Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Muslim League

അഴീക്കോട് പിടിക്കും, കൂത്തുപറമ്പിൽ വീഴും, തവനൂരിൽ കടുപ്പം; അധികാരമുറപ്പിച്ച് ലീ​ഗ്

യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വിഡി സതീശനിൽ നിന്ന് തുടങ്ങി രമേശ് ചെന്നിത്തലയിലൂടെ സഞ്ച​രിച്ച് കെസി വേണു​ഗോപാലും കടന്ന് ഇപ്പോൾ പികെ കുഞ്ഞാലിക്കുട്ടിയിൽ വരെ എത്തിനിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. നേതാക്കളും സുന്നി മഹല്ല് ഫെഡറേഷൻ പോലുള്ളവയും കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിക്കസേരയിൽ കാണണമെന്ന് പറയുമ്പോൾ കാര്യമായി അത് തിരുത്താത്ത ലീ​ഗ് ഉള്ളിന്റെയുള്ളിലെങ്കിലും അങ്ങനെ ആ​ഗ്രഹിക്കുന്നുമുണ്ടാകും. ആ അവകാശവാദത്തിന് ലീ​ഗിനെ പ്രാപ്തരാക്കുന്നത് മലബാർ മേഖലയിലുള്ള തങ്ങളുടെ അധിശത്വം തന്നെയാണെന്ന് ഉറപ്പിച്ച് പറയാം. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ലീ​ഗ് ഇല്ലെങ്കിൽ യുഡിഎഫ് […]
Read more

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ നിര്‍ദേശങ്ങളുമായി മുസ്ലീം ലീഗ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പേ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി മുസ്ലീം ലീഗ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വെള്ളിയാഴ്ച ചേര്‍ന്ന മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളാണിത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ പോഷക സംഘടനകള്‍ക്കും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ […]
Read more

മുഖ്യമന്ത്രി പദത്തിനായി മുസ്ലിം ലീഗും കളത്തിൽ

വോട്ടെണ്ണൽ പൂർത്തിയാകാനും ജനവിധി വരാനും ഇനിയും സമയമേറെ ബാക്കിയുണ്ടെങ്കിലും, യുഡിഎഫിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള കടിപിടി ഇതിനോടകം തന്നെ തെരുവിലേക്കെത്തിയിരിക്കുന്നു. ഭരണം ലഭിക്കുമെന്ന അമിതവിശ്വാസത്തിൽ മുന്നണിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന ഈ ഗ്രൂപ്പ് പോര് വെറുമൊരു അധികാരമോഹം എന്നതിലുപരി കേരളത്തിലെ പ്രതിപക്ഷ സംവിധാനത്തിന്റെ ആഭ്യന്തര തകർച്ചയെയാണ് വിരൽചൂണ്ടുന്നത്. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ രൂപപ്പെട്ടിരിക്കുന്ന ത്രികോണ മത്സരം ഇന്ന് ഐക്യജനാധിപത്യ മുന്നണിയെ ഒരു രാഷ്ട്രീയ സർക്കസ് ആയി മാറ്റിയിരിക്കുന്നു. സാധാരണയായി തെരഞ്ഞെടുപ്പിന് ശേഷം മാത്രം […]
Read more

മുഖ്യമന്ത്രി മുസ്ലീം ലീഗില്‍ നിന്നാകട്ടെ എന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല; പിഎംഎ സലാം

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ വീണ്ടും അതൃപ്തിയുമായി മുസ്ലീം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒപ്പം, യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. അത് യുഡിഎഫ് കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അതുവരെയുള്ള ചര്‍ച്ചകളെല്ലാം മുന്നണിയുടെ സല്‍കീര്‍ത്തിക്ക് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

മന്ത്രി സ്ഥാനങ്ങൾ ലീ​ഗിലേക്ക്; കേരളാ കോൺഗ്രസ് ജോസഫ് പുറത്തേക്ക്

ഭരണം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം കോൺഗ്രസ് നേതൃത്വം പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വിജയത്തിന് ശേഷം രൂപപ്പെടാൻ പോകുന്ന അധികാര വീതംവെപ്പും ഗ്രൂപ്പ് വൈര്യങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്. വരാനിരിക്കുന്ന യുഡിഎഫ് സർക്കാരിൽ ഏറ്റവും വലിയ രാഷ്ട്രീയ സംഘർഷത്തിന് വേദിയാകാൻ പോകുന്നത് മുസ്ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ബന്ധമായിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ ജോസഫ് ഗ്രൂപ്പിന് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. […]
Read more

കോണ്‍ഗ്രസുകാര്‍ക്ക് അടിയുണ്ടാക്കാം, പക്ഷേ ലീഗ് തീരുമാനിക്കും മുഖ്യമന്ത്രിയെ; അടിയൊഴുക്കുകള്‍ നിര്‍ണായകം

മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി ആദ്യം പാര്‍ട്ടിക്കകത്തും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തെരുവിലേക്കും പടര്‍ന്ന കോണ്‍ഗ്രസിലെ ചേരിപ്പോരാണല്ലോ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഇന്ന് വരെ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തിരികൊളുത്തിയ വെടിക്കെട്ട് ഇപ്പോള്‍ ഏകദേശം മുന്നണിയിലേക്ക് മൊത്തത്തിലായി ആളിപ്പടര്‍ന്നു കഴിഞ്ഞു. ഓരോ ദിവസവും ഓരോ പുതിയ നേതാക്കളായി വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി രംഗത്തും വരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇങ്ങനെ പാര്‍ട്ടിക്കുള്ളില്‍ കിടന്ന് അടിയുണ്ടാക്കാനേ കഴിയൂ, അവസാനം ഏതെങ്കിലും ഒരാളെ, അത് വിഡി സതീശനോ […]
Read more

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; കടുത്ത അതൃപ്തിയുമായി ലീഗ്

കോഴിക്കോട്: കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന. യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കള്‍ തന്നെയാണ് ഇതെല്ലാം തുടങ്ങിവെച്ചതെന്ന് ലീഗ് വിലയിരുത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഹൈക്കമാന്റ് ഇടപെടല്‍ ആവശ്യപ്പെടാനാണ് ലീഗിന്റെ നീക്കം. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടാണ് പാര്‍ട്ടി എടുക്കുക. കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമാണ് ലീഗിലെ ധാരണ.
Read more

യുഡിഎഫിന് 85ലധികം സീറ്റുകള്‍, മലപ്പുറത്ത് 12ലും ജയം; മുസ്ലീം ലീഗിന്റെ വിലയിരുത്തല്‍

മലപ്പുറം: കേരളത്തില്‍ 85ലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ സീറ്റുകളില്‍ വിജയിക്കും. യുഡിഎഫ് തരംഗമുണ്ടായാല്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നും ലീഗ് നടത്തിയ സര്‍വേയുടെയും ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിനും ശേഷം വിലയിരുത്തി. പാണക്കാട് കുടുംബാംഗങ്ങള്‍ നേരിട്ട് പ്രചാരണം നയിച്ചത് ഗുണം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. താഴേതട്ടില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചു. മലപ്പുറത്ത് ലീഗ് മത്സരിച്ച 12 സീറ്റിലും […]
Read more

എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വിദ്വേഷപ്രസംഗം; വനിതാലീഗ് നേതാവിനെതിരേ തിര. കമ്മിഷന് പരാതി

കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവ് നടത്തിയ വിവാദ പ്രസംഗം ശ്രദ്ധേയമാകുന്നു. മുല്ലേരിയിൽ നടന്ന കുടുംബയോഗത്തിൽ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന, ഷാനവാസ് പാദൂരിനെ ‘മുനാഫിഖ്’ (കപട വിശ്വാസി) എന്ന് വിളിച്ചാണ് ആക്ഷേപമുണ്ടാക്കിയത്. “രാവിലെ ഒരു കൊടിയും, ഉച്ചയ്ക്ക് മറ്റൊരു കൊടിയും, വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് ‘മുനാഫിഖി’യുടെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നത്”, രാഷ്ട്രീയ രംഗത്തെ ഇത്തരത്തിലുള്ള വിദ്വേഷ പരാമർശങ്ങളെതിരെ ശ്രദ്ധ വേണമെന്ന സന്ദേശവും ഫർസാന […]
Read more

എം.കെ. മുനീറിന്റെ കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത തീർത്തു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന ബാധ്യതയാണ് അടച്ചത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് വിവരം. ജപ്തിഭീഷണി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചിരുന്നു. സി.എച്ച്. മുഹമ്മദ് കോയയുടെ വീട് എന്ന നിലയിൽ അറിയപ്പെടുന്ന നടക്കാവിലെ ക്രസന്റ് ഹൗസ് […]
Read more
Advertisement
WhiteswanTV Footer