Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: meta

ത്രെഡ്സില്‍ ഡയറക്ട് മെസേജിംങ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ന്യൂയോര്‍ക്ക്: ത്രെഡ്സില്‍ ഡയറക്റ്റ് മെസ്സേജിംഗ് സൗകര്യം അവതരിപ്പിച്ച് മെറ്റ. 2023-ല്‍ ത്രെഡ്സ് പുറത്തിറങ്ങിയതുമുതല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നായിരുന്നു ഇത്. ഈ മാസം മുതല്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ത്രെഡ്സ് ആപ്പിനുള്ളില്‍ നിന്ന് നേരിട്ട് സ്വകാര്യമായി സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. സ്വകാര്യ സംഭാഷണങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമിലേക്ക് മാറേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. പ്രാരംഭ ഘട്ടത്തില്‍ അടിസ്ഥാനപരമായ ഡിഎം പ്രവര്‍ത്തനങ്ങള്‍ മാത്രമേ ത്രെഡ്സില്‍ ലഭ്യമാകൂ. ഉപയോക്താക്കള്‍ക്ക് പരസ്പരം ചാറ്റുകള്‍ ആരംഭിക്കാനും, ഇമോജികള്‍ ഉപയോഗിച്ച് പ്രതികരിക്കാനും, സംഭാഷണങ്ങള്‍ മ്യൂട്ട് […]
Read more

ഫേസ്ബുക്കിനും മെസ്സഞ്ചറിനും സുരക്ഷ കൂടും

ഫേസ്ബുക് മെസ്സഞ്ചർ പ്ലാറ്റ്‌ഫോമുകൾക്ക് സുരക്ഷ വർധിപ്പിക്കാനൊരുങ്ങി മെറ്റ. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കാനായി പാസ്കീ കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. പാസ് വേഡിന് പകരമായി ഫിംഗർ പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ബയോമെട്രിക് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലോഗിന്‍ ചെയ്യാനായി സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷനാണ് പാസ്കീ. ഐ.ഒ.എസ് , ആൻഡ്രോയിഡ് ഫോണുകളിൽ ഫേസ്‌ബുക്കിന് ഉടൻ പാസ്‌കീകൾ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പാസ്‍വേഡുകളെ അപേക്ഷിച്ച് പാസ്‌കീകൾ കൂടുതൽ സുരക്ഷിതമാണ്. ഫിഷിംഗ്‌ , ഹാക്കിങ് തുടങ്ങിയ സൈബർ ക്രൈമുകൾ തടയാനും സാധിക്കും. മറ്റുള്ളവർക്ക് […]
Read more

പൗരന്മാരോട് വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന നിര്‍ദേശവുമായി ഇറാന്‍

ടെഹ്രാന്‍: പൗരന്മാരോട് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ഇറാനിയന്‍ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.ഇസ്രയേലിലേക്ക് അയയ്ക്കുന്നതിനായി ഉപയോക്തൃ വിവരങ്ങള്‍ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് ശേഖരിച്ചുവെന്ന് ആരോപിച്ചാണ് നിര്‍ദേശം. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആളുകളോട് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വാട്ട്സ്ആപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. അതേസമയം, സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി. ‘ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ഏറ്റവും ആവശ്യമുള്ള സമയത്ത്, ആപ്പ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതിനായി കണ്ടെത്തിയ ഒരു ഒഴിവുകഴിവായിരിക്കും ഇതെന്നാണ് മെറ്റയുടെ പ്രതികരണം. ‘നിങ്ങളുടെ […]
Read more

രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

മാധ്യമങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോർത്തി നൽകിയെന്ന് ആരോപിച്ച് മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് നടപടി നേരിടേണ്ടി വരുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരോട് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്പനി നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്.
Read more

സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാം; പുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ചാറ്റുകള്‍ കൂടുതല്‍ ആസ്വാദ്യമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പായ്ക്കും, ക്വിക്കര്‍ റിയാക്ഷനുകളും ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ് പുതുമയോടെ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വീഡിയോയോയും ഫോട്ടോയും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഫില്‍ട്ടറുകൾക്കും ഇഫക്ടുകൾക്കും പുറമെ 30പുതിയ ബാക്ക്ഗ്രൗണ്ടുകളും ഉള്‍പ്പെടും. സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാവുന്ന ഓപ്ഷന്‍, സ്റ്റിക്കര്‍ പാക്കുകള്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകുന്ന ഫീച്ചര്‍, മെസേജില്‍ […]
Read more

വാട്സ്ആപ്പില്‍ ഇതാ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി

മെറ്റ കമ്പനിയുടെ വാട്‌സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമിന് സമാനമായ രണ്ട് ഫീച്ചറുകളാണ് വാട്സ്ആപ്പിലും ഒരുക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ലൈക്ക് ചെയ്യുകയും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യുന്നതിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും. സ്റ്റാസുകള്‍ക്ക് ലൈയ്ക്ക് ചെയ്യുന്നത് കൂടാതെ പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യാം. ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ് പ്രൈവറ്റ് മെന്‍ഷന്‍. നമ്മള്‍ ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി […]
Read more
Advertisement
WhiteswanTV Footer