Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NehruTrophyBoatRace

പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം നിറച്ച് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനൽ പോരാട്ടത്തിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായതോടെ മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങൾ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. 4 മിനിറ്റ് 20 സെക്കൻഡിലാണ് വള്ളം ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി. ഈ ഹീറ്റ്സിൽ മത്സരിച്ച നാല് വള്ളങ്ങളും അഞ്ച് മിനിറ്റിലേറെ സമയമെടുത്താണ് ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം […]
Read more

പുന്നമട കായലിൽ ആവേശക്കൊടിയേറ്റം; 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്നു

ആലപ്പുഴ: പുന്നമട കായലിൽ 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ആവേശത്തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയവരും ഉദ്ഘാടന വേദിയിലെത്തി. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തി. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ […]
Read more

പുന്നമടയിൽ ആര്? 72-ാമത് നെഹ്റു ട്രോഫി ജലോത്സവം നാളെ

ആലപ്പുഴ: ആവേശം നിറച്ച് 72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 വള്ളങ്ങൾ മാറ്റുരയ്ക്കും. ചുരുളൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന്, ബി വിഭാഗത്തിൽ 16, സി വിഭാഗത്തിൽ 14 വള്ളങ്ങളും മത്സരിക്കും. വെപ്പ് എ വിഭാഗത്തിൽ അഞ്ച്, വെപ്പ് ബി വിഭാഗത്തിൽ നാല് വള്ളങ്ങളും തെക്കനോടി തറ വിഭാഗത്തിൽ ഒരു വള്ളവും തെക്കനോടി കെട്ട് […]
Read more

‘നെഹ്റു ട്രോഫി പോസ്റ്ററിൽ ചിത്രം ഒഴിവാക്കിയത് വിവാദമാക്കേണ്ട’; പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് തന്റെ ചിത്രവും പേരും ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പോസ്റ്ററിൽ ചിത്രം ഉൾപ്പെടാതിരുന്നത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആയിരിക്കാമെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്ററിലെ ചിത്രം ഒഴിവാക്കിയ സംഭവം വാർത്തയായതിന് പിന്നാലെ തന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. നെഹ്റു ട്രോഫി വള്ളംകളി വിജയകരമായി നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററിൽ ചിത്രം ഇല്ലാത്തതിന്റെ പേരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix