Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MoneyLaundering

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; കുവൈത്തിൽ 11 എക്സ്ചേഞ്ച് കമ്പനികൾക്ക് വിലക്ക്

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നത് തടയൽ തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 11 എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം കുവൈത്ത് അധികൃതർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇടത്തരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. നിയമവിരുദ്ധവും സംശയാസ്പദവുമായ സാമ്പത്തിക ഇടപാടുകൾ തടയുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരം സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഷ്കരിക്കുന്നതുവരെ കമ്പനികൾക്ക് വിലക്ക് തുടരും. ഘട്ടംഘട്ടമായാണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. […]
Read more

ഹൈറിച്ച് തട്ടിപ്പ്; കെ.ഡി. പ്രതാപന് നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതി കെ.ഡി. പ്രതാപന് അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കുമ്പോൾ പിഎംഎൽഎയിലെ വകുപ്പ് 45 പ്രകാരമുള്ള നിർബന്ധിത വ്യവസ്ഥകൾ പ്രത്യേക കോടതി പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. പ്രതാപന്റെ ജാമ്യാപേക്ഷ ഇരുഭാഗത്തിന്റെയും വാദം കേട്ട് 60 ദിവസത്തിനകം വീണ്ടും പരിഗണിക്കാനും ഹൈക്കോടതി പ്രത്യേക കോടതിക്ക് നിർദേശം നൽകി. അതേസമയം, പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രതാപന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. […]
Read more

വിവാദങ്ങൾക്കിടെ മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ഇഡി ചോദ്യം ചെയ്തു

കോഴിക്കോട്: വിവാദങ്ങൾക്കിടെ ഇഡി സംഘം കോഴിക്കോടെത്തി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു. മുഹമ്മദ് ഫെബീഷിനെയാണ് ഇന്നലെ കോഴിക്കോട് വെച്ച് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് പിന്നാലെ ഫെബീഷിന്റെ ബാങ്ക് ലോക്കർ ഇഡി സീൽ ചെയ്തു. ലോക്കറിൽ 50 പവനിലധികം സ്വർണവും പണവും ഉണ്ടായിരുന്നതായാണ് വിവരം. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇഡി ചോദിച്ചപ്പോൾ സഹോദരിയുടെ സ്വർണമാണെന്നാണ് ഫെബീഷ് മറുപടി നൽകിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ […]
Read more

അവയവക്കടത്തിലെ കള്ളപ്പണക്കേസ്; ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ കൊച്ചി ലേക്‌ഷോർ ആശുപത്രി എംഡിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് നടന്ന അവയവക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix