കോടക് മഹീന്ദ്ര ബാങ്കിനെ വിലക്കി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതിനും കോടക് മഹീന്ദ്ര ബാങ്കിനെ വിലക്കി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). സുരക്ഷ സംബന്ധിച്ച സംശയങ്ങളും, ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മുന്‍നിര്‍ത്തിയാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ അടക്കമുള്ള നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് തടസമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2022 -23 കാലയളവില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഐ.ടി പരിശോധനയില്‍ കണ്ടെത്തിയ സുരക്ഷാ പിഴവുകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. ഡേറ്റ സംരക്ഷിക്കുന്നതിലും […]
Read more

