യാത്രയ്ക്കിടയില്‍ ലഘുഭക്ഷണം;പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം:യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.പണം ഡിജിറ്റലായും നല്‍കാം.ഇവയുടെ മാലിന്യം കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ സംഭരിക്കും. മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി.ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ […]
Read more

