തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്കും തീരുമാനങ്ങൾക്കുമൊടുവിൽ മന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുസ്ലിം ലീഗിന്റെ ആവശ്യം അംഗീകരിക്കാതെ കോണ്‍ഗ്രസ്.
നിലവിലെ സാഹചര്യത്തില്‍ നാല് മന്ത്രി സ്ഥാനങ്ങള്‍ മാത്രമേ നല്കാന് കഴിയൂ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് കോൺഗ്രസിന്റെ നിലപാട്. നാല് മന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടണമെന്നും കോൺഗ്രസ് ലീഗിനോട് പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം കഴിഞ്ഞു സത്യപ്രതിജ്ഞക്കായുള്ള തയാറെടുപ്പുകൾ നടക്കുമ്പോഴും തർക്കങ്ങൾ ഒഴിയാതെ നിൽക്കുകയാണ് ടീം യുഡിഫ്.






