ബീറ്റിംഗ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുത്തില്ല; രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും വിമർശിച്ച് ബിജെപി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനച്ചടങ്ങായ ബീറ്റിംഗ് റിട്രീറ്റിൽ പങ്കെടുക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ബിജെപി രൂക്ഷമായി വിമർശിച്ചു. ഇരുവരും സൈന്യത്തെയും ഭരണഘടനയെയും അപമാനിച്ചുവെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. നിരന്തരം ഇത്തരത്തിൽ അപമാനപരമായ സമീപനം സ്വീകരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും രാഷ്ട്രീയ ഐഡന്റിറ്റിയെന്ന് ബിജെപി വക്താവ് ഷഹസാദ് പൂനെവാല പ്രതികരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ബീറ്റിംഗ് റിട്രീറ്റ് ഇന്നലെയായിരുന്നു. ഡൽഹിയിലെ വിജയ് ചൗക്കിൽ നടന്ന ചടങ്ങിന് സായുധ സേനകളുടെ പരമോന്നത കമാൻഡറായ […]
Read more

