ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന പ്രചാരണം വ്യാജം, 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെഗറ്റീവ്
ദില്ലി: ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി (H5N1 Avian Influenza) സ്ഥിരീകരിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാന രോഗലക്ഷണങ്ങളുമായി കണ്ട 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെഗറ്റീവാണ്, ആരോഗ്യനില തൃപ്‌തികരമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് യുവാവിനെ ഡിസ്‌ചാർജ് ചെയ്‌തതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. ഇന്ത്യയില്‍ മനുഷ്യരില്‍ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് പിഐബി ഫാക്‌ട് ചെക്കിന്‍റെ എക്‌സ് പോസ്റ്റില്‍ വിശദീകരിക്കുന്നു. ഇന്ത്യയില്‍ മനുഷ്യനില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് എന്നുപറഞ്ഞായിരുന്നു ഇന്നലെ […]
Read more

