സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: lok sabha electin 2024

ഉപതിരഞ്ഞെടുപ്പില്‍ വാടി തളരുന്ന താമര;ഇന്‍ഡ്യാ സഖ്യം തിളിങ്ങി

രാജേഷ് തില്ലങ്കേരി ഉപതിരഞ്ഞെടുപ്പ് നടന്ന 13 അംസബ്ലി സീറ്റില്‍ 11 സീറ്റുകള്‍ നേടിയ ഇന്‍ഡ്യാ മുന്നണി ബി ജെ പി യെ ഞെട്ടിച്ചിരിക്കയാണ്. ബി ജെ പിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ സ്വീകാര്യതയുണ്ടായിരുന്നിടത്തുപോലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.പശ്ചിമബംഗാളിലും, ഹിമാചല്‍ പ്രദേശിലും ബി ജെ പിക്കുണ്ടായ നഷ്ടം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. പശ്ചിമബംഗാളില്‍ ബി ജെ പിയില്‍ നിന്നും രാജിവച്ച മൂന്ന് മുന്‍ എം എല്‍ എമാരും ടി എം സി ടിക്കറ്റല്‍ വിജയിച്ചുകയറി. നാല് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് […]
Read more

ഉപതിരഞ്ഞെടുപ്പില്‍ തിളങ്ങി ഇന്‍ഡ്യ മുന്നണി;നിറം മങ്ങി ബിജെപി

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന് മുന്നേറ്റം.ഹിമാചല്‍ പ്രദേശില്‍ ഡെഹ്‌റയില്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കമലേഷ് താക്കൂര്‍ വിജയിച്ചു.പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ എഎപി സ്ഥാനാര്‍ത്ഥി മോഹിന്ദര്‍ ഭഗവത് വിജയിച്ചു.ഒമ്പതിടത്ത് ഇന്‍ഡ്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുമുണ്ട്. രണ്ടിടത്ത് മാത്രമാണ് ബിജെപി മുന്നിലുള്ളത്. ഹിമാചല്‍ പ്രദേശില്‍ ഇനി രണ്ടിടത്തെ ഫലമാണ് പുറത്തുവരാനുള്ളത്.ഒരിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുകയാണ്. പശ്ചിമബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് […]
Read more

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

ദില്ലി: ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെന്‍റില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്‌ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്.
Read more

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് 11 മണിയോടെ

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടുതല്‍ കനക്കും. ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നാണ് വിവരം. ഇന്ത്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്. രണ്ട് സ്വതന്ത്ര എംപിമാരടക്കം ആകെ ഏഴുപേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്‌സഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ […]
Read more

ഇപി ജയരാജനെതിരെ തിരിയാൻ സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങൾക്ക് പിന്നാലെ ഇപി ജയരാജനെതിരെ സിപിഎമ്മിൽ പടയൊരുക്കം. തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റികളിലും ഇപിക്കെതിരെ നിശിത വിമര്‍ശനമാണ് ഉയരുന്നത്. ഇടതുമുന്നണി കൺവീനറുടെ ബിജെപി ബന്ധ വിവാദത്തിൽ ഗൗരവമായ പരിശോധന നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇടഞ്ഞും ഇടക്കാലത്ത് ഇണങ്ങിയും ഇപിക്ക് പാര്‍ട്ടിയിൽ തനിവഴിയായിട്ട് കാലം കുറെയായി. എംവി ഗോവിന്ദൻ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തത് മുതലിങ്ങോട്ട് […]
Read more

ചായ സത്കാരത്തിൽ ഒന്നിച്ച് മുഖ്യമന്ത്രിയും ഗവർണറും

തിരുവനന്തപുരം: മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് ഒന്നിച്ച് സർക്കാരും ഗവർണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.മന്ത്രി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്ഭവനിൽ നടന്ന ചായ സത്കാരത്തിൽ നിന്നാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത് […]
Read more

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്

ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമോ എന്നത് തന്നെയാണ് പ്രധാന ചര്‍ച്ച.രാഹുല്‍ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിന്‍റെ മേല്‍വിലാസം മാറില്ലെന്നത് സര്‍പ്രൈസായി.പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്‍റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും.എന്നാല്‍, കുടുംബ വാഴ്ചയെന്ന വിമര്‍ശനവും എതിരാളികളില്‍ നിന്ന് ശക്തമാകും. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്.വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 […]
Read more

മോദിക്ക് ശേഷം നിര്‍മല സീതാരാമനോ ?

ഓഖി ദുരന്തത്തില്‍ ആര്‍ത്തലച്ച് കലങ്ങിമറിഞ്ഞ കടപ്പുറത്തിന്റെ, ഇരമ്പിമറിഞ്ഞ മനുഷ്യമനസ്സുകളില്‍ സ്വാന്തനമായി പടര്‍ന്ന സാന്ത്വനത്തിന്റെ വാക്ക്, മനുഷ്യത്വത്തിന്റെ മാതൃക… കേവലം, തിരഞ്ഞെടുപ്പുകളുടെ നിറംമുക്കിയ മഷിയില്‍ ജയിച്ചു കയറി അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ അസ്തിത്വമുറപ്പിച്ച മുഖംമൂടിയില്ലാത്ത വ്യക്തിത്വം, സ്‌നേഹത്തിന്റെ മാര്‍ഗത്തില്‍ മാനവഹൃദയങ്ങളെ ജയിച്ചു കീഴടക്കിയ കാരുണ്യത്തിന്റെ പ്രതീകം, പേരുപോലെ നിര്‍മലമായ സ്‌നേഹത്തിന്റെ മാതൃക… നിര്‍മല സീതാരാമന്‍. മോദി മന്ത്രിസഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യം, ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച മറ്റൊരു വനിത, ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനമന്ത്രി, നിര്‍മ്മല സീതാരാമന്‍ […]
Read more

റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും

ദില്ലി:രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ? അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം തെളിയും. ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നതിനാല്‍ ചെവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ വരും. രാഹുല്‍ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയതോടെ റായ്ബറേലിക്ക് […]
Read more

ധാർഷ്ട്യം പരാജയകാരണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാർട്ടിയിൽ വിമർശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ വിമർശിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല, മന്ത്രിമാർക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളിൽ മതമേധാവികൾക്ക് അമിത […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.