താശേഷിക്കും മനശക്തിക്കും പ്രതീകങ്ങളാണെന്ന് ശശിധരൻ പറഞ്ഞു.
Read more

ഗുരുവായൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി

തൃശൂർ: എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിതൃശൂർ:എൽഡിഎഫിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് റാലി വെള്ളിയാഴ്ച വൈകിട്ട് നടന്നു. വൈകിട്ട് 5 മണിക്ക് കിഴക്കെ നടയിൽ നിന്ന് ആരംഭിച്ച റാലി ഗുരുവായൂർ ടൗൺ ഹാളിൽ സമാപിച്ചു. റാലിക്കുശേഷം നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പിട്ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. മന്ത്രി ആർ. ബിന്ദു, ടി. ശശിധരൻ, മുൻ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, സിപിഐ നേതാവ് ശ്രീനിവാസൻ സ്ഥാനർത്ഥികൾ എന്നിവർ പങ്കെടുത്തു. കേരളത്തിന്റെയും ഗുരുവായൂരിന്റെയും സ്വസ്ഥിര വികസനത്തിന്‌ എൽഡിഎഫ് തുടർ ഭരണം […]
Read more

ബിജെപി മലപ്പുറം വണ്ടൂർ മണ്ഡലം കൺവൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി

മലപ്പുറം: ഭാരതിയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വണ്ടൂരിൽ എൻഡിഎ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി. ബിജെപി ഈസ്റ്റ് ജില്ല ഓഫീസിൽ വെച്ച് നടന്ന കൺവെൻഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രഭാരി സജി ശങ്കർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പി ആർ രശ്മിൽനാഥ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളും , പ്രവർത്തകരും പങ്കെടുത്തു. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് ഫൈനൽ പോരാട്ടമാണെന്നും, നമ്മുടെ ജില്ലാ അതിർത്ഥി കഴിഞ്ഞാൽ ഇടതും വലതും തോളോട് […]
Read more

അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ട് പാർട്ടികൾക്ക് വേണ്ടി മത്സരിച്ച് സഹോദരങ്ങൾ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ട് പാർട്ടികൾക്ക് വേണ്ടി മത്സരിച്ച് സഹോദരങ്ങൾ. മണ്ണൂർ കൊട്ടക്കുന്ന് വാലിപറമ്പിൽ ബൾക്കീസ്(46) എൽഡിഎഫ് സ്ഥാനാർഥിയായും, തിരുണ്ടി മലമുക്ക് ചോലക്കൽ റഷീദ(41) യുഡിഎഫിന് വേണ്ടിയുമാണ് മത്സരിക്കുന്നത്. മണ്ണൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ(2) വാർഡിലാണ് ബൾക്കീസ് സിപിഎം സ്ഥാനാർഥിയായി രംഗത്തുള്ളത്. അമ്പലപ്പാറ പഞ്ചായത്തിലെ അമ്പലപ്പാറ സൗത്ത്(12)വാർഡിൽ യുഡിഎഫ് സ്വതന്ത്രയായാണ് റഷീദ ജനവിധി തേടുന്നത്. ഇരുവരും അമ്പലപ്പാറ ചന്തപ്പടി പരേതനായ സൈതലവിയുടെ മക്കളാണ്. ആദ്യമായാണ് ഇരുവരും മൽസരിക്കാൻ ഇറങ്ങുന്നത്. 22 വർഷമായി സിപിഎം പ്രവർത്തകയായ ബൾക്കീസ് […]
Read more

മാളയിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി പി രവീന്ദ്രന്  വാഹന അപകടത്തിൽ പരിക്കേറ്റു

തൃശ്ശൂര: മാള പഞ്ചായത്തിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി പി രവീന്ദ്രന്  വാഹന അപകടത്തിൽ പരിക്കേറ്റു. മാള ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി പി രവീന്ദ്രന് ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തൃശ്ശൂർ ഹാർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മാളപള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം രവീന്ദ്രൻ ഓടിച്ച ബൈക്കും ഒരു കരാറുകാരന്റെ കാറും തമ്മിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ മാള ബിസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരതരമായത്തിനെ തുടർന്ന് അവിടെ നിന്ന് തൃശൂർ […]
Read more

കോണ്‍ഗ്രസ് വിമതർ പാർട്ടിക്ക് പുറത്ത് കൊരട്ടിയിൽ 5 പേരെ പാര്‍ട്ടിയിൽ നിന്ന്  പുറത്താക്കി

തൃശൂർ: കൊരട്ടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മനേഷ് സെബാസ്റ്റ്യന്‍, വാര്‍ഡുകളിലേക്ക് മത്സരിക്കുന്ന ലൈജു ആന്റണി പാറേക്കാടന്‍, ലിന്റോ പോള്‍, സന്തോഷ് ഞാറേക്കാടന്‍, സ്‌റ്റെല്ല വര്‍ഗ്ഗീസ് എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി കൊരട്ടി മണ്ഡലം പ്രസിഡന്റ് അഡ്വ.ആല്‍ബിന്‍ പൗലോസ്  അറിയിച്ചു.
Read more

ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി പ്രചരണ ജാഥ നടത്തി

തൃശ്ശൂർ: ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ആവേശകരമായ സ്വീകരണം.കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വലിയ ജനപങ്കാളിത്തതോടെയാണ് സ്വീകരണ പരിപാടികള്‍ നടക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും സ്ഥാനാര്‍ത്ഥിയെ കാണുവാന്‍ കാത്തിരിക്കുകയാണ്. പര്യടന പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയര്‍മാന്‍ അഡ്വ.സി.ജി.ബാലചന്ദ്രന്‍,സ്ഥാനാര്‍ത്ഥികളായ എം,ടി.ഡേവീസ്,രാജേഷ് മേനോത്ത്,ജോബി മാനുവല്‍,ജോസ് പൈനാടത്ത്,എന്‍.സി.തോമാസ്,റിന്‍സി രാജേഷ്,ലീന ഡേവീസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വേണു കണ്ടരുമഠത്തില്‍, അഡ്വ.ആല്‍ബിന്‍ പൗലോസ്,സച്ചിന്‍ രാജ്, തുടങ്ങിയവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.പ്രായമായവരുടെ […]
Read more

കൊടുവള്ളി ബ്ലോക്ക്‌ കിഴക്കോത്ത് ഡിവിഷനില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ തളക്കാൻ കന്നിയങ്കക്കാരൻ

കോഴിക്കോട് : ബ്ലോക്ക് പഞ്ചായത്ത് കിഴക്കോത്ത് ഡിവിഷനിൽ ഇത്തവണ മത്സരം ശ്രദ്ധേയമാവുകയാണ്. നാലാം അങ്കത്തിനിറങ്ങിയ കിഴക്കോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്‌ലിം ലീഗിലെ എൻ സി ഹുസൈൻ മാസ്റ്ററും കന്നിയങ്കത്തിനിറങ്ങിയ നാഷനൽ ലീഗിലെ വഹാബ് മണ്ണിൽകടവുമാണ് മാറ്റുരക്കുന്നത്. വഹാബ്‌ കൊടുവള്ളി നിയോജകമണ്ഡലം നാഷനൽ ലീഗ് ജനറൽ സെക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് ജന. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ നാഷനൽ ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഹുസൈൻ […]
Read more

മുന്നണി മാറി ഉണ്ണികൃഷ്ണൻ; മാവൂർ പഞ്ചായത്ത്‌ അട്വാട് വാർഡിൽ കടുത്ത പോരാട്ടം

കോഴിക്കോട് : പഴയ രാഷ്ട്രീയ പടയോട്ടത്തിന്റെ വീര്യവുമായി മാവൂരിൽ ഒമ്പതാം വാർഡിൽ (അട്വാട്) യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഉണ്ണികൃഷ്ണൻ വീണ്ടും കളത്തിൽ. മുൻപ് സി.പി.എം. പ്രതിനിധിയായി കൽപള്ളിയിൽനിന്ന് വിജയിക്കുകയും അതിനുമുമ്പ് ഇതേ വാർഡിനെ പ്രതിനിധീകരിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ ഇത്തവണ മുന്നണി മാറി യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത് ശ്രദ്ധേയമാവുകയാണ്. ദീർഘകാലമായി എൽ.ഡി.എഫ്. കൈവശം വെച്ചിരിക്കുന്ന ഒമ്പതാം വാർഡിന്റെ ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ്. ഉണ്ണികൃഷ്ണനെ സാരഥിയാക്കിയിരിക്കുന്നത്. അടുത്തിടെ യു.ഡി.എഫിന്റെ ഘടകകക്ഷിയായി മാറിയ കേരള പ്രവാസി അസോസിയേഷന്റെ പ്രതിനിധിയായാണ് അദ്ദേഹം മത്സരിക്കുന്നത്. യു.ഡി.എഫ്. നൽകിയ […]
Read more

പെരുവള്ളൂർ നിലനിർത്താൻ യുഡിഎഫ്, പിടിച്ചെടുക്കാൻ എൽഡിഎഫ്

മലപ്പുറം : 2000ൽ പിറവി എടുത്ത പെരുവള്ളൂർ പഞ്ചായത്തിൽ നാളിതുവരെയായി യു.ഡി.എഫ് ആണ് പഞ്ചായത്ത് ഭരണം കയ്യാളുന്നത്. തേഞ്ഞിപ്പലം പഞ്ചായത്ത് വിഭജിച്ചിട്ടാണ് പെരുവള്ളൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. പരമ്പരാഗതമായി ലീഗിന് വേരോട്ടമുള്ള സ്ഥലമാണിത്. 19 വാർഡുകളാണ് ഉണ്ടായിരുന്നത്. എന്നാൽ വാർഡ് വിഭജനം കഴിഞ്ഞതോടെ 21 വാർഡായി വർധി ച്ചു. 2015ൽ എൽ.ഡി.എഫിന് ആറു സീറ്റ് ഉണ്ടായിരുന്നത്. 2020 ലെ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രമായി ചുരുങ്ങി. യു.ഡി.എഫ് 16 സീറ്റ് നേടി. വിമത സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചുവന്ന അംഗം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix