Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: National

രാഹുൽ ​ഗാന്ധിയുടെ പ്രസംഗം കേട്ടു ഞെട്ടി, പാൽ ബക്കറ്റ് താഴെ വീണു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിഹാർ സ്വദേശി

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് ഞെട്ടിയത് കാരണം ഒരു ബക്കറ്റ് പാൽ നിലത്തു വീണ് നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ബീഹാർ സ്വദേശി രംഗത്ത്. 50 രൂപ വിലയുള്ള പാൽ നിറച്ച ബക്കറ്റ് ആണ് താഴെ വീണതെന്നും 250 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. ഡൽഹിയിലെ കോട്‌ല റോഡിലുള്ള കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചു രാഹുൽ ​ഗാന്ധി നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. സമസ്തിപൂർ ജില്ലയിലെ സോനുപൂർ […]
Read more

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എം എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഒരുമിപ്പിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ 312 ആർ എം എസ് ഓഫിസുകൾ അടച്ചു പൂട്ടേണ്ടിവരും. അതിൽ തന്നെ 12 ഓഫിസുകൾ കേരളത്തിലാണ്. ആർ എം […]
Read more

തിരുപ്പതി ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ചു; മുന്നറിയിപ്പ് നൽകി പൊലീസ്

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്ര സമീപത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച തീർത്ഥാടക സംഘത്തിന് മുന്നറിയിപ്പുമായി പൊലീസ്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകസംഘത്തിനാണ് മുന്നറിയിപ്പ് നൽകിയത്. മുപ്പതോളം വരുന്ന തീർത്ഥാടകസംഘമാണ് മുട്ടബിരിയാണിയുമായി മലകയറിയത്. തിരുമലയിലെ രംഭഗിച്ച ബസ് സ്റ്റാൻഡിൽ എത്തിയ ഇവർ ഒരുമിച്ചിരുന്ന് മുട്ട ബിരിയാണി കഴിക്കാൻ തുടങ്ങി. ഇതോടെ പ്രദേശവാസികൾ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തീർത്ഥാടകസംഘത്തിന് മുന്നറിയിപ്പ് നൽകി വിട്ടയച്ചു. തിരുപ്പതിയിൽ മാംസാഹാരം പ്രവേശിപ്പിക്കുന്നത് അനുവദനീയമല്ല. മദ്യം, പുകവലി പോലുളളവയും അനുവദിക്കില്ല.
Read more

പത്തനംതിട്ട കൂട്ടബലാത്സംഗം; ദേശിയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ദില്ലി: പത്തനംതിട്ട കൂട്ടബലാൽസം​ഗ കേസിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും ഇതിനോടകം നോട്ടീസ് നൽകി. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങൾ കൈമാറാനും നി‍ർദേശം നൽകിയിട്ടുണ്ട്. മാധ്യമവാർത്തകൾ പരി​ഗണിച്ചാണ് നടപടി എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാനുഷിക അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ ദളിത് പെൺകുട്ടി ശിശുക്ഷേമ […]
Read more

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. 2024 ൽ 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണക്കിൽ പറയുന്നു. കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. 2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. […]
Read more

കൊൽക്കത്ത ബലാത്സം​ഗ കൊലയുടെ ശിക്ഷാവിധി ഇന്ന്; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊല്‍ക്കത്ത: ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊലയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന്. വാദം കേട്ടതിനു ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗ കൊലപാതകം. പിജി വിദ്യാര്‍ത്ഥിനിയായ 31കാരിയെ ആര്‍ജി കര്‍ മെഡിക്കല്‍ […]
Read more

മഹാ കുംഭമേളയ്‌ക്കിടെ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണം

പ്രയാഗരാജ്: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് അപകടം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. മൂന്നു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 20 മുതൽ 25 വരെ ടെൻ്റുകൾ അപകടത്തിൽ കത്തി നശിച്ചു. സാഹചര്യംനിയന്ത്രണവിധേയമാണെന്നും അഗ്നിശമന അഗ്നിശമന സേനാംഗങ്ങൾ വേണ്ട വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ടെന്നും അഖാര പൊലീസ് […]
Read more

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട്. രാവിലെ അനുഭവപ്പെട്ട കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ തുടർന്ന് നിരവധി സർവീസുകൾ വൈകി. 26 ട്രെയിൻ സർവീസുകളും വൈകിയാണ് സർവീസ് നടത്തുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാളെയും മറ്റന്നാളും ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ 9 വിമാനത്താവളങ്ങളിലെ സർവീസുകളും മൂടൽ […]
Read more

സിന്ധു നദീതട സംസ്കാരത്തിന്റെ പുരാതന ലിപി വായിക്കുന്നവർക്ക് 8.5 കോടി രൂപ സമ്മാനം: എം കെ സ്റ്റാലിൻ

ചെന്നൈ: സിന്ധു നദീതട സംസ്കാരത്തിന്റെ പുരാതന ലിപി വായിക്കുന്നവർക്ക് പത്ത് ലക്ഷം യുഎസ് ഡോളർ (ഏകദേശം 8.5 കോടി രൂപ) സമ്മാനമായി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സിന്ധു നദീതട സംസ്കാരത്തിന്റെ കണ്ടെത്തലിന്റെ നൂറാം വാർഷികം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനം. അവസാന നൂറ്റാണ്ട് മുഴുവൻ സങ്കീർണ്ണമായ ഈ പുരാതന ലിപി തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലും ഇപ്പോഴും നമുക്ക് വായിക്കാൻ കഴിയുന്നില്ല. ഗവേഷകർ ഈ രഹസ്യം ഉഴാവാനായി […]
Read more

ഇന്ത്യയിൽ ദാരിദ്ര നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഗ്രാമ, നഗര മേഖലകളില്‍ ദാരിദ്ര്യ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമീണ ദാരിദ്ര്യ നിരക്ക് 7.2% നിന്ന് 4.86% ആയി കുറഞ്ഞപ്പോള്‍, നഗര ദാരിദ്ര്യ നിരക്ക് 4.09% ആയി. 2023 ല്‍ ഇത് 4.6% ആയിരുന്നു. മൊത്തത്തില്‍, ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 4% മുതല്‍ 4.5% വരെ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിന്റെ സൂചന. ഗ്രാമ, നഗര ഉപഭോഗ വ്യത്യാസവും (എംപിസിഇ) കുറഞ്ഞിട്ടുണ്ട്. 2009-10 […]
Read more

Recent News

Advertisement
WhiteswanTV Footer