Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: muslim leauge

കോഴിക്കോട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; മണ്ഡലങ്ങളിലെയും വിവിപാറ്റ് എണ്ണണമെന്ന് ലീഗ്

കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമം നടന്നതായി മുസ്‌ലിം ലീഗ് ആരോപിച്ചു. മുഴുവൻ മണ്ഡലങ്ങളിലെയും വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് രംഗത്തെത്തി. കോഴിക്കോടിലെ പേരാമ്പ്ര സ്‌ട്രോങ് റൂമിനോടു ചേർന്ന മെറ്റീരിയൽ റൂം തുറന്ന സംഭവമാണ് സംശയങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 11.15 മുതൽ 1.50 വരെ മെറ്റീരിയൽ റൂമിനുള്ളിൽ ചില പ്രവർത്തനങ്ങൾ നടന്നതായി സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

യുവജന റാലി വിജയിപ്പിക്കുക കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30ന് നടക്കുന്ന യുവജനറാലി വിജയിപ്പിക്കുവാന്‍ ശാഖാതലത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം ആഹ്വാനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല വാവൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് നസീം പുളിക്കല്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ആര്‍. ശാഖാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനം ജനകീയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശാഖാ പഞ്ചായത്ത് തല ഭാരവാഹികള്‍ ജാഗ്രത കാണിക്കണമെന്നും ഉദ്ഘാടന […]
Read more

ലീഗ് പ്രവർത്തകർ പഞ്ചായത്തിൽ ശുദ്ധീകരണം നടത്തിയ സംഭവം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത്‌ വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു. ഉത്തരേന്ത്യയിൽ ചെയ്യുന്നതുപോലെയുള്ള കാര്യങ്ങളാണ് ലീഗ് ചെയ്തത്. യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോട് ചെയ്ത അനീതി കൂടിയാണിത്. […]
Read more

മുസ്ലിം ലീഗ് ജില്ല പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: മുസ്ലിം ലീഗ് ജില്ല പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രാക്യാപിച്ചു. ജില്ല സെക്രട്ടറി അബ്ദുൽ ഹമീദ് എംഎൽഎ, ഷംസുദ്ദീൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം അഷ്കർ പെരുമുക്ക് അരീക്കോട് പി എ ജബ്ബാർ ഹാജി പൊന്മുണ്ടം: ബഷീർ രണ്ടത്താണി പുത്തനത്താണി: വെട്ടം ആലിക്കോയ വെളിമുക്ക്: ഹനീഫ മൂന്നിയൂർ എടവണ്ണ: കെ ടി അഷ്റഫ് വേങ്ങര: പി കെ അസുലു ഒതുക്കുങ്ങൽ: കെ വി മുഹമ്മദാലി തൃക്കലങ്ങോട് […]
Read more

ലീഗിൽ കൂട്ടയടി;വഴിമുട്ടി സ്ഥാനാർഥി പ്രഖ്യാപനം

മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നിർണയത്തെച്ചൊല്ലി മുസ്ലിം ലീഗിനുള്ളിൽ തർക്കവും കൂട്ടയടിയും . ലീഗിന് ശക്തമായ സ്വാധീനമുള്ള വേങ്ങരയിലും എടയൂർ പഞ്ചായത്തിലുമാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. വേങ്ങരയിലെ കച്ചേരിപ്പടി 20-ാം വാർഡിലെ സ്ഥാനാർഥിയെ ചൊല്ലിയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായ ആളെ സ്ഥാനാർഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മുൻ വാർഡ് മെമ്പർ മതിയെന്ന നിലപാടിലായിരുന്നു മറുവിഭാഗം. തർക്കം രൂക്ഷമായതോടെ യോഗം കൂട്ടയടിയിൽ കലാശിക്കുകയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ പിരിയുകയും ചെയ്തു. എടയൂർ […]
Read more

‘ആദ്യ ഫല സൂചനകൾ ഭരണവിരുദ്ധ വികാരം പ്രതിഭലിപ്പിക്കുന്നത്’; സാദിഖലി തങ്ങൾ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രംഗത്ത്. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഭലിക്കുന്നുണ്ടെന്നും എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. യു ഡി എഫ് വളരെ കെട്ടുറപ്പോടെയാണ് പ്രവ‍ർത്തിച്ചത്. പ്രചരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. […]
Read more

തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്ലിലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. […]
Read more

Recent News

Advertisement
WhiteswanTV Footer