Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MaharajasCollege

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ ആവശ്യം കോടതി തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന ഹർജിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. ജഡ്ജി കെ.കെ. ബാലകൃഷ്ണന്റേതാണ് നടപടി. മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും കോടതിയിൽ പ്രവേശനം അനുവദിക്കരുതെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. വിചാരണ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങളുടെ അവകാശമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് […]
Read more

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസ് തുറന്ന കോടതിയിൽ തന്നെ വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ സാക്ഷികൾ മഹാരാജാസ് കോളേജിലെ വിദ്യാർഥികളാണെന്ന പ്രതികളുടെ വാദവും […]
Read more

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ 323-ാം വകുപ്പ് കൂടി ചുമത്തും

കൊച്ചി: മഹാരാജാസ് കോളേജിലെ മുൻ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 323-ാം വകുപ്പ് കൂടി ചുമത്തണമെന്ന ആവശ്യവുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ബോധപൂർവം പരിക്കേൽപ്പിക്കൽ എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും. അഭിമന്യുവിനെ മർദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് […]
Read more

മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം; മുൻ വിദ്യാർത്ഥി കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. അങ്കമാലി സ്വദേശി ആൻസ്റ്റനാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ ഹോസ്റ്റലിലെത്തിയ പ്രതി എട്ട് കട്ടിലുകൾ പിക്കപ്പ് വാനിൽ കെട്ടിവെച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. മൊബൈൽ ആപ്പ് വഴി വാഹനം ബുക്ക് ചെയ്താണ് കട്ടിലുകൾ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ, “മൂട്ടയെ കൊല്ലാൻ മരുന്നടിക്കാനായി അങ്കമാലിയിലേക്ക് കൊണ്ടുപോകുന്നതാണ്” എന്നായിരുന്നു പ്രതിയുടെ മറുപടി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix