Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

തദ്ദേശ തെരഞ്ഞെടുപ്പ്; അവസാന രണ്ടുദിവസം എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നു

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ് ഗുരുവായൂർ നഗരസഭയിൽ എൽഡിഎഫ്. ഗുരുവായൂർ നഗരസഭ രൂപം കൊണ്ട് 30 വർഷത്തിൽ കഴിഞ്ഞ 25 വർഷക്കാലം തുടർച്ചയായി ഭരിക്കുന്നത് ഇടതുമുന്നണിയാണ്. കേരള ജനസംഖ്യയുടെ അത്രത്തോളം വരുന്ന ജനങ്ങൾ ഒരു വർഷം എത്തിചേരുന്നനഗരം എന്ന നിലയിൽ അവരുടെ അടിസ്ഥാന ആവശ്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്ന ഭരിച്ച ഉത്തരവാദിത്വമുള്ള നഗരമായ ഗുരുവായൂരിൽ കേന്ദ്ര സർക്കാരിന്റെ വേണ്ട പിന്തുണ ലഭിക്കാതെയിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ പരിമിതികളെ അതിജീവിച്ചു മികച്ച വികസങ്ങൾ […]
Read more

പാർട്ടിയും ചിഹ്നവും മറന്ന് മലയോര മേഖലയിലെ സിപിഎം സ്ഥാനാർത്ഥികൾ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടം മലയോര മേഖലയായ കൊടുവള്ളിയിലും ഓമശേരിയിലും കനത്ത വാദപ്രതിവാദങ്ങൾക്ക് കൂടി വേദിയാകുന്നു. പതിറ്റാണ്ടുകളായി ഐക്യ ജനാധിപത്യമുന്നണി ഭരിച്ചുകൊണ്ടിരിക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഇത്തവണ ഭരണം പിടിക്കാനുള്ള ഉറച്ച പദ്ധതികളുമായാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിന് നേരിടുന്നത്. എന്നാൽ പല ഡിവിഷനുകളിലും സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ അല്ല എന്നുള്ളതാണ് ഏറെ ചർച്ചയാകുന്നത്. അടിയുറച്ച പാർട്ടി പ്രവർത്തകരും നേതാക്കളുമായ പലരും സ്വതന്ത്ര സാരഥികളായി ഗ്ലാസ് ടേബിൾ ഫാൻ പോലെയുള്ള ഇതര ചിഹ്നങ്ങളിലാണ് മത്സരിക്കുന്നത്. പല സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശപത്രിയുടെ […]
Read more

വോട്ട് ചെയ്യാതിരിക്കരുത്; പൗരധർമ്മം വിനിയോഗിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: വോട്ടവകാശം കൃത്യമായി വിനിയോഗിച്ച് പൗരധർമ്മം നിറവേറ്റണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ ഓർമ്മിപ്പിച്ചു. പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കുർബാന മധ്യേ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്. ആഘോഷങ്ങളുടെ തിരക്കിനിടയിലും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വവും പൗരധർമ്മവും മറക്കരുതെന്നും, വോട്ട് ചെയ്യുക എന്നുള്ളത് ജനാധിപത്യത്തിൻ്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തോടും ഭരണഘടനയോടുമുള്ള ഉത്തരവാദിത്വം കണക്കിലെടുത്ത് ആരും വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ജനാധിപത്യം എന്തെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ നമുക്കുണ്ട്. ഭരണഘടന കാത്തുസൂക്ഷിക്കുന്ന […]
Read more

ഗുരുവായൂർ നഗരസഭയിൽ യുഡിഎഫ് പ്രചാരണം അവസാന ഘട്ടത്തിൽ

തൃശൂർ: ഡിസംബർ 11-നു നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഗുരുവായൂർ നഗരസഭയിൽ യുഡിഎഫ് പ്രചാരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ്. വികസനവാഗ്ദാനങ്ങളും, അടിസ്ഥാന സൗകര്യങ്ങളിലെ മെച്ചപ്പെടുത്തലുമാണ് മുന്നണി പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങൾ. ടൗൺഷിപ്പ് ആയിരുന്ന ഗുരുവായൂർ, മുനിസിപ്പാലിറ്റിയായി രൂപം കൊണ്ട് 30 വർഷമായി. 1995-ൽ ആദ്യ നഗരസഭ കൗൺസിലിൽ വൻ ഭൂരിപക്ഷത്തോടെ കൂടി ഐക്യ ജനാധിപത്യമുന്നണി (യുഡിഎഫ്) അധികാരത്തിൽ വന്നു. പിന്നീട് 25 വർഷക്കാലം ഭരിച്ചത് ഇടതുമുന്നണിയായിരുന്നു. ഗുരുവായൂരിന്റെ സമഗ്രവികസനം നടപ്പിലാക്കുന്നതിന് കരുത്തും കർമ്മശേഷിയും ഉള്ള മികച്ച […]
Read more

എൽഡിഎഫ്- ജനകീയ വികസന മുന്നണിക്ക് പിന്തുണ; കേരള പ്രവാസി സംഘം പരപ്പനങ്ങാടിയിൽ പ്രചാരണ ജാഥ നടത്തി

മലപ്പുറം: കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് കമ്മിറ്റി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് – ജനകീയ വികസന മുന്നണി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. പുത്തൻ പീടിക ഡിവിഷനിൽ നിന്ന് ആരംഭിച്ച ജാഥ കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തെക്കെപ്പാട്ട് ലത്തീഫ് ഉദ്ഘാടനം ചെയ്തു.സിപിഐ(എം) തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മിറ്റി അംഗം കെ. ജയചന്ദ്രൻ, ഡിവിഷൻ 29 ലെ സ്ഥാനാർഥി കേലച്ചൻ കണ്ടി […]
Read more

പോർക്കുളം പഞ്ചായത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി നടന്നു

തൃശ്ശൂർ: പോർക്കുളം പഞ്ചായത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും പാറേമ്പാടം സെൻററിൽ നടന്നു. സിപിഐഎം ജില്ലാ കമ്മറ്റി അംഗം സഖാവ് ടി. ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷം പഞ്ചായത്തിൽ നടപ്പാക്കിയ പ്രധാന വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പൊതുസമ്മേളനത്തിൽ വിശദീകരിച്ചു. തുടർന്ന് സ്ഥാനാർത്ഥികളെ ആദരിച്ചു. ജനക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലും അടിസ്ഥാന സൗകര്യ വികസനവും എൽഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളായി പരിപാടിയിൽ ചൂണ്ടിക്കാട്ടി. പ്രവർത്തകരും നാട്ടുകാരും വലിയ തോതിൽ പങ്കെടുത്ത റാലി തിരഞ്ഞെടുപ്പ് ആവേശം ഉയർത്തിയതായി പ്രദേശത്ത് […]
Read more

തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് മാർച്ച്‌ നടത്തി

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി മൻസൂർ ആശുപത്രിക്ക് സമീപം വരെ കണ്ണൂർ റേഞ്ച് ഡിഐജി ശ്രീ. യതീഷ് ചന്ദ്ര .ജി.എച്ച് ഐപിഎസ്, കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്ഡി ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി. കാസറഗോഡ് എഎസ്‌പി ഡോ. നന്ദഗോപൻ എം ഐപിഎസ്, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുരേഷ് ബാബു ഹോസ്‌ദുർഗ് ഇൻസ്പെക്‌ടർ അനൂപ് കുമാർ ഇ, ചന്തേര […]
Read more

പനത്തടി പഞ്ചായത്ത് 8-ാം വാർഡ് എൻഡിഎ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

കാസർഗോഡ്: പനത്തടി പഞ്ചായത്ത് 8-ാം വാർഡിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പതിക ബിജെപി മണ്ഡലം കമ്മറ്റിയംഗം പി ഗണേശൻ നായക്കിന് നൽകി ജില്ലാ കമ്മറ്റിയംഗവും, പഞ്ചായത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പി രാമചന്ദ്ര സറളായ പുറത്തിറക്കി. വാർഡിൽ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാർഡ് സ്ഥാനാർത്ഥി എം ഷിബു, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ പി കൃഷ്ണകുമാർ, കോഡിനേറ്റർ എം.കെ സുരേഷ്, വാർഡ് ഇൻചാർജ്ജ് എം ദാമു, എം […]
Read more

ഈസ്റ്റ് എളേരി പഞ്ചായത്തിൽ എൽഡിഎഫ് റാലി നടത്തി

കാസർഗോഡ് : എൽഡിഎഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചിറ്റാരിക്കാലിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജോബ് കവിയിൽ അധ്യക്ഷനായി. കെ പി മോഹനൻ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു അബ്രഹാം, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് പുതിയപുരയിൽ, കെ പി സഹദേവൻ, എ അപ്പുക്കുട്ടൻ, ജോസ് പതാലിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കവിത […]
Read more

പാനൂർ മേഖലയിൽ പ്രഭാത നടത്തവുമായി യുഡിഎഫ്

കണ്ണൂർ: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ നേരിൽ കാണാൻ അതിരാവിലെ തന്നെ പ്രഭാത നടത്തവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. പാനൂർ മേഖലയിലാണ് ഇത്തരം പ്രഭാത നടത്തം സംഘടിപ്പിച്ചത്. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രഭാത നടത്തത്തിൽ നൂറു കണക്കിനാളുകൾ പങ്കാളികളായി. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു യൂത്ത് കോൺഗ്രസ് അഖിലേന്ത്യജനറൽ സെക്രട്ടറി വി കെ ഷിബിന, എംഎസ്എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ്, സി.പുരുഷമാസ്റ്റർ, കെ പി ശ്രീവൽസൻമാസ്റ്റർ എന്നിവർ സ്ഥാനാർഥികളോടൊപ്പം ഉണ്ടായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix