Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

കുന്നുകയറി തേയിലത്തോട്ടങ്ങൾ കടന്ന് അവരെത്തി

തിരുവനന്തപുരം: പാലോട് കോടമഞ്ഞും കുത്തനേയുള്ള മലയും കടന്ന് അവർ നാലുപേർ കാഴ്ചമരവും താണ്ടി പൊന്മുടിയിലെത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും ഇവിടെ ശേഷിക്കുന്ന വോട്ടർമാർക്ക് വോട്ടേകാനുള്ള യന്ത്രങ്ങളുമായിട്ടാണ് ഈ നാൽവർ സംഘം മലകയറി എത്തിയത്. അസൗകര്യങ്ങളുടെ കൂമ്പാരത്തിലാണ് ജോലിയെങ്കിലും പ്രിസൈഡിങ് ഓഫീസറായ അഭിലാഷ് സൂര്യനും ഒപ്പമുള്ള ജി.സുനിൽകുമാറിനും സന്തോഷ്, രതീഷ് എന്നിവർക്കും കുളയട്ടകടിയുടെ വിഷമതകളൊന്നുമില്ലെന്ന് മുഖത്തെ പുഞ്ചിരി പറയുന്നു. ജില്ലയിൽ ഏറ്റവും കുറവുള്ള വോട്ടർമാരെ കാണാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തവണ ഇവർക്ക് അവസരമൊരുക്കിയിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ പൊന്മുടി വാർഡിൽ […]
Read more

തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരൂർ പോലീസ് റൂട്ട് മാർച്ച് നടത്തി

മലപ്പുറം: തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരൂർ പോലീസ് റൂട്ട് മാർച്ച് നടത്തി. രാവിലെ BP അങ്ങാടിയിലാണ് റൂട്ട് മാർച്ച് നടത്തിയത്. റൂട്ട് മാർച്ചിന് തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിഷ്ണു പി നേതൃർത്വം നൽകി. തിരൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ കോഴിച്ചെന ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരും റൂട്ട് മാർച്ചിൽ പങ്കെടുത്തു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് RP, നിർമ്മൽ M, നസീർ തിരൂർക്കാട്, […]
Read more

ബിജെപി താനൂർ മുനിസിപ്പാലിറ്റി പ്രകടനപത്രിക പുറത്തിറക്കി

മലപ്പുറം: ഈ വരുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ താനൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി അധികാരത്തിൽ വന്നാൽ സേവനം വീട്ടുപടിക്കൽ, താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കും, എന്താവശ്യത്തിനും മുനിസിപ്പാലിറ്റിയിലേക്ക് ഫോൺ ചെയ്താൽ മുനിസിപ്പൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ച് കാര്യം നടപ്പിലാക്കി തരും. ആയിരം ചതുരശ്ര അടി വരെയുള്ള വീടുകൾ നികുതിരഹിതമാക്കും,അംഗപരിമിതർക്കും ബി.പി.എൽകാർക്കും സൗജന്യ വൈദ്യുതി നൽകും. മുനിസിപ്പാലിറ്റിയിൽ ആവശ്യത്തിന് ഫുട്ബോൾ ഗ്രൗണ്ടും ആരോഗ്യ പരിപാലനത്തിന് ജിമ്മുകളും സ്ഥാപിക്കും, എല്ലാ സ്റ്റോപ്പുകളിലും ബസ് വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിക്കും, ഈ വെയിറ്റിംഗ് ഷെഡുകൾക്ക് […]
Read more

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു; മുന്നണികളുടെ കലാശക്കൊട്ട് വൈകിട്ട് അഞ്ചിന്

തൃശ്ശൂർ: ആഴ്ചകൾ നീണ്ട പ്രചാരണം ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കുന്നു. മൂന്ന് മുന്നണികളും പ്രചാരണ സമാപനത്തിന് ശക്തമായ ഒരുക്കങ്ങളിലാണ്. ഗുരുവായൂരിൽ ഇന്ന്യു വൈകീട്ട്ഡി അഞ്ചുമണി മുതൽ യൂഡിഎഫ് മമ്മിയൂർ കൈരളി ജംഗ്ഷനിലും, എൽഡിഎഫ് മഞ്ജുളാൽ പരിസരത്തും, എൻഡിഎ പടിഞ്ഞാറേ നടയിലും കലാശക്കൊട്ട് പരിപാടികൾ സംഘടിപ്പിക്കും.എല്ലാ കേന്ദ്രങ്ങളിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർയും പോലീസും കർശന നിരീക്ഷണം നടത്തും. രാഷ്ട്രീയ സംഘടനകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ പോലിസ് നേരത്തെ നൽകിയിട്ടുണ്ട്. അവസാന ദിന പ്രചാരണമായതിനാൽ പഞ്ചായത്ത് തല അനൗൺസ്മെന്റുകൾ ഇന്ന് തെരുവുകളെ […]
Read more

‘വാക്ക് ഫോർ ഗുരുവായൂർ’; കലാശകൊട്ട് ദിനത്തിൽ യൂഡിഎഫ് റാലി

തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനമായ ഇന്ന് ഗുരുവായൂരിൽ ടിഎൻ പ്രതാപന്റെ നേതൃത്വത്തിൽ ‘വാക്ക് ഫോർ ഗുരുവായൂർ’ എന്ന പേരിൽ യൂഡിഎഫ് റാലി സംഘടിപ്പിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നിന്ന് വമ്പിച്ച പ്രവർത്തകകൂട്ടായ്മയുടെ സാന്നിധ്യത്തിൽ റാലി ആരംഭിച്ചു. പ്രദേശത്തെ വിവിധ വാർഡുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത റാലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ യൂഡിഎഫിന്റെ ശക്തിപ്രകടനത്തിന് തുടക്കം കുറിച്ചു.
Read more

കൊടുവള്ളി മുനിസിപ്പാലിറ്റി ഭരണ സമിതിയെക്കുറിച്ച് ഇടതു കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണയെന്ന് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിച്ചിരിക്കെ കൊടുവള്ളിയിൽ ഉടനീളം ഇടതു കേന്ദ്രങ്ങൾ മുനിസിപ്പാലിറ്റി ഭരണസമിതിക്കെതിരെ നടത്തുന്നത് നുണപ്രചാരണമാണെന്ന് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി.നഗരസഭ കാര്യാലയമായി ബന്ധപ്പെട്ട് 2019ൽ അന്നത്തെ ഭരണസമിതി പുതിയ കെട്ടിടവുമായി മുന്നോട്ടു വന്നപ്പോൾ അതിനെ വിലങ്ങുതടിയായത് ഇടതുപക്ഷ കൗൺസിലർമാരുടെ ഇടപെടൽ ആണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. നിയമവിരുദ്ധമായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയിക്കാൻ തക്ക രീതിയിൽവാർഡുകൾ വെട്ടി മുറിച്ചിട്ടും പാർട്ടി ചിഹ്നം ഒഴിവാക്കി സ്വതന്ത്ര ചിഹ്നങ്ങളിൽ വോട്ട് നേടിയിട്ടും കൊടുവള്ളി മുനിസിപ്പാലിറ്റി ഭരണം പിടിക്കാൻ ഇടതുപക്ഷത്തിന് […]
Read more

അൻവർ വന്നാൽ യുഡിഎഫ് ഒന്നും കൂടെ ശക്തിപ്പെടും വിഎസ് ജോയ്

മലപ്പുറം: അൻവർ വന്നാൽ യുഡിഎഫ് ഒന്നും കൂടെ ശക്തിപ്പെടുമെന്ന് മലപ്പുറം ജില്ല ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്. കഴിഞ്ഞ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 19000 ത്തോളം വോട്ടുകൾ നേടി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. അദ്ദേഹത്തിന് വഴിക്കടവ്, ചുങ്കത്തറ പഞ്ചായത്തുകളിൽ സ്വാധീനമുണ്ട്. ചുങ്കത്തറ പഞ്ചായത്തിൽ അദ്ദേഹത്തിന്റെ സ്വാധീനത്താൽ യു ഡി എഫ് ഭരണം നിലനിർത്തിയത്. യുഡിഎഫിന് കരുളായി പഞ്ചായത്തിൽ മുസ്ലിംലീഗിന്റെ സീറ്റ് വിട്ടുകൊടുത്ത് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. പ്രാദേശിക സഖ്യം ഇതുപോലെ പലയിടത്തും നിലമ്പൂർ […]
Read more

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടർമാർ ശ്രദ്ധിക്കേണ്ടത്

കോഴിക്കോട്: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 11-ന് നടക്കാനിരിക്കെ, വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ. ഈ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന വോട്ടർക്ക് മൂന്ന് വോട്ടുകൾ രേഖപ്പെടുത്താൻ സാധിക്കും. ഓരോ തലത്തിലേക്കുമുള്ള സ്ഥാനാർത്ഥികൾക്കായി മൂന്ന് വ്യത്യസ്ത വോട്ടിംഗ് മെഷീനുകൾ (EVM) പോളിംഗ് ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി മെഷീനുകൾക്ക് പ്രത്യേകം നിറങ്ങളും നൽകിയിട്ടുണ്ട്. • വെള്ള കളർ വോട്ടിംഗ് മെഷീൻ: ഗ്രാമ പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് മികച്ച വിജയം കാഴ്ചവെക്കും: പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആറുമാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഐക്യ ജനാധിപത്യമുന്നണി മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കേരളം വലിയ തകർച്ചയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ജനജീവിതം ദുസഹമായി കൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്ത് തകർച്ച നേരിടുമ്പോൾ കേരളത്തെ കൊടുവള്ളി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം […]
Read more

സിപിഎം പ്രചാരണത്തിന് ഇറങ്ങുന്ന ദേവസ്വം ചെയർമാൻ രാജിവെക്കണമെന്ന് ബിജെപി

തൃശൂർ: ഗുരുവായൂരിൽ സിപിഎംന് വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങുന്ന ദേവസ്വം ചെയർമാൻ പ്രൊ: ഡോ വി.വിജയൻ രാജിവെക്കേണ്ടതാണെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. ദേവസ്വം ചെയർമാൻ രാഷ്ട്രീയ പ്രചാരണത്തിൽ പങ്കെടുക്കുന്നത് പദവിയുടെ നിജസ്വഭാവത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു. ജനവിധി ബി.ജെ.പി ക്ക് അനുകൂലമാകുമെന്ന ഭയത്തിൽ സിപിഎം ദേവസ്വം ബോർഡിനെ ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. ഗുരുവായൂരിന്റെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ അധികാരത്തിൽ തുടരാനായി സിപിഎം കുറുക്കുവഴികൾ ഉപയോഗിക്കുന്നുവെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix