Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബർ 13നും മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡിസംബർ ഒൻപതിന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ ഡിസംബർ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബർ 13 നുമാണ് മദ്യ നിരോധനം. 2002 ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും, 1953 ലെ ഫോറിന്‍ […]
Read more

കോട്ട കാക്കാൻ യുഡിഎഫ്, അട്ടിമറിക്കാൻ എൽഡിഎഫ്

മലപ്പുറം: കാലങ്ങളായി യു.ഡി.എഫിന്റെ, പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടയാണ് പള്ളിക്കൽ. യു.ഡി.എഫിന് പള്ളിക്കൽ പഞ്ചായത്തിൽ തനിയാവർത്തനമാണ് ലക്ഷ്യം. എന്നാൽ അത് അട്ടിമറിക്കാൻ ഇത്തവണയും കിണഞ്ഞ് ശ്രമിക്കുകയാണ് എൽ.ഡി.എഫ്. 24ൽ 15 സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പിയും സ്വാധീന മേഖലകളിൽ സജീവമാണ്. ചില സീറ്റുകളിൽ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും രംഗത്തുണ്ട്. യു.ഡി.എഫിൽ മുസ്‌ലിം ലീഗ് 18 സീറ്റിലും കോൺഗ്രസ് ആറ് സീറ്റിലും പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇടതുപക്ഷത്ത് സി.പി.എം 22 സീറ്റിലും സി.പി.ഐ രണ്ട് സീറ്റിലും മത്സരിക്കുന്നുണ്ട്. 15 […]
Read more

മൂർക്കനാട് മൂർച്ചയേറിയ വാശിയേറിയ മത്സരം

മലപ്പുറം: മൂർക്കനാട് വാശിയേറിയ മത്സരമാണ് ഇരു മുന്നണികളും കാഴ്ചവെക്കുന്നത്. അതിന് കാരണമുണ്ട്. കഴിഞ്ഞ തവണ കഷ്ടിച്ച് കടന്നു കൂടിയതാണ് നിലവിലെ ഭരണം കൈയാളുന്ന എൽ.ഡി.എഫ്. 19 സീറ്റുള്ള പഞ്ചായത്തിൽ 10 സീറ്റുകൾ വിജയിച്ചാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. അതുകൊണ്ടുതന്നെ ഇത്തവണ ആഞ്ഞുപിടിച്ചാൽ അധികാരത്തിലേറാമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡിഎ.ഫ്. ആകെയുള്ള 19 ൽ 13 സീറ്റും നേടി വ്യക്തമായ ആധിപത്യത്തോടെയാണ് 2015ൽ ഇടതു മുന്നണി മൂർക്കനാട് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചത്. എന്നാൽ ആരോപണ പ്രത്യാരോപണങ്ങളുടെയും വിവാദങ്ങളുടെയും അകമ്പടിയോടെയാണ് അഞ്ച് വർഷം ഭരണം […]
Read more

സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചതായി പരാതി

കാസർഗോഡ്: കുമ്പളയിൽ സ്വതന്ത്രസ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ബാനറുകളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. കുമ്പളഗ്രാമപഞ്ചായത്ത് റെയിൽവേ സ്റ്റേഷൻ പതിനെട്ടാം വാർഡിൽ മത്സരിക്കുന്ന സമീറാ റിയാസിന്റെ ഭർത്താവ് റിയാസ് കരീം ആണ് പൊലീസിൽ പരാതിനൽകിയത്. സ്വകാര്യ വ്യക്തികളുടെ മതിലുകളിൽ അവരുടെ സമ്മതത്തോടെ സ്ഥാപിച്ച ബാനറുകളും, പോസ്റ്ററുകളുമാണ് നശിപ്പിച്ചത്. ജനാധിപത്യ രീതിയിലും, ചിട്ടയോടെയും, സുതാര്യവുമായും വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നതിൽ തടസ്സമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കരീം കുമ്പള പൊലീസിൽ പരാതി നൽകിയത്. കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയായിരുന്നു റിയാസ് കരീം. സീറ്റ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ ബ്ലോക്ക്, മുനിസിപ്പൽ വിതരണ കേന്ദ്രങ്ങളിൽ നടക്കും. തിരക്ക് ഒഴിവാക്കുന്നതിനായി എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രം ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മുൻകൂട്ടി അറിയിച്ചിട്ടുള്ള വാഹനങ്ങളിൽ കയറണം. ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കുന്നതിനായി ബസുകൾ ഉൾപ്പെടെ 724 വാഹനങ്ങളാണ് ജില്ലയിൽ സജ്ജമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് കോട്ടയം ജില്ലയിൽ വോട്ടെടുപ്പ്. പോളിംഗ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് കരുത്തേകി കേന്ദ്രമന്ത്രി വി മുരളീധരൻ

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഗുരുവായൂർ നഗരസഭ ബിജെപി സ്ഥാനാർത്ഥികളായ രാജൻ തറയിൽ, കെ.ആർ. ചന്ദ്രൻ, തുളസി ചന്ദ്രൻ എന്നിവരുടെ വാർഡുകളിലെ പ്രചാരണത്തിന് കരുത്തേകാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ എത്തി. സ്ഥാനാർത്ഥികളുടെ വാർഡുകളിൽ നടന്ന പ്രചാരണങ്ങളിലും ജനസമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹത്തിന്റെ സാന്നിധ്യം സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും പുതിയ ഉത്സാഹമാണ് ലഭിച്ചത്.
Read more

പുന്നയൂർ ഗ്രാമപഞ്ചായത്ത് ബിജെപി കൺവെൻഷൻ സംഘടിപ്പിച്ചു

തൃശ്ശൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് കുറുമാൽക്കോട് മേഖലയിൽ ബിജെപി കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും സ്ഥാനാർത്ഥികളും പങ്കെടുത്ത കൺവെൻഷനും സഖ്യസമിതി സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ പഞ്ചായത്ത് തലത്തിലെ വിവിധ ഭാരവാഹികളും വനിത പ്രവർത്തകരും യുവജന പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ മേഖലാ വികസന പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് തയ്യാറെടുക്കലുകൾ, സംഘടനാ ശക്തി വർധന, വീടുതോറും എത്തുന്ന പ്രചാരണ പരിപാടികൾ എന്നിവ സംബന്ധിച്ച് ചർച്ച നടത്തി. മണ്ഡല സാഹചര്യങ്ങളും ജനസമ്പർക്ക പ്രവർത്തനങ്ങളും ശക്തപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നേതാക്കൾ സമ്മേളനത്തിൽ വിശദീകരിച്ചു. തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് […]
Read more

ഗുരുവായൂർ നഗരസഭ വാർഡുകളിൽ അവസാന ഞായറാഴ്ച സ്ഥാനാർഥികളുടെ ശക്തി പ്രചരണം

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഞായറാഴ്ചയായ ഇന്ന്, ഗുരുവായൂർ നഗരസഭയിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികൾ വോട്ടുറപ്പിക്കൽ പ്രവർത്തനങ്ങൾക്ക് ശക്തമായ വേഗത നൽകി. വീടുതോറുമെത്തി ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് മുഴുവൻ നഗരസഭാ പരിധിയിലും കണ്ടത്. തിരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരുമായി വ്യക്തിപരമായ ബന്ധം ഉറപ്പാക്കാൻ സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കൂടാതെ പാർട്ടി പ്രവർത്തകർ ചെറുകൂട്ടങ്ങൾ രൂപീകരിച്ച് വീടുകൾ സന്ദർശിക്കുകയും പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. അവസാന ഘട്ടത്തിൽ ജനങ്ങളുടെ ആശങ്കകൾ കേൾക്കുകയും, […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

മലപ്പുറം: ജില്ലയിൽ  പോളിങ് സ്റ്റേഷനുകളായും സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിൻ്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11 നും (വ്യാഴം), വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചിയച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഡിസംബർ 13 നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ മലപ്പുറം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ബ്ലോക്ക്, നഗരസഭ തലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുള്ള 27 സ്വീകരണ വിതരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളും 4343 […]
Read more

വട്ടംകുളത്ത് യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു

മലപ്പുറം: തവനൂർ നിയോജക മണ്ഡലത്തിലെ വട്ടംകുളം പഞ്ചായത്ത് 14ാം വാർഡ് ശുകപുരത്ത് യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. പത്തിൽ അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. ഭാസ്കരൻ വട്ടംകുളം മുഖ്യ പ്രഭാഷണം നടത്തി.പരിപാടിയിൽ ഹായ്ദരലി, അഷ്‌റഫ് എന്നിവർ സന്നിഹിതരായി. ചടങ്ങിന് മുഹമ്മദ് അലികാരിയാട്ട് സ്വാഗതം പറഞ്ഞു. ശങ്കര നാരായണൻ, സി.ആർ. മനോഹരൻ, ഫിറ്റ് വെൽ ഹസ്സൻ, നഫീസ എന്നിവർ ആശംസകൾ അർപ്പിച്ചു. സന്തോഷ് നന്ദി രേഖപ്പെടുത്തി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix