Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

കരുളായി തിരിച്ചുപിടിക്കാൻ എൽഡിഎഫ്

മലപ്പുറം : രൂപവത്കരണ കാലം മുതൽ ഇടത്, വലത് മുന്നണികൾ മാറി മാറി ഭരണം നടത്തുന്ന ഗ്രാമപഞ്ചായത്താണ് കരുളായി. 400 ലധികം ആദിവാസി വോട്ടർമാരുള്ള പഞ്ചായത്ത് കൂടിയാണിത്. മുസ്ലിം ലീഗിനും കോൺഗ്രസിനും നാല് വീതം, സി.പി.എമ്മിന് ആറ്, സി.പി.ഐക്ക് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഒരു സീറ്റ് വ്യത്യാസത്തിലാണ് 2020ൽ യു.ഡി.എ ഫിലെ മുസ്ലിം ലീഗിലെ ജയശ്രീ അഞ്ചേരിയൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും കോൺഗ്രസിലെ ടി. സുരേഷ് ബാബു വൈസ് പ്രസിഡന്റായും നേതൃത്വം നൽകിയ ഭരണസമിതി നിലവിൽ വന്ന ത്. […]
Read more

ജില്ലാ പഞ്ചായത്തിലേക്ക് 67കാരിക്കെതിരേ പോരാടാൻ 22കാരി

മലപ്പുറം: ജില്ലാ പഞ്ചായത്ത് തിരുന്നാവായ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയായ 67 കാരിയും എൽഡിഎഫിന്റെ 22 കാരി യും മത്സരിക്കുന്നത്. ഐ സി ഡി എസ് ഓഫീസർ മുസ്ലിം ലീഗിലെ ഷെരീഫ് ബീവിയാണ്യുഡിഎഫ് സ്ഥാനാർത്ഥി. മുസ്ലിംലീഗിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കാൻ എസ്എഫ്ഐ നേതാവായ 22 കാരി എം ജെ തേജനന്ദയാണ് കന്നി അംഗത്തിന് കളത്തിലിറക്കിയത്. എസ്എഫ്ഐ തവനൂർ ഏരിയാ പ്രസിഡൻ്റും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമാണ്. തലക്കാട് പുളിഞ്ചോട് സ്വദേശി നടുവിൽ പറമ്പിൽ ശരീഫ ബീവി. ബികോം […]
Read more

ചാത്തമംഗലത്ത് മാതൃകയായി സന്തോഷ് കുമാറിന്റെ പ്രചരണം

കോഴിക്കോട് : ചാത്തമംഗലത്ത് ഈ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുകയാണ്. സ്ഥലത്തെ സ്ഥാനാർത്ഥികൾ രാവിലെ മുതൽ രാത്രി വരെ വീടുതോറും വോട്ട് അഭ്യർത്ഥനയുമായി ഇറങ്ങുമ്പോൾ, വാർഡ് 18ലെ എൽഡിഎഫ് സ്ഥാനാർത്ഥി സിപി സന്തോഷ് കുമാറിന്റെ പ്രചാരണമാർഗം അതിൽ നിന്നും പൂർണ്ണമായും വേറിട്ടതാണ്. സന്തോഷ് കുമാർ പ്രചരണത്തിനായി മുഴുവൻ സമയം മാറ്റിവെക്കുന്നില്ല; കാരണം അദ്ദേഹം ആദ്യം തന്റെ ജോലി ചെയ്യുന്നു. ഉച്ചവരെ ജോലിസ്ഥലത്ത് തുടർന്നശേഷം ലഭിക്കുന്ന ഒഴിവുസമയമാണ് അദ്ദേഹം പ്രചരണത്തിനായി ഉപയോഗിക്കുന്നത്. പക്ഷേ ഈ പരിമിതമായ സമയവും അദ്ദേഹം […]
Read more

ബിജെപി ഇത്തവണ വലിയ കുതിപ്പ് നടത്തുമെന്നും നേതാക്കള്‍

കോഴിക്കോട്: ഇടതുവലതു മുന്നണികളോടുള്ള അതൃപ്തി വ്യാപകമായതിനാല്‍ വടകര നഗരസഭയില്‍ ബിജെപി ഇത്തവണ വലിയ കുതിപ്പ് നടത്തുമെന്നും ഭരിക്കാനാവശ്യമായ സീറ്റുകള്‍ നേടുമെന്നും നേതാക്കള്‍ പറഞ്ഞു. 25 സീറ്റുകള്‍ ബിജെപി സ്വന്തമാക്കുമെന്ന് വടകര പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസില്‍ നേതാക്കള്‍ അവകാശപ്പെട്ടു. വടകരയില്‍ കാലാനുസൃതമായ പുരോഗതിയില്ല. അതേസമയം കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറിന്റെ പദ്ധതികള്‍ വടകരയിലും എത്തിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് നഗരഭരണത്തില്‍ വ്യാപകമായിരിക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന അഴിമതി ഭരണം സഹിക്കാനാവാത്ത സ്ഥിതിയാണ്. നിരവധി ഉദ്യോഗസ്ഥരെയാണ് […]
Read more

കുറ്റ്യാടി ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ പോലീസ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിക്കുന്ന ഒമ്പതിന് കുറ്റ്യാടി ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണില്‍ പ്രചരണ യോഗങ്ങളോ റാലികളോ ഉണ്ടാവില്ല. ടൗണിന്റെ ഏതെങ്കിലും ഭാഗത്ത് മൈക്ക് പ്രചാരണം നടത്താവുന്നതാണ്. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റ്യാടി ടൗണില്‍ വരുന്നത് ഒഴിവാക്കാന്‍ നേതാക്കള്‍ മുന്‍കൈ എടുക്കണം. വേളം പഞ്ചായത്തിലും കൊട്ടിക്കലാശം ഉണ്ടാവില്ല. കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്തുകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രചരണം നടത്താവുന്നതാണ്. തീരുമാനങ്ങള്‍ […]
Read more

കിനാനൂർ- കരിന്തളം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി നടത്തി

കാസർഗോഡ്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കിനാനൂർ – കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് നടന്നു. റാലിയുടെ ഉദ്ഘാടനം സി പി എം കേന്ദ്രക്കമ്മറ്റിയംഗം പി.കെ. ശ്രീമതി നിർവഹിച്ചു. എൻ. പുഷ്പ്പ രാജൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ. ലക്ഷ്‌മണൻ സ്വാഗതം പറഞ്ഞു. ഇ ചന്ദ്രശേഖരൻ എം എൽ എ, എ സ് എഫ് ഐ സംസ്ഥാന പ്ര സിഡണ്ട് എം ശിവപ്രസാദ്, കേരളാ കോൺഗ്രസ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ജനപക്ഷ വികസനത്തിന് ഊന്നൽ നൽകി എൽഡിഎഫ് പ്രകടന പത്രിക

​കോഴിക്കോട്: “ജനപക്ഷ വികസനം, അഴിമതിരഹിത ഭരണം, എല്ലാവർക്കും വേണ്ടി എൽഡിഎഫ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് ഫറോക്ക് നഗരസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. നഗരസഭയുടെ സമഗ്ര വികസനമാണ് പത്രിക ലക്ഷ്യമിടുന്നത്.​സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. ഗിരീഷ് പ്രകടന പത്രിക പ്രകാശിപ്പിച്ചു. എൽഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ടി.എ. മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുന്നണി നേതാക്കളും പങ്കെടുത്തു. ഫറോക്ക് നഗരസഭയിൽ ജനകീയവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനാണ് എൽഡിഎഫ് ഊന്നൽ നൽകുന്നതെന്ന് നേതാക്കൾ […]
Read more

ഇടത് ഭരണത്തിൽ വികസനം പാർട്ടി അണികൾക്ക് മാത്രം; എം.എൽ. അശ്വിനി

കാസർഗോഡ് : ഇടത് ഭരണ ത്തിൽ വികസനമുണ്ടായത് പാർട്ടി അണികൾക്കും നേതാക്കൾക്കും മാത്രമാണെന്ന് ബി ജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. പനത്തടി പഞ്ചായത്ത് 7-ാം വാർഡ് കല്ലപ്പള്ളിയിൽ ബിജെ പി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളെ പരമാവധി കൊള്ളയടിച്ച ശേ ഷം ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ശ്രദ്ധ ചെലുത്തുന്നതെന്നും അശ്വിനി ചൂണ്ടിക്കാട്ടി. ബൂത്ത് പ്രസിഡണ്ട് രാജശേഖരൻ അധ്യക്ഷത വഹിച്ചു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് സുരക്ഷ; തിരൂരിൽ ജില്ലാ പോലീസ് മേധാവിയുടെ ശില്പശാല

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നഅതുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്കായി ശില്പശാല നടന്നത്. തിരൂർ താനൂർ സബ് ഡിവിഷൻ പരിധിയിലുള്ള തിരൂർ, പൊന്നാനി, വളാഞ്ചേരി, കുറ്റിപ്പുറം, ചങ്ങരംകുളം, പെരുമ്പടപ്പ്, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപ്പകഞ്ചേരി, കാടാമ്പുഴ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. പോളിങ് ദിനത്തിലും വിജയാഘോഷ സമയങ്ങളിലും പാലിക്കേണ്ട പ്രത്യേക സുരക്ഷാ നിർദേശങ്ങൾ വിശദീകരിച്ചു. മറ്റു ജില്ലകളായ തിരുവനന്തപുരം, […]
Read more

എ പി സ്മിജിയുടെ പര്യടനത്തിൽ ആവേശം പകർന്ന് പികെ ഫിറോസും ഹമീദ് മാസ്റ്ററും

മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ: എപി സ്മിജിയുടെ കാളാട് ഡിവിഷനിലെ പര്യടനത്തിൽ പ്രവർത്തകർക്ക് ആവേശം വിതറി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി കെ ഫിറോസും, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സിക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എയും എത്തി. ഡിവിഷനിലെ കാളാട് ബ്ലോക്ക് പഞ്ചായത്ത് ഏരിയയിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥി സ്മിജി . കാലത്ത് മുതൽ പ്രദേശത്തെ പ്രമുഖ കേന്ദ്രങ്ങൾ സന്ദർശിച്ചും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix