Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Muslim League

മന്ത്രിമാരുടെ കാര്യത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല; സാദിഖലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: മന്ത്രിമാരുടെ കാര്യത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ലയെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്നും നാളെയുമായി ചര്‍ച്ച നടക്കും. അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം ഹൈക്കമാന്‍ഡ് ആയിരുന്നു നടത്തിയത്. ലീഗ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലയെന്നും തങ്ങള്‍ പറഞ്ഞു. കായുള്ള മരത്തിലെ കല്ലെറിയുവെന്നും എല്ലാവരും ഒറ്റക്കെട്ടായി പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more

അച്ചടക്കലംഘനം;ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സസ്പെന്റ് ചെയ്തു

കോഴിക്കോട്: വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെന്റ് ചെയ്തു. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനും പരസ്യമായി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനുമാണ് ഇടുക്കി ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന നേതൃത്വം ഈ കടുത്ത നടപടി സ്വീകരിച്ചത്.
Read more

മുഖ്യമന്ത്രി ചര്‍ച്ച: ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നൂറ് സീറ്റിനുമുളകിൽ നേടി അധികാരത്തിൽ എത്തിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ്. ഫല പ്രഖ്യാപനം കഴിഞ്ഞു നിമിഷങ്ങൾക്കകം മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിട്ടും ഇതുവരെയും ഒറ്റപേരിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അണികളും ചേരി തിരിഞ്ഞു നേതാക്കൾക്കായി തെരുവുകളിൽ പ്രതിഷേധമാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ അധികാരപ്പെടുത്തി. അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി […]
Read more

മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികളെ തള്ളി ഹസൻ;രൂക്ഷവിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം:മുഖ്യമന്ത്രി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഘടകകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എം.എം. ഹസന്റെ പരാമർശത്തിനെതിരെ ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി രംഗത്ത്. ഹൈക്കമാൻഡ് പ്രതിനിധികൾ ഔദ്യോഗികമായി ക്ഷണിച്ചതനുസരിച്ചാണ് ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചയിൽ പങ്കെടുത്തതെന്നും അല്ലാതെ സ്വമേധയാ കയറിച്ചെന്ന് അഭിപ്രായം പറയുകയല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് വ്യക്തമാക്കിയത് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ്. ഹസൻ പറയുന്നത് കേട്ടാൽ മുസ്ലിം ലീഗ് തിടുക്കപ്പെട്ട് കോൺഗ്രസ് വിഷയങ്ങളിൽ ഇടപെട്ടതുപോലെ തോന്നും. ഇത്തരം പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും […]
Read more

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

എറണാകുളം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുൻപേ കോൺഗ്രസിനുള്ളിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനം കഴിഞ്ഞു ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും തീരുമാനമായില്ല. വി ഡി സതീശനും, കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരക്കായി കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാത്രം ചർച്ചയായിരുന്ന മുഖ്യമന്ത്രിയും കസേരയും അവസാന ഘട്ടത്തിൽ തെരുവിലേക്കും ഇറങ്ങിയിരുന്നു. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുകയാണ് മുസ്ലിം […]
Read more

മുഖ്യമന്ത്രി നിർണ്ണയത്തിൽ ജനഹിതം മാനിക്കണം; ടി.വി. ഇബ്രാഹിം

മലപ്പുറം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും അത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ ജനഹിതം മാനിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും നിയുക്ത എംഎൽഎ ടി.വി. ഇബ്രാഹിം പറഞ്ഞു. ജനഹിതം അട്ടിമറിക്കുന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നത് അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ മുഷിപ്പിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി […]
Read more

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; നാളെ പാണക്കാട്ട് മുസ്ലിം ലീഗിന്റെ നേതൃയോഗം

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ മുസ്ലിം ലീഗ് നേതൃയോഗം ബുധനാഴ്ച ചേരും. രാവിലെ 10 മണിക്ക് പാണക്കാട്ടിലാണ് യോഗം നടക്കുക. ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ പരിഗണിക്കും. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ തീരുമാനമെടുക്കാത്തതിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്നാണ് സൂചന. നേരത്തേ എഐസിസി […]
Read more

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; അടിയന്തര നേതൃയോഗം വിളിച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ഒൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട്ട് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനോട് എങ്ങനെ പ്രതികരിക്കണമെന്നത് ചർച്ച ചെയ്യും. മുഖ്യമന്ത്രിയായി ജനങ്ങൾ അംഗീകരിച്ച നേതാവിനെ തന്നെ പരിഗണിക്കണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. സമവായ സ്ഥാനാർഥിയായി രമേശ് ചെന്നിത്തലയുടെ പേര് വന്നാൽ എതിർപ്പില്ലെങ്കിലും കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമുണ്ടായാൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടാണ് യോഗത്തിൽ […]
Read more

ആഹ്ലാദ പ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല; കോണ്‍ഗ്രസിനെതിരെ കടുത്ത അതൃപ്തിയുമായി ലീഗ്

മലപ്പുറം: വിധി വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത അതൃപ്തിയുമായി മുസ്ലീം ലീഗ്. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി അറിയിക്കുകയാണെന്നും തെരഞ്ഞടുക്കപ്പെട്ട എംഎല്‍എമാരുടെ പരിപാടിയ്ക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നും മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് പറഞ്ഞു. ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണം. ഉണ്ടായിട്ടില്ലെങ്കില്‍ അതിന്റെതായ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഉണ്ടാകും. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; യുഡിഎഫിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജനവിധിക്ക് വിരുദ്ധമായ നിലപാടാണിതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ വിജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഠിനമായ വേനൽ ചൂടിനെ പോലും അവഗണിച്ച് സാധാരണക്കാരായ പ്രവർത്തകർ ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് ഈ വിജയമെന്നും, എന്നാൽ […]
Read more
Advertisement
WhiteswanTV Footer