പ്രസവശേഷം പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി; സംഭവം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ
ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ പരാതി. പ്രസവശേഷം ഗർഭപാത്രത്തിൽ പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്നാണ് ചാവക്കാട് സ്വദേശിനിയായ ഫാത്തിമത്തുൽ ഷറഫിയയുടെ ആരോപണം. എന്നാൽ പരാതി തള്ളി ഡോക്ടർ രംഗത്തെത്തി. പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ആരോപണം ഉന്നയിച്ചതെന്നുമാണ് ഡോക്ടറുടെ പ്രത്യാരോപണം. ഓഗസ്റ്റ് 19നായിരുന്നു ഷറഫിയയുടെ സാധാരണ പ്രസവം. പ്രസവത്തിനുശേഷം രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഗർഭപാത്രത്തിൽ തുന്നലിട്ടിരുന്നു. ഇതിനിടെ പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്ന് നിരന്തരമായ […]
Read more