കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല; പിഎം ശ്രീയെ എതിർത്ത് യൂത്ത് ലീഗ്
ദുബായ്: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ്. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. വെറും കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായല്ല, കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കുന്നതിനുള്ള പദ്ധതിയാണെങ്കിൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി […]
Read more