പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൽ പരാതി ലഭിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസംഗം പരിശോധിച്ചുവരുകയാണെന്നും കമ്മിഷൻ അറിയിച്ചു. കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‍ലിംകൾക്കു സ്വത്തു വീതിച്ചു നൽകുമെന്നായിരുന്നു രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്. പരാമർശം വിവാദമായതിനു പിന്നാലെ ഉത്തർപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാനവാക്കുകൾ ആവർത്തിച്ചിരുന്നു. രാജസ്ഥാനിൽ മോദി പറഞ്ഞത്: ‘‘നേരത്തേ ഇവരുടെ സർക്കാരുണ്ടായിരുന്നപ്പോൾ അവർ പറഞ്ഞിരുന്നു മുസ്‌ലിംകൾക്കായിരിക്കും സമ്പത്തിൽ പ്രഥമ പരിഗണന എന്ന് അതിനർഥം ഈ സമ്പത്ത് പിടിച്ചെടുത്ത് കൂടുതൽ കുട്ടികൾ ആർക്കാണോ അവർക്കു […]
Read more

