Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോടിയായി ഗുരുവായൂരിൽ കൊട്ടിക്കലാശത്തിന് ഫലപ്രദമായ പോലീസ് വിന്യാസം

തൃശ്ശൂർ : ഗുരുവായൂർ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ കൊട്ടിക്കലാശത്തിന് മുന്നോടിയായി നഗരത്തിൽ വ്യാപകമായ പോലീസ് വിന്യാസം നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ഗുരുവായൂർ ടെമ്പിൾ പൊലീസ് അറിയിച്ചു. പ്രകടനങ്ങൾ നടക്കുന്ന നേരം തർക്കങ്ങളോ അക്രമ സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ വിവിധ പ്രധാന പ്രദേശങ്ങളിലും ജാഗ്രതാ പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ ആറുമണി വരെയാണ് കൊട്ടികലാശം. ക്രമ സമാധാന നില ഉറപ്പാക്കുന്നതിനായി വിവിധ രാഷ്ട്രീയ സംഘടനകൾക്ക് ആവശ്യമായ നിർദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുന്നതിൽ […]
Read more

വടകരയില്‍ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം വാര്‍ഡ് തലങ്ങളില്‍

കോഴിക്കോട്: വടകരയില്‍ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം വാര്‍ഡ് തലങ്ങളില്‍ നടത്താന്‍ പോലീസ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ നേതാക്കളുടെ യോഗം തീരുമാനിച്ചു. പ്രധാന ടൗണുകളിലെ വാര്‍ഡുകളിലുള്ളവര്‍ മാത്രം ടൗണില്‍ കേന്ദ്രീകരിക്കും. അനുമതി ലഭിച്ച ഒരു വാഹനം മാത്രം ഒരു മുന്നണി ഉപയോഗിക്കുന്നതിനും ഓപ്പണ്‍ ലോറികള്‍, അനുമതിയില്ലാത്ത മറ്റു വാദ്യോപകരണങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. വടകര എസ്എച്ച്ഒ കെ.മുരളീധരന്‍ വിവിധ മുന്നണി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
Read more

കൊട്ടിക്കലാശം ഇന്ന്

പാലക്കാട് : വാശിയേറിയ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ, ചൊവ്വാഴ്ച പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. വൈകീട്ട് ആറുവരെയാണ് പരസ്യപ്രചാരണത്തിന് സമയം അനുവദിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും കൊട്ടിക്കലാശത്തിന് സർവസന്നാഹങ്ങളുമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലും ആഴ്ചകളായി രാപകൽ വ്യത്യാസമില്ലാതെ വീടുകൾ കയറിയിറങ്ങി സ്ഥാനാർഥികളും പ്രവർത്തകരും ഉണ്ടാക്കിയെടുത്ത കൂട്ടായ്മകളുടെ അവസാനഘട്ട ശക്തിപ്രകടനമാവും കൊട്ടിക്കലാശം. ഗ്രാമപ്പഞ്ചായത്ത് വാർഡുകളും നഗരസഭ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് മുന്നണികൾ കൊട്ടിക്കലാശത്തിനു കോപ്പുകൂട്ടുന്നത്. ഓരോയിടത്തും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അവസാനവട്ട പ്രചാരണത്തിന് […]
Read more

വെള്ളരിക്കുണ്ടിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതിയോഗവും നടന്നു

കാസർഗോഡ് : നൂറ് കണക്കിനു പ്രവർത്തകരെ അണി നിരത്തി വെള്ളരിക്കുണ്ടിൽ ബളാൽ മണ്ഡലം യു ഡി എഫ് കമ്മറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതു യോഗവും സംഘടിപ്പിച്ചു.കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി. സി. വിഷ്ണു നാഥ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ബളാൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസൽ. കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, കെപി സിസി […]
Read more

നരിക്കുനിയിൽ പ്രചാരണം ചൂടേറുന്നു; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയായിരിക്കെ, നരിക്കുനി ഗ്രാമപഞ്ചായത്ത് മുഴുവൻ പ്രചാരണത്തിന്റെ ചൂടിലാണ്. എല്ലാ മുന്നണികളും അവസാനഘട്ട പോരാട്ടത്തിനിറങ്ങുമ്പോൾ, ഇന്ന് നടക്കാനിരിക്കുന്ന കൊട്ടിക്കലാശ പരിപാടികൾക്ക് നരിക്കുനി സാക്ഷിയാവും. “നരിക്കുനിയിൽ ആര്?” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഗ്രാമം മുഴുവൻ ആവേശത്തിലാണ്. കൊട്ടിക്കലാശത്തിനുള്ള അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ :പാർട്ടികളുടെ പരസ്പര ധാരണയും പോലീസ് നിയന്ത്രണവും പ്രകാരം കൊട്ടിക്കലാശം നടത്താവുന്ന ഔദ്യോഗിക പ്രദേശങ്ങൾ. UDF – കുമാരസാമി ജംഗ്ഷൻ LDF – ബസ് സ്റ്റാൻഡ് പരിസരം NDA […]
Read more

ബേപ്പൂർ മണ്ഡലം എൽഡിഎഫ് റോഡ് ഷോ ഇന്ന്; മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയിക്കും

കോഴിക്കോട് : മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ബേപ്പൂർ മണ്ഡലം റോഡ് ഷോ ഇന്ന് നടക്കും. രാവിലെ കൃത്യം 8.30-ന് ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. 8.50-ന് ഫറോക്ക് റെയിൽവേ സ്റ്റേഷൻ മുൻവശത്തും, ഒമ്പതിന് കരുവൻതിരുത്തി മഠത്തിൽ പാടത്തും എത്തും. തുടർന്ന് 9.20-ന് കോതാർ തോട്, 9.30-ന് ചാലിയം അമാന ജങ്ഷൻ, 9.40-ന് വട്ടപ്പറമ്പ്, 9.45-ന് കടലുണ്ടി റെയിൽവെ ഗേയ്‌റ്റ്, 9.50-ന് ഇടച്ചിറ എന്നിവിടങ്ങളിലൂടെ കടന്നുപോകും. 10 മണിയോടെ […]
Read more

പെരുമണ്ണയിൽ നടന്ന യുഡിഎഫ് റാലി ജനപങ്കാളിത്തത്തോടെ മുന്നേറി

കോഴിക്കോട് :പെരുമണ്ണ: പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാകുന്ന സാഹചര്യത്തിൽ യു.ഡി.എഫ് പെരുമണ്ണയിൽ നടത്തിയ വൻ റാലി ഇന്ന് അതിശയകരമായ ജനപങ്കാളിത്തത്തോടെ നിറഞ്ഞുനിന്നു. വൈകിട്ട് 4.30ന് ആരംഭിച്ച പ്രചാരണ റാലി പുത്തൂർ മഠത്തിൽ നിന്ന് തുടങ്ങി പെരുമണ്ണ വരെ റാലി വൻ വിജയമായി തീർന്നു. വിവിധ വാർഡുകളിൽ നിന്നുമെത്തിയ പ്രവർത്തകരും അനുകൂലികളും ചേർന്നപ്പോൾ റാലി ഒരു ശക്തി പ്രദർശനമായി മാറി. റാലിയോടനുബന്ധിച്ച് 6 മണിക്ക് പെരുമണ്ണയിൽ നടന്ന സമാപന സമ്മേളനം ശ്രദ്ധേയമായിരുന്നു. കെ.എം. ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. […]
Read more

കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; 26.82 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

​കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 26,82,682 വോട്ടർമാർ ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 12,66,375 പുരുഷന്മാരും, 14,16,275 സ്ത്രീകളും, 32 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. ജില്ലയിൽ ആകെ 3097 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയിൽ പഞ്ചായത്തുകളിൽ 2411, മുനിസിപ്പാലിറ്റികളിൽ 290, കോർപ്പറേഷനിൽ 396 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 731 പോളിംഗ് സ്റ്റേഷനുകൾ സെൻസിറ്റീവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറ്റി പരിധിയിൽ 117-ഉം, റൂറൽ മേഖലയിൽ 614-ഉം […]
Read more

ഗുരുവായൂരിൽ എൻഡിഎ ശക്തമായ അവസാനഘട്ട പ്രചാരണത്തിൽ

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ്. ഗുരുവായൂർ നഗരസഭയിൽ എൻഡിഎ സഖ്യം. ഗുരുവായൂരിൽ കേന്ദ്ര സഹായത്തോടെയുള്ള വികസനങ്ങളെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കലും, കേന്ദ്ര സാഹയത്താൽ തന്നെ ഭാവിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തലും നിലവിലെ ഭരണത്തിന്റെ പോരായ്മകളെ ചൂണ്ടി കാണിക്കലുമാണ് പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങൾ. ഗുരുവായൂർ നഗരസഭ രൂപപ്പെട്ട് കഴിഞ്ഞ 30 വർഷത്തെ ഇടതു വലതു മുന്നണിയുടെ ദുർഭരണം നിമിത്തം ജനങ്ങൾ വലയുകയാണെന്നും അതിനൊരു അറുതി വരുത്തുന്നതിനായി കുറിക്കുന്നതിനായി ഗുരുവായൂരിൽ ഭരണമില്ലാതിരുന്നിട്ട് കൂടി നഗരത്തിൽ […]
Read more

കുന്നംകുളത്ത് എൽഡിഎഫ് റാലി നടന്നു

തൃശ്ശൂർ : കുന്നംകുളം നഗരസഭയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ എ. സി. മൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ. എ. ദിനമണി അധ്യക്ഷനായിരുന്നു. സി.പി.ഐ നേതാവും മുൻ കൃഷിമന്ത്രിയുമായ വി. എസ്. സുനിൽ കുമാർ, നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ, ജെയ്മോൻ, പ്രേംരാജ് ചൂണ്ടലാത്ത്, എം. എൻ. സത്യൻ, കെ. ബി. ഷിബു, പി. ജി. ജയപ്രകാശ്, കെ. എ. അസീസ് എന്നിവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix