Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

പ്രത്യേക വിഭാഗക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ; പോളിംഗ് സ്റ്റേഷനുകളിൽ മുൻഗണന

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗബാധിതർ എന്നിവരുള്‍പ്പെടുന്ന പ്രത്യേക വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് ജില്ലയിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കാഴ്ചപരിമിതർ, അംഗപരിമിതർ, ശാരീരിക അസൗകര്യമുള്ളവർ തുടങ്ങിയവർക്ക് ക്യൂവിൽ നിൽക്കാതെ നേരിട്ട് പോളിംഗ് ബൂത്തിൽ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്താനാകും. വോട്ട് രേഖപ്പെടുത്തുന്നതിനായി അവശരായ വോട്ടർമാർക്ക് പ്രായപൂർത്തിയായ ഒരാളുടെ സഹായം തേടാവുന്നതും അതിനായി നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുമാണെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും […]
Read more

മാങ്കാവിൽ പര്യടനം നടത്തി എൻഡിഎ സ്ഥാനാർത്ഥി

കോഴിക്കോട് : കോഴിക്കോട് മാങ്കാവിൽ പര്യടനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി. കോഴിക്കോട് കോർപ്പറേഷനിലെ മാങ്കാവിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി സുപ്രിയ ശ്രീധരൻ പര്യടനം നടത്തി. ‘മാറാത്തത് ഇനി മാറും’, എന്ന മുദ്രാവാക്യത്തോടെ പ്രചരണത്തിനിറങ്ങിയ എൻ.ഡി.എ സ്ഥാനാർത്ഥി എൽ.ഡി.എഫിനെയും, യു.ഡി.എഫിനെയും കടന്നാക്രമിച്ചു. ഇൻഡി മുന്നണി തന്നെയാണ് ഇവിടെയും ഉള്ളതെന്നും, അയ്യപ്പ ഭക്തരെ നിഷ്കരുണം അവഹേളിക്കുന്ന ഇടതിന്റെ നെറികെട്ട ഭരണം അവസാനിപ്പിക്കാൻ എൻ.ഡി.യെ സ്ഥാനാർത്ഥിയായ തന്നെയും, മറ്റ് എൻ.ഡി.എ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് അവർ വോട്ടർമാരോട് കടകമ്പോളങ്ങൾ സന്ദർശിക്കവെ അഭ്യർത്ഥിച്ചു. […]
Read more

കോട്ടയത്ത്‌ കോൺഗ്രസ്‌ സ്ഥാനാർഥി സംഗമത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി

കോട്ടയം: കേരളത്തിലെ ഭരണമാറ്റം ജനം എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌ മുൻഷി. കോട്ടയം നഗരസഭ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപ ദാസ്‌ .  ശബരിമലയിൽ നിന്ന് സ്വർണം മോഷ്ടിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. കേരളത്തിലെ ലഹരി വ്യാപനമോ തൊഴിലില്ലായ്മയോ അവർ ശ്രദ്ധിക്കുന്നില്ല. കോട്ടയം നഗരത്തിലെ സ്കൈവോക് പദ്ധതി പോലും രാഷ്ട്രീയ വിരോധം കാരണം നടപ്പിലാക്കാൻ സമ്മതിച്ചില്ലെന്നും അവർ […]
Read more

യുഡിഎഫിന് ഭരണം നഷ്ടമായത് വർഗീയ ശക്തികളുമായി ചേരാത്തത് കൊണ്ട്: വി. എം സുധീരൻ

തൃശൂർ : 2016-ൽ യുഡിഎഫിന് ഭരണം നഷ്ടമായത് വർഗീയ ശക്തികളുമായി ചേരാത്തത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ പറഞ്ഞു.പരാജയഭീതിയിൽപ്പെട്ട എൽഡിഎഫിന്റെ തരംതാഴ്ന്ന രാഷ്ട്രീയ നീക്കമാണ് ഗുരുവായൂരിലെ ‘കോലിബി സഖ്യം’ എന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവായൂർ നഗരസഭ യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ. ബിജെപിക്കെതിരെയെന്നും ഏറ്റവും ശക്തമായി പോരാടുന്ന പാർട്ടി കോൺഗ്രസാണ് എന്നു സുധീരൻ ചൂണ്ടിക്കാട്ടി.ചടങ്ങിൽ സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുത്തു.
Read more

ഖുശ്ബു സുന്ദർ നയിച്ച ബിജെപി റോഡ് ഷോ തൃശൂരിൽ ശക്തമായ ജനപങ്കാളിത്തത്തോടെ

തൃശ്ശൂർ: തമിഴ്നാട് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി ഖുശ്ബു സുന്ദർ നയിച്ച ബിജെപി റോഡ് ഷോ ഇന്നലെ തൃശൂരിൽ ശക്തമായ ജനപങ്കാളിത്തത്തോടെ നടന്നു. വൈകുന്നേരം കലെക്ടറേറ്റിന് മുന്നിൽ നിന്ന് തുടക്കം കുറിച്ച റോഡ് ഷോ, നഗരത്തിലെ പ്രധാന വഴികൾ ചുറ്റി കോർപ്പറേഷന്റെ മുൻപിൽ വേദിയിൽ ഒത്തുകൂടി സമാപിച്ചു. റോഡ് ഷോക്ക് നേതൃത്വം നൽകിയ ഖുശ്ബു എൽഡിഎഫ് സർക്കാറിനെ ശക്തമായി വിമർശിച്ചു. ഇനിയും എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്നത് പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്നും സുരേഷ് ഗോപിയുടെ കഠിനാധ്വാനവും […]
Read more

കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി; പോളിംഗ് ഡിസംബർ 9-ന്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഡിസംബർ 9-ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ജില്ലയിൽ പോളിംഗ് നടക്കുക. പോളിംഗ് അവസാനിക്കുന്ന വൈകുന്നേരം ആറ് മണിക്ക് വരിയിൽ നിൽക്കുന്ന എല്ലാ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുമെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന്, അതായത് ഞായറാഴ്ച […]
Read more

അഡ്വ.ഷോണ്‍ പല്ലിശ്ശേരി മേലൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി

തൃശ്ശൂർ: യുഡിഎഫ് ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി മേലൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. കെപിപിസിസി മുന്‍ പ്രസിഡന്റ് വി,എം.സുധീരന്‍ മേലൂര്‍ പള്ളി നട ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. എല്ലാ മേഖലകളിലേയും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ബ്ലോക്ക് പ്രസിഡന്റ് എം.ടി.ഡേവീസ് അധ്യക്ഷത വഹിച്ചു. എബി ജോര്‍ജ്ജ്, രാജേഷ് മേനോത്ത്, അമൃത വിജയ്, ലിന്‍സണ്‍ ആന്റണി, ജോസഫ് പൈനാടത്ത്, സ്വപ്‌ന ഡേവീസ്, അരുണ്‍ കാതിക്കുടം,റിന്‍സി രാജേഷ് […]
Read more

മോക്ക് പാർലമെന്റും സ്ഥാനാർത്ഥി സംഗമവും നടത്തി

മലപ്പുറം: പാർലമെൻ്ററി സംവിധാനവും പ്രവർത്തന ക്രമവും തിരിച്ചറിയുന്നതിനായി മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിൽ മോക്ക് പാർലമെൻ്റും സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ സ്ഥാനാർത്ഥികളുടെ സംഗമവും നടത്തി. വിളിപ്പാടകലെയെത്തിയ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ എങ്ങിനെ പഠനപ്രവർത്തനവുമായി ബന്ധപ്പെടുത്താനാകും എന്ന സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ചിന്തയാണ് സ്ഥാനാർത്ഥി സംഗമത്തിലേക്കെത്തിച്ചത്. കുട്ടികൾ നന്മയത്തത്തോടെ നടത്തിയ മോക്ക് പാർലമെൻ്റ് സ്ഥാനാർത്ഥികളെ ഹഠാദാകർഷിച്ചു. സ്ഥാനാർത്ഥികളായ ജയചന്ദ്രൻ,അബ്ദുൽ ജബ്ബാർ എം, നഹിം പി. തുടങ്ങിയവർ സ്കൂളിന് പ്രത്യേകമായ വിശാലമായ കളി സ്ഥലം, പ്രൈമറി വിഭാഗത്തിന് […]
Read more

യുഡിഎഫ് മാവൂർ മേഖല വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി (ചാത്തമംഗലം ഡിവിഷൻ) അബ്ദുറഹിമാൻ എടക്കുനിയുടെ വാഹന പ്രചരണ ജാഥക്ക് മാവൂർ മേഖലയിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ മാവൂർ പാറമ്മലിൽ നിന്നും തുടക്കമിട്ട പ്രചരണ ജാഥയുടെ സമാപനം കൽപള്ളിയിൽ ടി. വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്തുകയും പൊതുമുതൽ ധൂർത്തടിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരായുള്ള വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ മങ്ങാട്ട് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. […]
Read more

സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ; പരാതി നൽകി യൂത്ത് ലീഗ്

മലപ്പുറം: വേങ്ങര പന്ത്രണ്ടാ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ മുഖം പൂർണ്ണമായും മറച്ച പർദ്ദ ധരിച്ച ഒരു സ്ത്രീയുടെ പോസ്റ്റർ വൈറലായി പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ വാർത്തയാണെന്നും ഇത് പ്രചരിപ്പിക്കുന്നത് ഉത്തരേന്ത്യയിലടക്കം ഒരു പ്രത്യാക മതത്തിലെ സ്ഥാനാർത്ഥികളെയും മലപ്പുറം ജില്ലയെയും താറടിച്ച് കാണിക്കുന്നതിനാണെന്നും ഇത് പുറത്ത് വിട്ട് പ്രചരിപ്പിച്ച സാമൂഹ്യ ദ്രോഹികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് വേങ്ങര നിയോജക മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി എ കെ നാസർ പോലിസിൽ പരാതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix