Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

കുന്നംകുളം നഗരസഭാ ഇജെഎം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു

തൃശ്ശൂർ: കുന്നംകുളത്തിന്റെ സാംസ്കാരിക അഭിമാനമായ വി. കെ. ശ്രീരാമൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നഗരസഭാ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. നഗരത്തിലെ സമഗ്ര വികസന ദിശാബോധം അവതരിപ്പിക്കുന്നതോടൊപ്പം, വിദ്യാഭ്യാസം, ആരോഗ്യരംഗം, അടിസ്ഥാനസൗകര്യ വികസനം, സ്ത്രീ–ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പുതുപദ്ധതികളാണ് മാനിഫെസ്റ്റോയിൽ പ്രധാനമായി അടങ്ങിയിരിക്കുന്നത്. പ്രകാശനച്ചടങ്ങിൽ നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരത്തിന്റെ പുരോഗതിക്കായി ഇജെഎം മുന്നോട്ട് വെക്കുന്ന പദ്ധതികൾ അടുത്ത വർഷങ്ങളിൽ നഗരത്തിന്റെ മുഖച്ഛായ മാറിക്കൊടുക്കുമെന്നു അവർ പ്രസംഗത്തിൽ വ്യക്തമാക്കി.ചടങ്ങിൽ […]
Read more

മൂന്നാം തവണയും ഹാട്രിക് ലക്ഷ്യം; പെരുമണ്ണയിൽ എം.എ പ്രദീഷ് വീണ്ടും മത്സര രംഗത്ത്

കോഴിക്കോട് :പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ മുഖങ്ങളിലൊരാളായ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. പ്രദീഷ് ഈ തവണയും ഹാട്രിക് വിജയം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് രംഗത്തേക്ക്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ ഇദ്ദേഹം തുടർച്ചയായി മൂന്നാം തവണയാണ് മത്സരിക്കുന്നത്. 2015-ൽ വാർഡ് 12-ൽ നിന്നും, 2020-ൽ വാർഡ് 11-ൽ നിന്നും വിജയിച്ച പ്രദീഷ്, പുനർവിഭജനത്തിന് ശേഷമുള്ള ഈ തെരഞ്ഞെടുപ്പിൽ വാർഡ് 14-ലാണ് മത്സരിക്കുന്നത്. സി.പി.എം പെരുമണ്ണ സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ എം.എ. പ്രദീഷിന്റെ ജനപ്രീതിയാണ് വീണ്ടും […]
Read more

വ്യക്തിബന്ധങ്ങൾ മുതൽക്കൂട്ടാക്കി; കോഴാ ഡിവിഷനിൽ ബെന്നി കോച്ചേരിക്ക് ജനകീയ പിന്തുണ

കോട്ടയം: കുറവിലങ്ങാട്-ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ കോഴാ ഡിവിഷനിൽ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബെന്നി കോച്ചേരിക്ക് വലിയ ജനകീയ പിന്തുണ നേട്ടമാകുന്നു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുന്ന ഈ ഡിവിഷനിൽ ആദ്യമായി ജനവിധി തേടുന്ന സ്ഥാനാർത്ഥിക്ക്, കാൽ നൂറ്റാണ്ടോളം നീണ്ട മാധ്യമപ്രവർത്തനത്തിലൂടെയും രണ്ട് പതിറ്റാണ്ടോളം അധ്യാപകനായും നേടിയെടുത്ത ശക്തമായ വ്യക്തിബന്ധങ്ങളാണ് കരുത്താകുന്നത്. ഇതിനുപുറമെ, കിടപ്പുരോഗികളെ പരിചരിക്കുന്ന ‘സ്വരുമ പാലിയേറ്റീവ് കെയർ’ സ്ഥാപക കോർഡിനേറ്ററെന്ന നിലയിലുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിൻ്റെ സ്വീകാര്യത വർധിപ്പിച്ചു. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളെ വോട്ടാക്കി […]
Read more

കല്ലായിൽ നിറ സാന്നിധ്യമായി ബിജെപി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡായ കല്ലായിൽ നിറ സാന്നിധ്യമായി ബി.ജെ.പി. കല്ലായിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീ രതീഷ് പുല്ലൂന്നി പ്രചരണം നടത്തി. കടകൾ, വീടുകൾ, ആരാധനാലയങ്ങൾ കയറി പ്രചരണം കടുപ്പിച്ച സ്ഥാനാർത്ഥി എൻ.ഡി.എ കല്ലായിൽ പുതിയ ചരിത്രം കുറിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘മാറാത്തത് ഇനി മാറുമെന്നും’, കോഴിക്കോട് കോർപ്പറേഷനിൽ എൻ.ഡി.എ അധികാരത്തിൽ വരുമെന്നും അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ വികസന മുരടിപ്പിന് കാരണം ഇടതുപക്ഷമാണെന്നും, അവരെ അധികാര ഭ്രഷ്ടരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും […]
Read more

എൽഡിഎഫ് കല്ലായിൽ പ്രചരണം നടത്തി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡായ കല്ലായിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. കല്ലായിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയായ ശ്രീ വിനീഷ് വിദ്യാധരനാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. പരമാവധി വീടുകളും, കടകമ്പോളങ്ങളും കയറി പ്രചരണം ഇതിനോടകം നടത്തിയെന്നും, ജനങ്ങളിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തവണയും കോഴിക്കോട് കോർപ്പറേഷനിൽ ഇടത് മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
Read more

യു.ഡി.എഫ് ഗൃഹ സന്ദർശനം നടത്തി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡായ കല്ലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഗൃഹ സന്ദർശനം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയും, പന്നിയങ്കര കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ ശ്രീ ബൈജു കാളക്കണ്ടിയാണ് കല്ലായിൽ ഗൃഹ സന്ദർശനം നടത്തി ഓരോ വോട്ടുകളും ഉറപ്പിച്ചത്. അവധി ദിനമായതിനാൽ താൻ എല്ലാ വീടുകളും പരമാവധി കയറിയെന്നും തന്നെ ഈ നാട്ടുകാർ നെഞ്ചിലേറ്റിയെന്നും കഴിഞ്ഞ ദിവസം നടന്ന പ്രചരണത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ ഇടതിൽ നിന്ന് സ്വതന്ത്രമാക്കാൻ യു.ഡി.എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read more

എൻഡിഎ സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ ശ്രീ നമ്പിടി നാരായണന് സ്വീകരണം നൽകി. കോഴിക്കോട് തോക്കയിൽ പരിസരത്ത് വെച്ച് പ്രവർത്തകരും പ്രദേശവാസികളും അദ്ദേഹത്തിന് സ്വീകരണം നൽകി. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇരു മുന്നണികളും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘മറാത്തത് ഇനി മാറുമെന്നും’, പന്നിയങ്കരയിൽ തന്നെ വിജയിപ്പിച്ചാൽ പന്നിയങ്കരയെ ഒരു വികസിത പന്നിയങ്കരയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read more

എൻഡിഎ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടന്നു

കോഴിക്കോട് : കോഴിക്കോട് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടന്നു. കോഴിക്കോട് കോർപ്പറേഷനിലെ 40-ാം വാർഡായ തിരുവണ്ണൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീമതി രമ്യ സന്തോഷിന്റെ റോഡ് ഷോ ആണ് കഴിഞ്ഞ ദിവസം വൈകീട്ട് നടന്നത്. മാങ്കാവ് പെട്രോൾ പമ്പ് പരിസരം മുതൽ തിരുവണ്ണൂർ നട വരെ റോഡ് ഷോ നീണ്ടു നിന്നു. നിരവധി പ്രവർത്തകർ അണിനിരന്ന റോഡ് ഷോയിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആയിരുന്നു. വർണ്ണാഭമായ റോഡ് ഷോയിൽ പാരഡി ഗാനങ്ങളിലൂടെ ഇടത് വലത് മുന്നണികളുടെ കെടുകാര്യസ്ഥതയും, […]
Read more

ഗുരുവായൂരിൽ നഗരവികസന വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ച് ആംആദ്മി

തൃശ്ശൂർ : ഗുരുവായൂരിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാമെന്നാണ് ആംആദ്മി പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങൾക്ക് ഭരണം ലഭിക്കുന്ന സാഹചര്യമുണ്ടെങ്കിൽ, കഴിഞ്ഞ മുപ്പത് വർഷമായി പ്രദേശം കണ്ടിട്ടില്ലാത്ത വികസനം അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ഉറപ്പാക്കാമെന്നും നേതാക്കൾ പറഞ്ഞു. ഗുരുവായൂർ കേന്ദ്രീകരിച്ച് ഒരു ഐടി പാർക്ക് സ്ഥാപിക്കുക അത്യാവശ്യവും പൂർണ്ണ വിജയകരവുമായിരിക്കുമെന്ന് അവർ നിർദേശിച്ചു. നൂറ് ദിവസം കൊണ്ടു നടപ്പാക്കാമെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയും അവർ പുറത്തിറക്കി. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ:ഹരിത കർമസേനയുടെ ഫീ പൂർണ്ണമായും സൗജന്യമാക്കൽ, […]
Read more

അരൂരില്‍ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതം: കെ. പി അനിൽ കുമാർ

കോഴിക്കോട് : ഇടതു മുന്നണി സ്ഥാനാര്‍ഥികളുടെ വിജയം തേടി അരൂരില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ആവേശമായി. മേഖലാ റാലി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീപീഡന കേസില്‍ പ്രതിയായ എംഎല്‍എയെ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കുന്നത് വോട്ടര്‍മാര്‍ വിലയിരുത്തണമെന്ന് അനില്‍കുമാര്‍ പറഞ്ഞു. കോറോത്ത് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.രാജന്‍, കൂടത്താംകണ്ടി സുരേഷ്, ടി.കെ.രാഘവന്‍, സി.പി.നിധീഷ് എന്നിവര്‍ സംസാരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix