വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി; സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം
ന്യൂഡൽഹി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുന്ന കത്തും കേന്ദ്രം അയച്ചിട്ടുണ്ട്. യുദ്ധകാലത്തിന് മുൻപുള്ള നിലപാട് പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടർന്നും ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമായി ലഭിക്കുന്ന സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം മുൻപ് വെട്ടിക്കുറച്ചിരുന്നു. ഒരു കുടുംബത്തിന് വർഷത്തിൽ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം […]
Read more