Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Manipur conflict

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബോംബാക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു

ഇംഫാൽ: ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. ബോംബാക്രമണത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഇംഫാൽ വീണ്ടും സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് വംശീയ സംഘർഷം നിയന്ത്രിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നാരോപിച്ച് ജനരോഷം ഉയരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെതേയ് സംഘടനയായ ‘കോക്കോമി’യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്ങിന്റെ വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് ചിതറിച്ചു. കുഞ്ഞുങ്ങളുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ അത്തരമൊരു അന്വേഷണം […]
Read more

മണിപ്പൂരിൽ വീണ്ടും സംഘർഷം; 20 നാഗ യുവാക്കളെ കുക്കികൾ കടത്തികൊണ്ട് പോയതായി റിപ്പോർട്ട്

ഇംഫാൽ: മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിറ്റാൻ പ്രദേശത്താണ് പുതിയ ഏറ്റുമുട്ടൽ ഉണ്ടായത്. 20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് ഈ ആരോപണം ഉയർത്തിയത്. യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാഗാ വിഭാഗം പ്രതിഷേധം ആരംഭിച്ചു. പിന്നീട് പ്രതിഷേധം അക്രമാസക്തമാവുകയും മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന […]
Read more

മണിപ്പൂർ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

ഇംഫാൽ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂൽ ജില്ലയിൽ സ്ഥിതി നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്ന സാഹചര്യമുണ്ടായാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഉഖ്രൂൽ പ്രദേശം ഇപ്പോൾ ശാന്തമാവുകയാണ്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുക്കികളും നാഗകളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിലാണ് സംഘർഷം രൂക്ഷമായത്. ഇതിൽ ഇരുവിഭാഗങ്ങളുടേതായി അമ്പതോളം വീടുകൾക്ക് തീയിട്ടതായാണ് വിവരം. അക്രമം നിയന്ത്രിക്കുന്നതിനായി ജില്ലയിൽ […]
Read more

ബിരേൻ സിങിന്റെ രാജി; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി

ഇംഫാല്‍: മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. ഡല്‍ഹിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബിരേന്‍ സിങ് രാജിക്കത്ത് നല്‍കിയത്. കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് ബിരേന്‍ സിങിന്റെ രാജി. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബീരേന്‍ സിങ്ങിന്റെ രാജിയ്ക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ബിജെപി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix