നീറ്റ്-യുജി ഓൺലൈൻ പരീക്ഷയിലേക്ക്; സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ
ഡൽഹി: നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സി.ബി.ടി) രീതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്താൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) സഹായം എൻടിഎ തേടി. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുന്നതിനും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുന്നതിനുമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായാണ് നീറ്റ്-യുജി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി […]
Read more