മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്തും എക്കാലത്തും യു.ഡി.എഫിന്റെ കോട്ടയാണ്. താനാളൂർ, ഒഴൂർ, നിറമരുതൂർ, ചെറിയമുണ്ടം, പൊന്മുണ്ടം, വളവന്നൂർ, പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾ ചേർന്ന ബ്ലാക്കിൽ നിലവിൽ താനാളൂർ ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ആകെയുണ്ടായിരുന്ന 16 ഡിവിഷനുകളിൽ 11 ലീഗ് പ്രതിനിധികളും ഒരു കോൺഗ്രസ് പ്രതിനിധിയുമുൾപ്പെടെ ആകെ 12 അംഗങ്ങൾ യു.ഡി.എഫിനുള്ളപ്പോൾ എൽ.ഡി.എഫ് പ്രതിനിധികളായി നാല് സി.പി.എം അംഗങ്ങൾ മാത്രമേയുള്ളൂ. 16 ഡിവിഷനുകളുണ്ടായിരുന്നത് വർധിച്ച് ഇത്തവണ 17 ആയി. വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന ഉറപ്പോടെ യു.ഡി.എഫും ഇത്തവണ കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്ന വിശ്വാസത്തിൽ എൽ.ഡി.എഫും മത്സര രംഗത്ത് സജീവമാണ്.




