Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

പാവന്നൂർ മൊട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ആദികടലായി സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂർ: പാവന്നൂർ മൊട്ടയിൽ സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപള്ളി വയൽ സ്വദേശിയും ഇപ്പോൾ ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായസനയിൽ പി.എം മഷ്ഹൂദിൻ്റെയും സുനീറയുടെയും മകൻ ഷിബിൽ മഷ്ഹൂദ് (20) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30 ഓടെ പാവന്നൂർ മൊട്ട ജംഗ്ഷനിൽ നിന്നു കൊളോളം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോകവെയായിരുന്നു അപകടം. സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്തു വരികയായിരുന്ന […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു

കണ്ണൂർ: ജില്ലയിൽ ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കൂടാതെ ഡിസംബർ 11 നു വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂർ സമയം കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കർണാടക […]
Read more

കിഴക്കോത്ത് പഞ്ചായത്ത്‌ 15ാം വാർഡിൽ കളം നിറയുന്ന കോൺഗ്രസ് വിമതൻ

കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്തിലെ 15 ആം വാർഡിൽ ഈ തവണ മത്സരം കടുപ്പത്തിലാണ്, ത്രികോണ മത്സരം ഉണ്ടെങ്കിലും ബിജെപി സ്ഥാനാർഥി വലിയ ഓളത്തിലേക്ക് വരുന്നില്ല എൽഡിഎഫ് സ്വാതന്ത്രനും ലീഗ് സ്ഥാനാർഥിയും കോൺഗ്രസ് വിമതനുമാണ് മത്സര രംഗത്ത് സജീവം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും സ്ഥാനാർഥി പ്രഖ്യാപന സമയത്ത് സീറ്റ് നിഷേധിക്ക പെട്ടതിനെ തുടർന്ന് സ്വാതന്ത്ര സ്ഥാനാർഥിയായി നോമിനേഷൻ സമർപ്പിക്കുകയും മറ്റ് സ്ഥാനാർഥികൾക്ക് മുന്നേ പ്രചാരണം ആരംഭിക്കുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് […]
Read more

പാലത്തായി കേസ് പുറത്തു കൊണ്ടു വന്ന എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വധഭീഷണി; ഫ്ലക്‌സ് ബോര്‍ഡില്‍ റീത്ത്

കണ്ണൂർ: പാനൂരിനടുത്ത് കുന്നോത്തു പറമ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ ചിത്രത്തില്‍ റീത്ത് വച്ച്‌ പ്രകോപനം.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കൊളവല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ഹാറൂണ്‍ കടവത്തൂരിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്.മൊകേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പടിഞ്ഞാറെ കൂരാറ ബദര്‍ മസ്ജിദിനു സമീപം, കുന്നോത്ത് പറമ്ബ് പഞ്ചായത്ത് തൂവക്കുന്ന് പാറേമ്മല്‍ പള്ളിക്കു സമീപം എന്നിവിടങ്ങളിലാണ് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടത്തുന്നത്. കൂരാറയില്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡില്‍ ആദ്യം തീവച്ചു നശിപ്പിച്ചു. പിന്നീട് സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡില്‍ കത്തി കൊണ്ട് മുഖം […]
Read more

പണമില്ലാത്തവർക്ക് പ്രചാരണം നടത്താൻ കഴിയാത്ത അവസ്ഥ: റമീസ് ചെറുവോട്ട്

കണ്ണൂർ: സർക്കാർ അടക്കമുള്ള സംവിധാനങ്ങൾ തദ്ദേശ തിരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കൊള്ളയടിക്കുകയാണെന്നു ആം ആദ്മി പാർട്ടി ജില്ല സെക്രട്ടറി റമീസ് ചെറുവോട്ട്. ഒരു ദിവസത്തെ മൈക്ക് അനൗൺസ്മെൻറ് അനുമതിക്ക് പോലീസ് ഈടാക്കുന്നത് ആയിരം രൂപയാണ്. വാണിജ്യ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞത് ചെറിയൊരു ആശ്വാസമാണ്. പണമില്ലാത്തവർ തിരഞ്ഞെടുപ്പിൽ രംഗത്തേക്ക് വരുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വൻ ചിലവ് അഴിമതി പ്രോത്സാഹിപ്പിക്കാൻ കാരണമാകും. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി സ്പോൺസർമാർക്ക് ചിലവഴിക്കുന്നതിനു പരിധി […]
Read more

മാതൃകാ പെരുമാറ്റച്ചട്ടം; കണ്ണൂരിൽ 7128 പ്രചാരണ സാമഗ്രികൾ നീക്കി

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് വെള്ളിയാഴ്ച വരെ 7128 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ, ബാനറുകൾ, മറ്റ് പരസ്യങ്ങൾ എന്നിവയാണ് പ്രധാനമായും നീക്കം ചെയ്തത്. സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച ഒരു ബാനറും ഇതോടൊപ്പം നീക്കം ചെയ്തിട്ടുണ്ട്.ചട്ടങ്ങൾ ലംഘിച്ചാൽ നടപടിമാതൃകാ പെരുമാറ്റച്ചട്ടപ്രകാരം, ഒരു വ്യക്തിയുടെ അനുമതിയില്ലാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ, ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ സ്വകാര്യ സ്ഥലങ്ങളോ […]
Read more

കോൺഗ്രസ്‌ പ്രചാരണതന്ത്രങ്ങളുടെ “ചാണക്യൻ”; 77 കാരനായ ഖുദുസണ്ണൻ ഈ തിരഞ്ഞെടുപ്പിലും സജീവം

പാലക്കാട്: വടക്കഞ്ചേരിഅര നൂറ്റാണ്ട് കാലം വടക്കഞ്ചേരിയിൽ കോൺഗ്രസ്‌ പ്രചാരണതന്ത്രങ്ങളുടെ ചാണക്യനായിരുന്ന 77 കാരനായ എം.എസ്. അബ്ദുൾ ഖുദുസെന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഖുദുസണ്ണൻ രാഷ്ട്രീയനിരീക്ഷണവും വിലയിരുത്തലുകളുമായി ഈ തിരഞ്ഞെടുപ്പിലും സജീവമാണ്. പ്രായത്തിന്റെ അവശതകൾ ഉള്ളതിനാൽ ഇത്തവണ ഖുദൂസിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണൽകേന്ദ്രത്തിനു പുറത്താണ്. അഞ്ചു പതിറ്റാണ്ടിലേറെക്കാലം ലോക്സഭ, നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ കൗണ്ടിംഗ് ഏജന്റായി എഴുപത്തിയേഴുകാരനായ അബ്ദുൾ ഖുദുസ് പ്രവർത്തിച്ചിട്ടുണ്ട്. ഇതുതന്നെ അപൂർവ റെക്കോർഡാണെന്നു പാർട്ടി പ്രവർത്തകരും പറയുന്നു. 1967ൽ മന്ത്രി കെ. ശങ്കരനാരായണന്റെ കൗണ്ടിംഗ് ഏജന്റായിട്ടായിരുന്നു […]
Read more

നരിക്കുനിയെ നരകക്കുനിയാക്കിയവർക്കെതിരെ എൽഡിഎഫ് വരണം: ജില്ലാപഞ്ചായത്ത് സ്ഥാനാർഥി ജീജദാസ്

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി എൽഡിഎഫ് ഭരണസമിതി നിലവിൽ വരണമെന്ന് ജില്ല പഞ്ചായത്ത്‌ നരിക്കുനി ഡിവിഷൻ സ്ഥാനാർഥി ജീജദാസ് നരിക്കുനിയിലെ പ്രചാരണ പരിപാടിയിൽ പറഞ്ഞു. നരിക്കുനി ഡിവിഷന്റെ സമഗ്ര വികസനത്തിനുവേണ്ടി ശ്രമിക്കു മെന്നും വികസനം മുരടിച്ച് നരിക്കുനിയെ നരകക്കുനിയാക്കിയ മുൻകാല ജനപ്രധിനിധികളെ പോലെ ആകില്ലെന്ന ഉറപ്പും നൽകിയാണ് എൽഡിഎഫ് സ്ഥാനാർഥി സ്വീകരണ കേന്ദ്രങ്ങൾ പിന്നിടുന്നത്. രാവിലെ പാലോളിതാഴത്ത് നിന്ന് ആരംഭിച്ച പര്യടനം കൽകുടുംബ്, ചെങ്ങോട്ട്പൊയിൽ, കാന്തപുരം, നെരോത്ത്, വള്ളിയോത്ത്, അരുമണി പൊയിൽ, […]
Read more

ബ്ലോക്ക് പഞ്ചായത്തുകളിൽ ആധിപത്യം തുടരാൻ യുഡിഎഫ്; പൊരുതാൻ എൽഡിഎഫ്

മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്തും എക്കാലത്തും യു.ഡി.എഫിന്റെ കോട്ടയാണ്. താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം, വളവന്നൂർ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾ ചേർന്ന ബ്ലാക്കിൽ നിലവിൽ താനാളൂർ ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ആകെയുണ്ടായിരുന്ന 16 ഡിവിഷനുകളിൽ 11 ലീഗ് പ്രതിനിധികളും ഒരു കോൺഗ്രസ് പ്രതിനിധിയുമുൾപ്പെടെ ആകെ 12 അംഗങ്ങൾ യു.ഡി.എഫിനുള്ളപ്പോൾ എൽ.ഡി.എഫ് പ്രതിനിധികളായി നാല് സി.പി.എം അംഗങ്ങൾ മാത്രമേയുള്ളൂ. 16 ഡിവിഷനുകളുണ്ടായിരുന്നത് വർധിച്ച് ഇത്തവണ 17 ആയി. വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന […]
Read more

മമ്പാട്ട് ഇടതും വലതും പ്രതീക്ഷയിൽ

മലപ്പുറം: വാഗൺ ട്രാജഡി രക്തസാക്ഷിത്വത്തിന്റെ വേരുകളുള്ള മമ്പാട്ട് ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. എന്നാൽ, ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 19 വാർഡ് ഉണ്ടായിരുന്നത് വിഭജനത്തോടെ 22 വാർഡായി വർധിച്ചു. 16360 പുരുഷ വോട്ടർമാരും 18037 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 34,397 അംഗങ്ങൾ ഉള്ളതാണ് പുതിയ വോട്ടർ പട്ടിക. 1963 ഡിസംബർ 28ന് മധുരക്കറിയൻ അത്തം മോയിൻ അധികാരിയുടെ നേതൃത്വത്തിലാണ് ആദ്യ പഞ്ചായത്ത് രൂപവത്കരിക്കുന്നത്. പി. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള നിലവിലുള്ള ഭരണസമിതി ഉൾപ്പെടെ നാലു ഭരണസമിതികളാണ് എൽ.ഡി.എഫ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix