Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

പുൽപറ്റയിൽ തുടരാൻ യുഡിഎഫ്; ശക്തിതെളിയിക്കാൻ എൽഡിഎഫ്

മലപ്പുറം : ഐക്യകേരളം നിലവിൽ വരുന്നതിന് മുമ്പുതന്നെ പുൽപറ്റ പഞ്ചായത്ത് രൂപീകൃതമായിട്ടുണ്ട്. 1956ൽ കേരള പഞ്ചായത്ത് ആക്ട് നിലവിൽവന്ന ശേഷം സംസ്ഥാനത്ത് പഞ്ചായത്തുകൾ രൂപീകൃതമായപ്പോൾ പുൽപറ്റ പഞ്ചായത്തിൻ്റെ ഭരണസമിതി സർക്കാർ നോമിനേറ്റ് ചെയ്‌ത അഞ്ച് അംഗങ്ങളായിരുന്നു. 1956 മുതൽ 1960 വരെ കാരാപറമ്പ് ഇളയേടത്ത് കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടിഹാജിയായിരുന്നു പ്രഥമ പ്രസിഡന്റ്. 1961ൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ ആറ് വാർഡുകളാണ് ഉണ്ടായിരുന്നത്. ഇ.വി. അബൂബക്കർ പ്രസിഡന്റ്റായും ടി.പി. മുഹമ്മദ് മുസ്ല‌ലിയാർ വൈസ് പ്രസിഡൻ്റുമായി. ഒരുതവണ മാത്രമാണ് പഞ്ചായത്ത് ഇടതുപക്ഷം […]
Read more

കനത്ത പോരാട്ടത്തിനിനൊരുങ്ങി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

മലപ്പുറം : ഏറനാട് മണ്ഡലത്തിലെ പ്രധാന മലയോര പഞ്ചായത്തായ ഊർങ്ങാട്ടിരിയിൽ ഇടതു-വലത് മുന്നണികൾ തമ്മിൽ കനത്ത പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. യു.ഡി.എഫിനും എൽഡിഎഫിനും കൃത്യമായ വേരോട്ടമുള്ള പഞ്ചായത്തിൽ ഇത്തവണ ഇരുകൂട്ടരും വലിയ പ്രതീക്ഷ യിലാണ്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കോട്ട പൊളിച്ചായിരുന്നു എൽഡിഎഫിന്റെ മിന്നും വിജയം. എന്നാൽ 2020ൽ ഇത് നിലനിർത്താൻ എൽഡിഎഫിനായില്ല വീണ്ടും യുഡിഎഫ് കൂടുതൽ ശക്തിയോടെ തിരിച്ചെത്തി. തുടർന്ന് വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പി ലേക്ക് കടക്കുമ്പോൾ വലിയ വീറും വാശിയോടെയാണ് രണ്ടു […]
Read more

തിരുവണ്ണൂരിൽ എൻഡിഎ സ്ഥാനാർത്ഥി പര്യടനം നടത്തി

കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ എൻഡിഎ സ്ഥാനാർത്ഥി പര്യടനം നടത്തി. കോഴിക്കോട് കോർപ്പറേഷനിലെ 40-ാം വാർഡായ തിരുവണ്ണൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീമതി രമ്യ സന്തോഷ് തിരുവണ്ണൂർ നട മുതൽ പരിസര പ്രദേശങ്ങളിൽ പര്യടനം നടത്തി. പരിസരത്തെ വീടുകൾ, കടകൾ കയറി പ്രചരണം കടുപ്പിച്ച സ്ഥാനാർത്ഥി ബി.ജെ.പി ഈ തവണ വാർഡിൽ ജയിച്ചു കയറുമെന്ന ശുഭ പ്രതീക്ഷയിലാണ്. കോഴിക്കോട് കോർപ്പറേഷനിലെ ഇടത് പക്ഷ ഭരണം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ ബി.ജെ.പി […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുവായൂർ നഗരസഭയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട ചെക്കിങ്ങ് ഗുരുവായൂർ ടൗൺഹാളിൽ നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളും ഏജന്റുമാരും പങ്കെടുത്തു. പരിശോധനയുടെ ഭാഗമായി ഓരോ മെഷീനിലും മോക്ക് പോൾ നടത്തുകയും ഫലം പരിശോധിച്ചതിന് ശേഷം സ്ഥാനാർത്ഥി ഏജന്റുമാരുടെ സാക്ഷ്യത്തോടെ മെഷീനുകൾ ശരിയായ രീതിയിൽ സീൽ ചെയ്യുകയും ചെയ്തു. പരിശോധനം വിജയകരമായി പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read more

എൽഡിഎഫ് കൊരട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി

തൃശ്ശൂർ: ഇതരമതസ്ഥരുടെ ആരാധാനാലയം പൊളിച്ച് തന്നെ തങ്ങളുടെ ആരാധാനാലയം പണിയമെന്ന് വാശിപിടിക്കുന്ന കേന്ദ്ര ഭരണക്കൂടം അപരിഷ്കൃതർ ആണ് എന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കൊരട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്ക സമുദായത്തെ ക്ഷേത്രത്തിൻ്റെ അകത്തേക്ക് നടക്കാൻ, പൊതുവഴി നടക്കാൻ അനുവദിക്കാത്തവർക്കാണ് സനാതന ഹിന്ദുത്വവാദികൾ. പൊതുയോഗത്തിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താളമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ബഹുജനങ്ങൾ പങ്കെടുത്ത […]
Read more

വികസനത്തിനും ക്ഷേമത്തിനുള്ള ജനപിന്തുണ എൽഡിഎഫിന്: അഡ്വ.പി. ഗവാസ്

കോഴിക്കോട്: സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരവും പിന്തുണയുമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ് പറഞ്ഞു. കോവിഡ്, പ്രളയം, വയനാട് ദുരന്തം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വേളം പഞ്ചായത്ത് റാലി തീക്കുനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.രാജീവന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല സെക്രട്ടറി എം.മെഹബൂബ്, ഐഎന്‍എല്‍ ജില്ല പ്രസിഡന്റ് സി.എച്ച്.ഹമീദ്, എന്‍സിപി നേതാവ് […]
Read more

യുഡിഎഫ് കുടുംബസംഗമത്തിൽ ഭരണവ്യതിയാന സൂചന ചർച്ചയായി

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന ഭരണത്തിന്റെ ഭാവി ദിശ നിർണ്ണയിക്കുന്നതാകുമെന്ന് പാണക്കാട് സയ്യിദ് മുഈനലിതങ്ങൾ അഭിപ്രായപ്പെട്ടു. കുരുവട്ടൂർ പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് മെഗാ കുടുംബസംഗമം പണ്ടാരപ്പറമ്പ് കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാഹചര്യം മനസ്സിലാക്കി വോട്ടർമാർ വിജയം ആരെ അനുകൂലിക്കുന്നുവെന്ന് സൂക്ഷ്മമായി പഠിക്കുമെന്നും, ഈ തിരഞ്ഞെടുപ്പിലൂടെ വരുന്ന സന്ദേശം സംസ്ഥാന തലത്തിൽ വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വോട്ടുകൾ തകർത്തു മാറ്റാനുള്ള […]
Read more

എൻഡിഎ സ്ഥാനാർത്ഥികൾ വാർഡ് തല പര്യടനം നടത്തി

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥികളുടെ പനത്തടി പഞ്ചായത്തിലെ വാർഡ്‌തല പര്യടനം നടത്തി. പാണത്തൂരിൽ കർഷക മോർച്ച സംസ്ഥാന സെകട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പി രാമചന്ദ്രസറളായ, ആർ സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, പട്ടിക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം ഷിബു, തിരഞ്ഞെടുപ്പ് കോഡിനേറ്റർ എം.കെ സുരേഷ്, കൺവിനർ പി […]
Read more

അവസാന ലാപ്പിൽ അഴിമതിക്കഥകൾ, വിവരാവകാശരേഖകൾ നിരത്തി ബിജെപി; പ്രതിരോധിച്ച് സിപിഎം

തിരുവനന്തപുരം: പ്രചാരണം കത്തിക്കയറുന്ന അവസാന നാളുകളിൽ അഴിമതിയും തട്ടിപ്പും അടക്കം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ. കോർപ്പറേഷൻ ഭരണത്തിനെതിരേ അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെയാണ് ആദ്യ വെടി പൊട്ടിച്ചത്. തൊട്ടുപിന്നാലെ മറുപടിയുമായി രംഗത്തെത്തിയ സിപിഎം ജില്ലാ നേതൃത്വം അനന്തപുരം സഹകരണ സംഘത്തിനെതിരേ അന്വേഷണം നടത്താനുള്ള ഉത്തരവും പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകുന്ന ആർഎസിഎസിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നു അനന്തപുരം ബാങ്കിനുനേരേയുള്ള നീക്കം. സാധാരണ വാർഡുതലത്തിലും തദ്ദേശസ്ഥാപനതലത്തിലും നടക്കുന്ന ആരോപണങ്ങൾ ഇപ്പോൾ മുതിർന്ന നേതാക്കൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. […]
Read more

വടകര നഗരസഭയില്‍ ആറു പതിറ്റാണ്ടിലേറെ കാലത്തെ ഇടതുഭരണത്തിന് അന്ത്യം: ആർഎംപിഐ

കോഴിക്കോട്: വടകര നഗരസഭയില്‍ ആറു പതിറ്റാണ്ടിലേറെ കാലത്തെ ഇടതുഭരണത്തിന് അന്ത്യം കുറിക്കുമെന്നും 32 സീറ്റെങ്കിലും നേടി യുഡിഎഫ്-ആര്‍എംപിഐ സഖ്യം അധികാരത്തിലെത്തുമെന്നും നേതാക്കള്‍ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വടകരനഗര ഭരണത്തോട് നാട്ടുകാര്‍ക്കുള്ള അതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും പ്രസ് ക്ലബിന്റെ തദ്ദേശം 2025 മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് യുഡിഎഫ്-ആര്‍എംപിഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരം കാണാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. എത്രയോകാലമായി ഉപ്പുവെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ടവരാണ് വടകരക്കാര്‍. മാര്‍ച്ച് മുതല്‍ മെയ് വരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix