Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു. സ്ഥാനാർത്ഥിയും പ്രവർത്തകരും കാറിൽ നിന്നം ഇറങ്ങി ഓടി രക്ഷപ്പെട്ടു ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അതിരപ്പിള്ളി ഡി വിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ജുവിൻ കല്ലേലിയും പ്രവർത്തകരും സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കാട്ടാനകൾ തടഞ്ഞത്. കാറിൽ നിന്നം ഇറങ്ങി ഓടുന്നതിനിടയിൽ മുൻ പഞ്ചായത്ത് മെമ്പർ കെ എം പോൾസൻ കുറ്റിപുഴക്കാരന് പരിക്കേറ്റു. പോൾസനെ മലക്കപ്പാറ എസ്റ്റേറ്റ് ആശൂപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30 നാണ് സംഭവം ഉണ്ടായത് […]
Read more

എൻഡിഎ സ്ഥാനാർത്ഥിക്ക് സ്വീകരണം

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീ നമ്പിടി നാരായണന് സ്വീകരണം. കോഴിക്കോട് കണ്ണഞ്ചേരി പാലാട്ട് ശ്രീ ബാലസുബ്രഹ്മണ്യ ഗണപതി ക്ഷേത്ര പരിസരത്ത് വെച്ച് വൈകീട്ട് 7 മണിക്കായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത്. ‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വിജയ പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം കേരള സർക്കാരിന്റെയും ഒപ്പം കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന ഇടത് മുന്നണിയുടെയും അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും അവിശുദ്ധ ഭരണത്തെ രൂക്ഷമായി വിമർശിച്ചതോടൊപ്പം, കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ […]
Read more

നന്മയുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

തൃശ്ശൂർ: സദാചാരനിഷ്ഠയും സമത്വവും സാഹോദര്യമുള്ളവരും ജനകീയ പ്രശ്‌നങ്ങളില്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്നും വിശ്വാസിസമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ജനാധിപത്യത്തില്‍ പൗരന്മാരുടെ സുപ്രധാന കടമയാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത്. ഒരൊറ്റ വോട്ടും നഷ്ടപ്പെടുത്തരുത്. വോട്ടു ചെയ്താല്‍ മാത്രംപോരാ, മറ്റുള്ളവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണം. രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളുടെയും വൈദികരുടെയും സന്യസ്തരുടെയും പ്രതിനിധികളടങ്ങിയ സദസിനെ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്  കലാശക്കൊട്ട് ഇന്ന് വൈകിട്ട്; നാളെ നിശ്ശബ്ദ പ്രചാരണം

കോട്ടയം: കേരളത്തിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി ആഴ്ചകൾ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് വൈകിട്ട് ആറിനു കലാശക്കൊട്ട്.  പരസ്യ പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു മുന്നണികളും. രാഷ്ട്രിയ പാർട്ടിക്കൾ തമ്മിൽ സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും, പോലീസിന്റെയും നിരീക്ഷണം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ ഏഴു  മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പതിമുന്നിന് ആണ് വോട്ടെണ്ണൽ. മുന്നണികൾ തമ്മിൽ ആരോപണ  പ്രത്യാരോപണങ്ങളും ഒന്നിനു പിന്നാലെ എത്തിയ വിവാദങ്ങളും […]
Read more

കിനാനൂർ കരിന്തളം പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി

കാസർഗോഡ്: യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് സ്ഥാനാർത്ഥി പര്യടനത്തിന് പരപ്പയിൽ തുടക്കമായി. പര്യടനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ താജുദ്ദീൻ കമ്മാടം അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ മനോജ് തോമസ് സ്വാഗതം പറഞ്ഞു. നേതാക്കളായ ബി പി പ്രദീപൻ,സി വി ഭാവനൻ, മുസ്‌തഫ തായന്നൂർ, കാർത്തികേയൻ പെരിയ, കെ പി ബാലകൃഷ്‌ണൻ, സി വി ഗോപകുമാർ, എൻ വിജയൻ തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർത്ഥികളായ സുന്ദരൻ ഒറള, സ്റ്റിമ്മി […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്നും നാളെയും

മലപ്പുറം: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് (സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമടങ്ങിയ ബാലറ്റ് പേപ്പർ വോട്ടിങ് യന്ത്രങ്ങളില്‍ പതിയ്ക്കുന്ന പ്രക്രിയ) ഇന്നും നാളെയും (ഡിസംബര്‍ ഏഴ്, എട്ട് ) ജില്ലയിലെ വിവിധ വോട്ടിങ് യന്ത്രങ്ങളുടെ വിതരണ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയില്‍ ആകെ 27 സ്വീകരണ വിതരണ-കേന്ദ്രങ്ങള്‍ ആണുള്ളത്. ഓരോയിടത്തേക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. ത്രിതല പഞ്ചായത്ത് തലത്തില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കായി […]
Read more

മടവൂരിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട് : അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മടവൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക ആർ ജെ.ഡി നേതാവ് സലീം മടവൂർ പ്രകാശനം ചെയ്തു. വയോജന ക്ഷേമം, ഭിന്നശേഷി സൗഹൃദ ഗ്രാമം, ലൈഫ് ഭവനം, വീട് പുനരുദ്ധാരണം, ജൽ ജീവൻ കുടിവെള്ള പദ്ധതികൾ, കുടുംബശ്രീശാക്തീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം, തെരുവ് നായ ശല്യം തടയൽ, മടവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തൽ , ഹോമിയോ – യുനാനി – ആയുർവേദ – ആശുപത്രികളിൽ ചികിത്സാ സൗകര്യം […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സമസ്ത മദ്റസകള്‍ക്ക് അവധി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ ഒമ്പതിനും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 11നും സമസ്തക്ക് കീഴിലുള്ള മദ്റസകള്‍ക്കും അല്‍ബിര്‍റ്, അസ്മി, സി.എസ്.ഡബ്ല്യു.സി, എസ്.എന്‍.ഇ.സി, ഇ-ലേണിങ് മദ്റസ എന്നീ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട ഓഫിസുകള്‍ക്കും അവധിയാകുമെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന് കടുപ്പമേറും, ശബ്ദ നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കലക്ടർ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളില്‍ ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍. പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിന് മുകളിലുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങള്‍ എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ സമയപരിധിയ്ക്ക് മുന്‍പോ ശേഷമോ ഉള്ള അനൗണ്‍സ്മെന്റുകള്‍ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ […]
Read more

തിരൂർ നഗരസഭാ ഇടതു മുന്നണി പ്രകടനപത്രിക പ്രകാശനം ചെയ്തു

മലപ്പുറം: തിരൂർ മുനിസിപ്പാലിറ്റി നിർദ്ദിഷ്ട മാസ്റ്റർ പ്ലാൻ സമഗ്രമാക്കി സർക്കാരിന്റെ അംഗീകാരം നടപ്പിലാക്കുമെന്നും. തിരൂർ നഗരത്തിലെ തിരക്കേറിയ പ്രധാന ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മേൽൽപ്പാലങ്ങളും അണ്ടർ പാസ്സേജുകളും നിർമിക്കുമെന്നും തിരൂർ താഴെപാലം സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമായി നവീകരിക്കുമെന്നതടക്കമുള്ള പദ്ധതികൾ വെച്ച് നഗരസഭാ ഇടതു മുന്നണി പ്രകടനപത്രിക പ്രകാശനം ചെയ്തു. തിരൂർ നഗരത്തിൻ്റെ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയുന്ന വികസന പരിപ്രേക്ഷ്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരൂർ മുൻസിപ്പൽ കമ്മിറ്റി ഈ പ്രകടനപത്രികയിൽ ബഹുജനങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കുന്നതെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix