കാസർഗോഡ് : നൂറ് കണക്കിനു പ്രവർത്തകരെ അണി നിരത്തി വെള്ളരിക്കുണ്ടിൽ ബളാൽ മണ്ഡലം യു ഡി എഫ് കമ്മറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതു യോഗവും സംഘടിപ്പിച്ചു.കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി. സി. വിഷ്ണു നാഥ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
ബളാൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസൽ. കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം, ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, കെപി സിസി അംഗം മീനാക്ഷി ബാലകൃഷൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, മുസ്ലിം ലീഗ് നേതാവ് റഷീദ് കല്ലൻചിറ, ജോസ് വടക്കേപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. 17 വാർഡു കളിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെയും പി. സി. വിഷ്ണുനാഥ് ഷാൾ അണിയിച്ചു.






